Home / ഫാഷന്‍ / പ്രിയമേറുന്ന പേപ്പര്‍ ആഭരണങ്ങള്‍
പ്രിയമേറുന്ന പേപ്പര്‍ ആഭരണങ്ങള്‍

പ്രിയമേറുന്ന പേപ്പര്‍ ആഭരണങ്ങള്‍

ഫാഷന്‍ ലോകത്ത് ഒരു കൌതുകമായി അവതരിച്ച പേപ്പര്‍ ആഭരണങ്ങള്‍ ഇന്ന് സുന്ദരിമാരുടെ മനസ്സു കീഴടക്കിയിരിക്കുന്നു. പല നിറത്തിലും ആകൃതിയിലുമുള്ള പേപ്പര്‍ കമ്മലുകളും നെക്ക്‍ലേസുകളും ബാംഗിളുകളും വിപണിയില്‍ ലഭ്യമാണ്. വസ്ത്രങ്ങളുടെ നിറത്തിനനുസരിച്ച് ആഭരണങ്ങള്‍ മാറിമാറി അണിയുന്നവര്‍ക്ക് പേപ്പര്‍ ആഭരണങ്ങളില്‍ ഏറെ സെലക്ഷനുകള്‍ നിലവിലുണ്ട്.

വര്‍ത്തമാനപത്രങ്ങള്‍ മുതല്‍ വിലകൂടിയ പലതരം വര്‍ണ പേപ്പറുകള്‍വരെ ഇത്തരം ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നു. അല്പം കലാബോധമുള്ളവര്‍ക്ക് പേപ്പര്‍ ആഭരണങ്ങള്‍ വേണമെങ്കില്‍ സ്വയം നിര്‍മിക്കാവുന്നതേയുള്ളൂ.  ഫാന്‍സി ഷോപ്പുകളില്‍ ലഭിക്കുന്ന ക്വില്ലിംഗ് പേപ്പറോ (Quilling Paper) പത്രമാസികകളുടെ പേപ്പര്‍ അല്ലെങ്കില്‍ വിവിധവര്‍ണങ്ങളിലുള്ള ചാര്‍ട്ട് പേപ്പറുകള്‍ ചെറിയ സ്ട്രിപ്പുകളായി മുറിച്ചതോ ഉപയോഗിച്ച് ആഭരണങ്ങള്‍ തയ്യാറാക്കാം. നനവുതട്ടി ആഭരണങ്ങള്‍ക്കു കേടുസംഭവിക്കാതിരിക്കാന്‍ വാര്‍ണീഷ് ഉപയോഗിച്ച് ഒരു കോട്ടിംഗ് നല്‍കാറുണ്ട്. സ്വയം നിര്‍മിക്കുന്നവര്‍ക്ക് ട്രാന്‍സ്പരന്റ് നെയില്‍ പോളിഷ് ഉപയോഗിച്ചും ഈ വാട്ടര്‍ റെസിസ്റ്റന്റ് കോട്ടിംഗ് നല്‍കാവുന്നതാണ്.

പേപ്പര്‍ ആഭരണങ്ങള്‍ക്ക് കൂടുതല്‍ മനോഹാരിതവരുത്താന്‍ കല്ലുകളും മുത്തുകളും പതിപ്പിക്കാറുണ്ട്. ഇത്തരം ആഭരണങ്ങള്‍ക്ക് വില അല്‍പ്പം കൂടുമെന്നു മാത്രം.

ഇക്കോ ഫ്രണ്ട്‌ലി ആണെന്നതിനൊപ്പം കാഴ്ചയിലുള്ള ഭംഗിയും ഭാരമില്ലായ്മയും പേപ്പര്‍ ആഭരണങ്ങളുടെ മേന്മയാണ്. പത്തുരൂപ മുതല്‍ ആയിരം രൂപവരെയാണ് പേപ്പര്‍ ആഭരണങ്ങളുടെ വില.

About Swapna

Swapna
പേര് സ്വപ്ന ബോബി , അറിയപ്പെടുന്ന കരകൌശല വിദഗ്ദ്ധയും , മ്യൂറല്‍ പെയിന്ററും. സ്വപ്നം കളക്ഷന്‍സ് എന്ന ഡിസൈനര്‍ വെയര്‍ ബ്രാന്‍ഡിന്റെ പ്രൊപ്രൈറ്റര്‍ . കേരളാ ആര്‍ട്ടിസാന്‍സ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ ആര്‍ട്ടിഫിഷ്യല്‍ ജൂവലറി മേക്കിംഗ് ട്രെയിനര്‍ കൂടിയാണ് സ്വപ്ന. ഫെമിന്‍ വേള്‍ഡ് കൊണ്‍‌ട്രിബ്യൂട്ടര്‍