Home / ഫീച്ചറുകള്‍ / ലെമണ്‍ കേക്ക്
ലെമണ്‍ കേക്ക്

ലെമണ്‍ കേക്ക്

വ്യത്യസ്ത രുചികളും നിറങ്ങളുമായി കേക്കുകളുടെ വസന്തകാലമാണ് ക്രിസ്തൂമസ് സീസണ്‍ . ക്രിസ്തുമസ് സ്പെഷ്യല്‍ ആയി രുചികരമായ ലെമണ്‍ കേക്ക് ഉണ്ടാക്കിക്കോളൂ.

ചേരുവകള്‍ :

വെണ്ണ -അര കപ്പ്
പഞ്ചസാര -അര കപ്പ്
കോഴിമുട്ട -2
ലെമണ്‍ കേര്‍ഡ് -4 വലിയ സ്പൂണ്‍
മൈദ -ഒന്നേകാല്‍ കപ്പ്
ബേക്കിംഗ് പൌഡര്‍ -1 ചെറിയ സ്പൂണ്‍
ചെറുനാരങ്ങ നീര് -3 വലിയ സ്പൂണ്‍

തയ്യാറാക്കുന്ന വിധം :
മൂന്ന് വലിയ സ്പൂണ്‍ പഞ്ചസാര മാറ്റി അതില്‍ നാരങ്ങനീരൊഴിച്ച് ഇളക്കിവെയ്ക്കണം. ബാക്കി പഞ്ചസാര, വെണ്ണ, മുട്ട ഇവ ചേര്‍ത്ത് ഇളം നിറമാകുന്നതുവരെ അടിക്കണം. ബേക്കിംഗ് പൌഡര്‍ ചേര്‍ത്ത് മാവും ചേര്‍ത്ത് ഒടുവിലായി ലെമണ്‍ കേര്‍ഡും യോജിപ്പിച്ച് മയം പുരട്ടിയ പാത്രത്തില്‍ ഒഴിച്ച്ല്‍ അവനില്‍  180 ഡിഗ്രിയില്‍  ഏകദേശം 50 മിനിറ്റ് നേരം വച്ചു ചൂടാക്കണം. ഉടനെതന്നെ മാറ്റിവെച്ച നാരങ്ങ നീര് മീതെ നിരത്തിയൊഴിച്ച് ഉണങ്ങുന്നതിനു വെയ്ക്കണം. ആറിയ ശേഷം ഉപയോഗിക്കാം.