Home / വീട്ടുകാര്യം / നിറം മാറും ലിക്വിഡ് ടൈലുകള്‍
നിറം മാറും ലിക്വിഡ് ടൈലുകള്‍

നിറം മാറും ലിക്വിഡ് ടൈലുകള്‍

ചവിട്ടുമ്പോള്‍ നിറം മാറുന്ന സ്റ്റൈലന്‍ ടൈലുകളാണ് ലിക്വിഡ് ടൈലുകള്‍. ലിവിങ് റൂം, ഫൊയര്‍, ഡൈനിങ് റൂം, ബെഡ് റൂം, കിഡ്‌സ് ബെഡ്‌റൂം, ബാത് റൂം എന്നിവിടങ്ങളില്‍ ലിക്വിഡ് ടൈല്‍ ഉപയോഗിക്കാവുന്നതാണ്. ചവിട്ടുമ്പോള്‍ നിറം മാറുന്ന ഈ ടൈല്‍ വീടിന് വ്യത്യസ്തതയും പുതുമയും നല്‍കും. ചുവപ്പ് ,പച്ച ,മഞ്ഞ, നീല, ഗോള്‍ഡ് തുടങ്ങി 9 നിറങ്ങളില്‍ ലിക്വിഡ് ടൈലുകള്‍ ലഭ്യമാണ്.

പ്രിസം ഗ്ലാസ്‌കൊണ്ടുള്ള ടൈലില്‍ വെള്ളവും ഓയില്‍ ബെയ്‌സ് നിറവും ഇടകലരാതെ നിറച്ചാണ് ഈ ടൈല്‍ രൂപപ്പെടുത്തിയിരിക്കുന്നത്. അരികില്‍ സീലര്‍ ഒട്ടിച്ചിരിക്കുന്നു. ചവിട്ടുമ്പോളുണ്ടാകുന്ന മര്‍ദം ടൈലിനുള്ളിലെ ജലത്തെ ചലിപ്പിക്കുമ്പോളാണ് നിറം മാറ്റം സംഭവിക്കുന്നത്.

പക്ഷേ ഇത്തരം ടൈലുകള്‍ക്ക് കനം അല്‍പം കൂടുതലാണ്. 1.5 സെന്റിമീറ്റര്‍ കനം വരുന്നതുകൊണ്ട് ചാന്തിന് കട്ടികൂട്ടിയിട്ട് വേണം ടൈല്‍ വിരിക്കുവാന്‍. മുകള്‍വശത്ത് ഗ്ലാസ് വരുന്നതുകൊണ്ട് പോളിഷ് ചെയ്യേണ്ട ആവശ്യം ഇല്ല. വൃത്തിയാക്കാനും എളുപ്പമാണ്.