Home / ചിത്രശാല / ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ തയ്യാര്‍…. ലക്ഷ്മി റായ്
ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ തയ്യാര്‍…. ലക്ഷ്മി റായ്

ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ തയ്യാര്‍…. ലക്ഷ്മി റായ്

തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും തിരക്കുണ്ടായിരുന്ന ലക്ഷ്മി റായിക്ക് കുറേ നാളായി കാര്യമായ സിനിമകളൊന്നുമില്ലായിരുന്നു. ഇത്രയും കാലം ഗ്ലാമര്‍ റോളുകളോട് പുറംതിരിഞ്ഞുനിന്ന ലക്ഷ്മിക്ക് സിനിമകള്‍ ലഭിക്കാത്തതിന്റെ രഹസ്യം മനസിലായി. അതുകൊണ്ടാണ് അവര്‍ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത് ഗ്ലാമറും ചൂടനും കാണിക്കാന്‍ താന്‍ തയ്യാര്‍ .
ഇങ്ങനെ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ അവസരങ്ങള്‍ ക്യൂ നില്‍ക്കാന്‍ തുടങ്ങിയെന്ന് ലക്ഷ്മി പറയുന്നു. ഇഷ്‌കിയ എന്ന ഹിന്ദിച്ചിത്രത്തിന്റെ റീമേക്കാണ് ഇതിലൊന്ന്. വിദ്യ ബാലന്‍ ചെയ്ത വേഷമാണ് ഈ റീമേക്കില്‍ ലക്ഷ്മി ചെയ്യുന്നത്. ഇരുമ്പുകുതിരൈ, റാണിറാണമ്മ, അറേബ്യന്‍ സഫാരി, ഇസൈ തുടങ്ങിയവയെല്ലാം ലക്ഷ്മിയുടെ പുതിയ ചിത്രങ്ങളാണ്.
ഗ്ലാമര്‍ വേഷങ്ങളും അത്യാവശ്യം ചൂടന്‍ രംഗങ്ങളും ചെയ്യാന്‍ തയ്യാറാകുന്നതുകൊണ്ട് അത്തരം രംഗങ്ങള്‍ വെറുതെ ഉള്‍പ്പെടുത്തരുതെന്നും ലക്ഷ്മി അഭ്യര്‍ത്ഥിക്കുന്നു.
കരിയറിന്റെ കാര്യത്തില്‍ പലതും താന്‍ പഠിച്ചുകഴിഞ്ഞതു ഇപ്പോഴാണെന്നും അതുകൊണ്ടാണ് ഈ വിട്ടുവീഴ്ചയെന്നും ലക്ഷ്മി വിശദീകരിക്കുന്നു.

About Manju

Manju
മഞ്ജുള, സ്വദേശം കണ്ണൂര്‍ . ടോപ് ന്യൂസ് കേരള ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്. ഫാഷന്‍ , ഡയറ്റിംഗ് , ഹോം മേക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും താല്പര്യം. ഫെമിന്‍വേള്‍ഡില്‍ സീനിയര്‍ കണ്ടന്റ് എഡിറ്റര്‍ .