Home / ഫാഷന്‍ / പ്രിയമേറുന്ന പെണ്‍ഷര്‍ട്ടുകള്‍
പ്രിയമേറുന്ന പെണ്‍ഷര്‍ട്ടുകള്‍

പ്രിയമേറുന്ന പെണ്‍ഷര്‍ട്ടുകള്‍

ധരിക്കാന്‍ ഏറേ കംഫര്‍ട്ടബിളായ വേഷമാണ് ഷര്‍ട്ട്. പുരുഷന്മാരുടെ വേഷം എന്ന ഗാംഭീര്യം ഒക്കെ മാറ്റി സ്ത്രീകള്‍ക്ക് ഇണങ്ങുന്ന ശാലീനതയോടെ പെണ്‍ഷര്‍ട്ടുകള്‍ വിപണി പിടിച്ചടക്കിക്കഴിഞ്ഞു. പ്രൊഫഷണലുകളും പെണ്‍കുട്ടികളുമാണ് പെണ്‍ഷര്‍ട്ടുകളുടെ ആരാധകര്‍.

സ്‌റ്റൈലിഷ് ആന്‍ഡ് ട്രെന്‍ഡി, അതാണ് ഷര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. കാഷ്വലായും ഫോര്‍മലായും ഷര്‍ട്ട് ഉപയോഗിക്കാം എന്നത് ഇതിന്റെ പ്രിയമേറ്റുന്നു. ഹാഫ് സ്ലീവ്, ഫുള്‍ സ്ലീവ്, ത്രീഫോര്‍ത്ത് എന്നിങ്ങനെ മൂന്നുതരം ഷര്‍ട്ടുകളുണ്ട്. ഇവയുടെ കോളറിലും വ്യത്യസ്ത ടൈപ്പുകളുണ്ട്. സഫാരി ടൈപ്പും സാദാ കോളറുള്ളതും. ജീന്‍സ്, പാന്റ്‌സ്, ലെഗിന്‍സ് ഇവയുടെയെല്ലാം ഒപ്പം ഷര്‍ട്ട് ചേരും. ഡബിള്‍ പോക്കറ്റും ചെക്ക് ഡിസൈനും കൈയില്‍ ലൂപ്പുമുള്ള പ്ലെയിഡ് ഷര്‍ട്ടുകള്‍ക്കാണ് ഇപ്പോള്‍ ഡിമാന്‍ഡ്. കോട്ടണിലും കട്ടിയുള്ള മറ്റു തുണികളിലുമാണ് പ്ലെയിഡ് ഷര്‍ട്ടുകള്‍ തുന്നുന്നത്.

സ്‌കിന്നി ജീന്‍സാണ് പ്ലെയിഡ് ഷര്‍ട്ടിനൊപ്പം ചേരുക. ബ്ലാക്ക്, ബ്ലൂ ജീന്‍സിനൊപ്പം ഇടാവുന്നവയാണ് പ്ലെയിഡിന്റെ കളര്‍കോമ്പിനേഷനുകള്‍. ചുവപ്പ്, കറുപ്പ്, നീല, വെള്ള തുടങ്ങി എല്ലാ നിറങ്ങളിലുമുള്ള ചെക്കുകള്‍ക്ക് ആണ് ഇത്തരം ഷര്‍ട്ടുകളുടെ ആരാധകര്‍ക്കിടയില്‍ കൂടുതല്‍ പ്രിയം. 400 രൂപ മുതല്‍ മുകളിലോട്ടാണ് പ്ലെയിഡ് ഷര്‍ട്ടിന്റെ വില.

ഷൂസോ, മോഡേണ്‍ ചെരിപ്പുകളോ ആണ് ജീന്‍സിനും ഷര്‍ട്ടിനുമൊപ്പം ചേരുന്നത്. ആക്‌സസറീസും മിനിമം മതി. ചെറിയ സ്റ്റഡോ ഹാങ്ങിങ്‌സോ കാതിലിടാം. കൈയില്‍ വളയ്ക്കുപകരം ചെയിന്‍ അണിയാം. പൊട്ട് നിര്‍ബന്ധമുള്ളവര്‍ക്ക് നെറ്റിയില്‍ ചെറിയയൊരു പൊട്ട് തൊടാം.

About Swapna

Swapna
പേര് സ്വപ്ന ബോബി , അറിയപ്പെടുന്ന കരകൌശല വിദഗ്ദ്ധയും , മ്യൂറല്‍ പെയിന്ററും. സ്വപ്നം കളക്ഷന്‍സ് എന്ന ഡിസൈനര്‍ വെയര്‍ ബ്രാന്‍ഡിന്റെ പ്രൊപ്രൈറ്റര്‍ . കേരളാ ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ആര്‍ട്ടിഫിഷ്യല്‍ ജൂവലറി മേക്കിംഗ് ട്രെയിനര്‍ കൂടിയാണ് സ്വപ്ന. ഫെമിന്‍ വേള്‍ഡ് കൊണ്‍‌ട്രിബ്യൂട്ടര്‍