Home / വിനോദം / കേക്കില്‍ വിസ്മയം തീര്‍ത്ത് ജസ്‌ന
കേക്കില്‍ വിസ്മയം തീര്‍ത്ത് ജസ്‌ന

കേക്കില്‍ വിസ്മയം തീര്‍ത്ത് ജസ്‌ന

കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ രാമന്തളി പഞ്ചായത്തിലെ ജസ്‌നയുടെ വീട്‌ നിറത്തിലും രുചിയിലും വ്യത്യസ്തതയാര്‍ന്ന കേക്കുകളുടെ ഒരു ലോകം തന്നെയാണ്. ചോക്കലേറ്റ് കേക്ക്, പൈനാപ്പിള്‍ കേക്ക്, ടെന്‍ഡര്‍ കോക്കനട്ട് കേക്ക്, വാനില കേക്ക്… ഇങ്ങനെ പോകുന്നു കേക്കുകളുടെ നീണ്ടനിര. ഇവയുണ്ടാക്കുക മാത്രമല്ല, ഉണ്ടാക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു ദിവസം കൊണ്ട് നാല് വ്യത്യസ്ത തരത്തിലുള്ള കേക്കുകള്‍ ഉണ്ടാക്കാനാണ് പഠിപ്പിച്ചു വരുന്നത്.
ഏകദേശം ഒരു വര്‍ഷം മുമ്പാണ് ജസ്‌ന കേക്ക് ബേക്കിങില്‍ ശ്രദ്ധിച്ചു തുടങ്ങുന്നത്. ജ്വല്ലറി മേക്കിങിലും കേക്ക് ബേക്കിങിലും തല്‍പരയായിരുന്ന ജസ്‌ന മകളുടെ പിറാന്നാള്‍ ഫംഗ്ഷനു വേണ്ടിയാണ് ആദ്യമായി കേക്കുണ്ടാക്കുന്നത്.അന്ന് അതില്‍ പങ്കെടുത്തവരെല്ലാം ജസ്‌നയുടെ കേക്കിന്റെ ആരാധകരായി മാറി. പിന്നീട് ആവശ്യക്കാരേറിയതോടെയാണ് കേക്ക് ബേക്കിങ് സ്വയം തൊഴില്‍ എന്ന തീരുമാനത്തിലെത്തിക്കുത്. ജസ്‌നയുടെ കേക്കുകള്‍ക്ക് ആവശ്യക്കാരേറിയതോടെ അതുണ്ടാക്കുന്നതറിയാനും ആവശ്യക്കാരേറെയായി. അങ്ങനെയാണ് കേക്ക് ബേക്കിങ് ട്രെയ്‌നിങ് ആരംഭിച്ചത്.
പത്ത് വ്യത്യസ്ത തരത്തിലുള്ള കേക്കുകളാണ് പ്രധാനമായും ഉണ്ടാക്കുത്. ഭര്‍ത്താവ് മഹ്മ്മൂദിന്റെയും കുടുംബത്തിന്റെയും പിന്‍തുണയാണ് തന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നിലെന്ന് ജസ്‌ന പറയുന്നു.

 

About Content Desk