Home / രുചി / മീറ്റ് ബോള്‍സ്
മീറ്റ് ബോള്‍സ്

മീറ്റ് ബോള്‍സ്

ഇറച്ചി ഉപയോഗിച്ച് തയ്യാറാക്കാവുന്ന വ്യത്യസ്തമായ ഒരു വിഭവമാണ് മീറ്റ് ബാള്‍സ് കറി. സ്വാദിഷ്ടമായ ഈ വിഭവം ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍
മിന്‍സ്ഡ് മീറ്റ് – 1 കിലോ
പച്ചമുളക് 5 എണ്ണം
വെളുത്തുള്ളി – അര  തുടം
കറുവാ, ഏലയ്ക്കാ, കുരുമുളക്, ഗ്രാമ്പൂ എന്നിവ പൊടിച്ചത് – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി – അര ടേബിള്‍ സ്പൂണ്‍
ഇഞ്ചി – 1 എണ്ണം
സവാള – 1 എണ്ണം
ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
തേങ്ങാപ്പാല്‍
    

തയ്യാറാക്കുന്ന വിധം
മിന്‍സ്ഡ് മീറ്റിലേക്ക് നേരിയതായി അരിഞ്ഞ ഇഞ്ചി , ചെറുതായി അരിഞ്ഞ പച്ചമുളക് , വെളുത്തുള്ളി അരിഞ്ഞത് , കുരുമുളക്പൊടി, മഞ്ഞള്‍പ്പൊടി , ആവശ്യത്തിന് ഉപ്പ്  എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇത് ചെറിയ ഉരുളകളാക്കി മാറ്റിവെക്കുക.

ഒരു പാന്‍ ചൂടാക്കിയ ശേഷം രണ്ട് ടേബിള്‍ സ്പൂണോളം ഓയില്‍ ഒഴിക്കുക. എണ്ണ ചൂടാകുമ്പോള്‍ രണ്ട് തണ്ട് കറിവേപ്പില വറത്തുകോരി മാറ്റിവെയ്ക്കുക. ഇനി ചൂടായ എണ്ണയില്‍ അല്‍പം കറിവേപ്പില , നേരിയതായി അരിഞ്ഞെടുത്ത ഇഞ്ചി (രണ്ട് ടീസ്പൂണ്‍) , വെളുത്തുള്ളി (രണ്ട് ടീസ്പൂണ്‍) എന്നിവ ചേര്‍ത്ത് വഴറ്റുക . ഇതിലേക്ക് രണ്ട് സ്പൂണോളം വട്ടത്തിലരിഞ്ഞെടുത്ത പച്ചമുളക് ചേര്‍ത്തിളക്കുക. മീഡിയം വലുപ്പത്തിലുള്ള രണ്ട് സവാള നേരിയതായി അരിഞ്ഞത് ഇതിലേക്കിട്ട ശേഷം നന്നായി വഴറ്റിയെടുക്കുക. അല്‍പം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത ശേഷം നന്നായി ഇളക്കുക. സവാള നന്നായി വഴറ്റിയെടുത്ത ശേഷം ഇതിലേക്ക് രണ്ട് സ്പൂണ്‍ മല്ലിപ്പൊടി ചേര്‍ക്കുക. ഗരം മസാലക്കൂട്ട് പൊടിച്ചതു കൂടി ചേര്‍ത്തിളക്കിയ ശേഷം തേങ്ങയുടെ രണ്ടാംപാല്‍ കുറച്ച് ഇതിലേക്ക് ഒഴിച്ച് തിളയ്ക്കുന്നത് വരെ നന്നായി ഇളക്കുക.തിളച്ച തേങ്ങാപ്പാലിലേക്ക് തയ്യാറാക്കി വെച്ച മീറ്റ് ബോള്‍സ് ഇടുക .ബോള്‍സ് ഇട്ട ശേഷം തേങ്ങാപ്പാല്‍ ഇളക്കരുതെന്ന് മാത്രമല്ല, ബോള്‍സ് തേങ്ങാപ്പാലില്‍ മുങ്ങിനില്‍ക്കുന്ന വിധത്തിലും ആയിരിക്കണം. ഇനി ഒരു പതിനഞ്ച് മിനിറ്റോളം നല്ല പോലെ അടച്ചുവെച്ച് വേവിക്കുക. മീറ്റ് ബോള്‍സ് വെന്ത ശേഷം ചെറിയ കഷ്ണങ്ങളാക്കിവെച്ച തക്കാളി, മല്ലിയില, അല്‍പം കുരുമുളക്പൊടി എന്നിവ ചേര്‍ത്തിളക്കുക. തയ്യാറാക്കിവെച്ച തേങ്ങാപ്പാല്‍ (തലപ്പാല്‍ ) കൂടി ചേര്‍ത്ത് ഒന്ന് ചൂടാക്കുന്നതോടെ പുട്ടിനും അപ്പത്തിനും മറ്റും ഒപ്പം വിളമ്പാന്‍ മീറ്റ് ബോള്‍ കറി റെഡി !

About Milna

Milna
പേര് മില്‍ന ബോണി. കൊച്ചി പാലാരിവട്ടത്തുള്ള ബേക്കേര്‍സ് നെസ്റ്റ് പ്രൊപ്രൈറ്ററാണ് മില്‍ന. അറിയപ്പെടുന്ന പാചകവിദഗ്ദ്ധ. ഫെമിന്‍ വേള്‍ഡ് കോണ്‍ട്രിബ്യൂട്ടര്‍