Home / ഫാഷന്‍ / ട്രെന്‍ഡ് ആകുന്ന കലം‌കാരി
ട്രെന്‍ഡ് ആകുന്ന കലം‌കാരി

ട്രെന്‍ഡ് ആകുന്ന കലം‌കാരി

വസ്ത്ര ഡിസൈനുകളില്‍ മ്യൂറല്‍ തരംഗം മാറി കലം‌കാരി ട്രെന്‍ഡ് ആവുകയാണ്. ആന്ധ്രപ്രദേശിന്റെ സ്വന്തം ചിത്രീകരണ രീതിയാണ് കലം‌കാരി. പേന എന്ന് അര്‍ത്ഥമുള്ള ‘കലം’ കരകൌശലം എന്ന് അര്‍ത്ഥമുള്ള ‘കാരി’ എന്നീ പേര്‍ഷ്യന്‍ പദങ്ങള്‍ ചേര്‍ന്നാണ് കല‌കാരി എന്ന പേരുണ്ടാകുന്നത്. ശ്രീകലാഹസ്തി, മച്ചിലിപട്ടണം എന്നിങ്ങനെ കലം‌കാരി രീതിക്ക് രണ്ടു ശൈലികള്‍ ഉണ്ട്. മുളകൊണ്ടുള്ള പ്രത്യേകതരം പേനയുപയോഗിച്ചാണ് കലം‌കാരി ചിത്രങ്ങള്‍ വരയ്ക്കുന്നത്. പ്രകൃതിദത്തമായ നിറങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ യഥാര്‍ത്ഥ കലം‌കാരി ഡിസൈനര്‍ വസ്ത്രങ്ങള്‍ക്ക് വിലയേറും. ഫാബ്രിക് പെയിന്റ് ഉപയോഗിച്ച് കലം‌കാരി ഡിസൈനുകള്‍ തീര്‍ത്ത വസ്ത്രങ്ങളും വിപണിയില്‍ ലഭ്യമാണ്. നാച്ചുറല്‍ ഡൈ അല്ലാത്തതിനാല്‍ ഇവയ്ക്ക് വിലക്കുറവാണ്.

About Swapna

Swapna
പേര് സ്വപ്ന ബോബി , അറിയപ്പെടുന്ന കരകൌശല വിദഗ്ദ്ധയും , മ്യൂറല്‍ പെയിന്ററും. സ്വപ്നം കളക്ഷന്‍സ് എന്ന ഡിസൈനര്‍ വെയര്‍ ബ്രാന്‍ഡിന്റെ പ്രൊപ്രൈറ്റര്‍ . കേരളാ ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ആര്‍ട്ടിഫിഷ്യല്‍ ജൂവലറി മേക്കിംഗ് ട്രെയിനര്‍ കൂടിയാണ് സ്വപ്ന. ഫെമിന്‍ വേള്‍ഡ് കൊണ്‍‌ട്രിബ്യൂട്ടര്‍