അന്നയും റസൂലും എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കു പ്രിയങ്കരിയായ ആന്‍ഡ്രിയ ജര്‍മ്മിയ മോഹന്‍ലാലിന്റെ നായികയാകുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജിത് ഒരുക്കുന്ന ലോഹം എന്ന ആക്ഷന്‍ ചിത്രത്തിലാണ് ആന്‍ഡ്രിയ ലാലിന്റെ നായികയാകുന്നത്.
കേരളത്തിലേക്കുള്ള സ്വര്‍ണക്കള്ളക്കടത്തിന്റെ പശ്ചാത്തലത്തിലാണ് ലോഹം കഥ പറയുന്നത്. പ്രമുഖ ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ മകന് കുഞ്ഞുണ്ണിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലോഹം നിര്‍മ്മിക്കുന്നത്.