ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയുടെ കടുത്ത ആരാധകയാണ് ബോളിവുഡ് നടി മേഘ്ന പട്ടേല്‍. ആരാധന മൂത്തപ്പോള്‍ മോഡിയുടെ ഇലക്ഷന് പ്രചാരണത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് ഉദ്ദേശിച്ച മേഘ്ന ഒട്ടും മടിച്ചില്ല മോഡിയുടെ ഇലക്ഷന് പ്ലക്കാര്‍ഡും ബി.ജെ.പിയുടെ ചിഹ്നമായ താമരപ്പൂവും മാത്രം ഉപയോഗിച്ച് നഗ്നത മറച്ചശേഷം എടുത്ത തന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളിലൂടെ ഈ ചിത്രങ്ങള്‍ വൈറലായി പ്രചരിച്ചതോടെ മുഖ്യധാരാ മാധ്യമങ്ങളും ഇക്കാര്യം വാര്‍ത്തയാക്കി.
എന്നാല്‍ മേഘ്നയുടെ ഈ സാഹസം മോഡിയുടെ പ്രചരണത്തിനല്ല മേഘ്നയുടെ പ്രശസ്തിക്കുവേണ്ടിയാണെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ അഭിപ്രായം. എന്തായാലും ഒന്ന് ഇരുട്ടി വെളുത്തപ്പോള്‍ മേഘ്ന ഇന്‍ഡ്യ മുഴുവന്‍ പ്രശസ്തയായി.
മോഡലിംഗ് രംഗത്തുനിന്ന് ബോളിവുഡ് സിനിമാലോകത്ത് എത്തിയ മേഘ്ന പട്ടേല്‍ ഒരുപിടി ഹിന്ദി, ഭോജ്പുരി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സഹാറ വണ്‍ സംപ്രേഷണം ചെയ്യുന്ന ‘കഹാനി ചന്ദ്രകാന്താ കി’ എന്ന സീരിയലില്‍ സുപ്രധാന വേഷം ചെയ്യുന്ന മേഘ്നയുടെ ‘ദേഖോ യേ ഹേ മുംബൈ റിയല്‍ ലൈഫ്’ എന്ന ഹിന്ദി ചിത്രം ഉടന്‍ പുറത്തിറങ്ങും. എന്നാല്‍ മലയാളികള്‍ക്കിടയില്‍ മേഘ്ന സുപരിചിതയാകാന്‍ പോകുന്നത് മോഡിക്കുവേണ്ടി മോടിയുള്ള മേനികാട്ടിയതിന്റെ പേരില്‍ ആകില്ല. പകരം ഒരു മലയാള സിനിമയിലെ വേഷത്തിലൂടെ ആയിരിക്കും. കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസ് പശ്ചാത്തലമാക്കി ജോയ് ആന്റണി സംവിധാനം ചെയ്യുന്ന ‘സോളാര്‍ സ്വപ്നം’ എന്ന സിനിമയില്‍ മേഘ്ന പ്രധാനമായ ഒരു വേഷം ചെയ്യുന്നുണ്ട്. സോളാര്‍ സംഭവം പോലെ ഈ സിനിമയും വിവാദങ്ങളില്‍ നിറയുകയാണെങ്കില്‍ മേഘ്ന മലയാളികള്‍ക്കിടയിലും പ്രശസ്തയാകുമെന്ന് ഉറപ്പ്.
മേഘ്ന നാഗ കന്യകയാകുന്ന ‘കഹാനി ചന്ദ്രകാന്താ കി’ എന്ന സീരിയലിന്റെ പ്രൊമോ കാണാം..