Home / രുചി / ദീപാവലി മധുരം: രസഗുള
ദീപാവലി മധുരം: രസഗുള

ദീപാവലി മധുരം: രസഗുള

ചേരുവകള്‍ 

പാല്‍ – 1/2 ലിറ്റര്‍.
മൈദ – 2 ടീസ്പൂണ്‍.
പഞ്ചസാര – 1 കപ്പ്.
വെള്ളം – 1 കപ്പ്.
റോസ് എസ്സെന്‍സ് 2-3 തുള്ളി., അല്ലെങ്കില്‍ ഏലപ്പൊടി ഒരു നുള്ള്.
1/2 കപ്പ് വെള്ളത്തില്‍ അല്ലെങ്കില്‍ 2-3 ടേബിള്‍സ്പൂണ്‍ ചെറുനാരങ്ങാനീരില്‍ 1/4 ടീസ്പൂണ്‍ സിട്രിക്ക് ആസിഡ് ലയിപ്പിച്ച ലായനി.

തയ്യാറാക്കുന്ന വിധം. 
ഒരു പാത്രത്തില്‍ പാല്‍ തിളപ്പിക്കുക.
അതിലേയ്ക്ക് മേല്‍പ്പറഞ്ഞ ലായനി ചേര്‍ത്ത് പതുക്കെ ഇളക്കുക.
പാല്‍ക്കട്ടിയും വെള്ളവുമായി പാല്‍ വേര്‍തിരിയുമ്പോള്‍ പാല്‍ക്കട്ടിയെടുത്ത് തണുത്ത വെള്ളത്തില്‍ കഴുകുക.
ഒരു തുണിയില്‍ ഈ പാല്‍ക്കട്ടി പൊതിഞ്ഞ് പാല്‍ക്കട്ടിയിലെ വെള്ളം മുഴുവന്‍ ഊറ്റിക്കളയുക.
ഈ പാല്‍‌ക്കട്ടിയെ ചെന്ന എന്നാണ് പറയുന്നത് ഇനി ഇതിനെ നന്നായി കുഴച്ച് മാവാക്കുക.
മൈദ മാവും കൂടി ചേര്‍ത്ത് വീണ്ടും കുഴയ്ക്കുക.
ഈ മാവിനെ 6-7 ചെറിയ ഉരുളകളാക്കി മാറ്റി വെക്കുക.
പഞ്ചസാരയും വെള്ളവും പാത്രത്തിലെടുത്ത് അടുപ്പത്ത് വെച്ച് പഞ്ചസാര ലായനി ഉണ്ടാക്കുക.
ഇനി ചെന്ന ഉരുളകള്‍ ( പാല്‍ക്കട്ടി കൊണ്ട് ഉണ്ടാക്കിയ ഉരുളകള്‍) പഞ്ചസാര ലായനിയില്‍ ഇട്ട് പകുതി അടച്ച് വെച്ച് 15 മിനിറ്റ് ചൂടാക്കുക.
ചെന്ന ഉരുളകള്‍ വീര്‍ത്ത് വരുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റി റോസ് എസ്സെന്‍സ് ചേര്‍ത്ത് തണുക്കാന്‍ ഫ്രിഡ്ജില്‍ വെക്കുക.
തണുത്തതിനു ശേഷം വിളമ്പാം.

About Vinitha

Vinitha
പേര് വിനിത രാജീവ്. പാലക്കാട് സ്വദേശം. കുക്കിംഗ് ഹോബിയും പാഷനും, Vini's Kitchen എന്ന ഫേസ്ബുക്ക് പേജില്‍ ആയിരക്കണക്കിന് ആരാധകര്‍ ഉണ്ട് വിനിതയുടെ പാചകക്കുറിപ്പുകള്‍ക്ക്. ഫെമിന്‍ വേള്‍ഡ് കോണ്‍ട്രിബ്യൂട്ടര്‍