Home / ഫാഷന്‍ / പര്‍ദയിലും മാറുന്ന ഫാഷന്‍
പര്‍ദയിലും മാറുന്ന ഫാഷന്‍

പര്‍ദയിലും മാറുന്ന ഫാഷന്‍

എപ്പോഴും മാറിമറിയുന്നതാണ് ഫാഷന്‍. മോഡേണ്‍ ഡ്രസുകള്‍ മാത്രമല്ല പരമ്പരാഗത വസ്ത്രങ്ങളും ഇന്ന് ഫാഷന്‍ ലോകത്ത് ഇടംപിടിക്കുന്നു. പര്‍ദ്ദയും ഇപ്പോള്‍ ഫാഷന്‍ ലോകത്ത് പുതിയ രൂപത്തിലും ഭാവത്തിലും അവതരിച്ചിരിക്കുകയാണ് . മുത്തുകളും കല്ലുകളും വച്ച് അലങ്കരിച്ചതും നിറയെ ത്രഡ് വര്‍ക്ക് ചെയ്തതുമൊക്കെയായി പര്‍ദ്ദയുടെ പുതിയ ഫാഷനുകള്‍ വിപണിയിലെത്തിക്കഴിഞ്ഞു. ഗ്രീന്‍-ബ്ലാക്ക് കോമ്പിനേഷന്‍, റെഡ്-ബ്ലാക്ക് കോമ്പിനേഷന്‍ , ഗ്രേ-ആഷ് കോമ്പിനേഷന്‍ എന്നിവയാണ് പര്‍ദ്ദകളില്‍ പ്രിയമേറിയിരിക്കുന്ന പുതിയ ഫാഷനുകള്‍. കോട്ടണ്‍, ഷിഫോണ്‍, ക്രേപ്പ് തുടങ്ങിയ മെറ്റീരിയലുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. പരമ്പരാഗതമായ ശൈലിയില്‍നിന്ന് അല്‍പ്പംപോലും വ്യത്യാസം വരുത്താതെ പുതിയ ട്രെന്‍ഡുകള്‍ പരീക്ഷിക്കാന്‍ പുരാതന കുടുംബങ്ങളിലെ അംഗങ്ങള്‍ പോലും തയ്യാറാവുന്നുണ്ട്.