Home / ഫാഷന്‍ / ഫാന്‍സി ആന്‍ഡ് ഗേളി ഫ്‌ളാറ്റ് ഹീല്‍ ചെരുപ്പുകള്‍
ഫാന്‍സി ആന്‍ഡ് ഗേളി ഫ്‌ളാറ്റ് ഹീല്‍ ചെരുപ്പുകള്‍

ഫാന്‍സി ആന്‍ഡ് ഗേളി ഫ്‌ളാറ്റ് ഹീല്‍ ചെരുപ്പുകള്‍

ഫ്‌ളാറ്റ് ഹീല്‍ ചെരുപ്പുകളുടെ പിന്നാലെയാണിപ്പോള്‍ നമ്മുടെ യൂത്ത്. കളര്‍ഫുള്‍ ആയ നല്ല ഫാന്‍സി ചെരുപ്പുകള്‍ തേടി കൂടുതലും എത്തുന്നത് യുവ തലമുറയാണ് . പനമ്പിലും സോഫ്റ്റ് ലെതറിലും തീര്‍ത്ത ചെരുപ്പുകള്‍  മിതമായ വിലയിലും വിവിധ നിറങ്ങളിലും ലഭ്യമാണ്. വസ്ത്രങ്ങളിലേതു പോലെ പോള്‍ക്കാ ഡോട്‌സും സ്ട്രാപ്പ്‌സും ചെക്ക്‌സുമെല്ലാം ചെരുപ്പുകളിലും ഡിസൈനാകുന്നുണ്ട്. 150 മുതല്‍ 300 രൂപവരെ വില വരുന്ന ഇത്തരം ചെരുപ്പുകളുടെ മുദ്രാവാക്യം ഫാന്‍സി ആന്‍ഡ് ഗേളി എന്നതാണ്. ബ്രാന്‍ഡഡ് ചെരുപ്പുകളേ ഉപയോഗിക്കൂ എന്നു വാശിപിടിക്കുന്നവര്‍ക്കു പറ്റുന്നതല്ല ഇത്. നല്ല ബോ, പൂക്കള്‍, സ്‌റ്റോണ്‍സ് എന്നിങ്ങനെ ഭംഗിയുള്ള അലങ്കരപ്പണികള്‍ ഫ്ലാറ്റ് ചെരുപ്പുകളെ എവര്‍ക്കും പ്രിയങ്കരമാക്കുന്നു.