Home / വിനോദം / പ്രായം മാധുരിക്ക് വെറും നമ്പര്‍
പ്രായം മാധുരിക്ക് വെറും നമ്പര്‍

പ്രായം മാധുരിക്ക് വെറും നമ്പര്‍

പ്രായം ഇത്രയും ആയിട്ടും സൗന്ദര്യം കൊണ്ടും പ്രതിഭ കൊണ്ടും ബോളിവുഡിനെ ഇന്നും വിസ്മയിപ്പിക്കുന്ന നടിയാണ് മാധുരി ദീക്ഷിത്. ദേദ് ഇഷ്കിയ,​ ഗുലാബ് ഗ്യാങ് എന്നീ സിനിമകളിലൂടെ മാധുരി ശക്തമായ രണ്ടാം വരവും നടത്തിയിരുന്നു. അങ്ങനെയുള്ള മാധുരിയോട് പ്രായം അഭിനയത്തിന് തടസമാണെന്ന് പറഞ്ഞാലോ?​

അടുത്തിടെ മാധുരിയോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടിയായിരുന്നു ഏറെ രസകരം. അതിങ്ങനെ:

എന്നെ സംബന്ധിച്ചടത്തോളം പ്രായം എന്നത് ഒരു നന്പര്‍ മാത്രമാണ്. 10 വയസിലും ഇരുപത് വയസിലും നൂറു വയസിലും പ്രതിഭ എന്നത് ഒരുപോലെ ആയിരിക്കും. പ്രായം കൂടുന്തോറും അതിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ സംഭവിക്കുമെന്ന് മാത്രം – മാധുരി പറഞ്ഞു.

വിവാഹശേഷം അഭിനയിക്കുക നടിമാര്‍ക്ക് ബുദ്ധിമുട്ടാണെന്ന വാദത്തെയും മാധുരി തള്ളി. ഷര്‍മിള ടാഗോര്‍ വിവാഹശേഷമാണ് കൂടുതലായി അഭിനയിച്ചത്. ചിലര്‍ വിവാഹത്തിനു ശേഷം അഭിനയിക്കില്ലായിരിക്കാം. അത് വ്യക്തിപരമായ തീരുമാനമാണ്. വിവാഹശേഷം അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് സിനിമയില്‍ കടുത്ത നിയമങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും മാധുരി പറ‍ഞ്ഞു.