Home / രുചി / വേനലില്‍ കുളിരേകാന്‍ ഡേറ്റ്‌സ് മില്‍ക്ക് ഷേക്ക്‌
വേനലില്‍ കുളിരേകാന്‍ ഡേറ്റ്‌സ് മില്‍ക്ക് ഷേക്ക്‌

വേനലില്‍ കുളിരേകാന്‍ ഡേറ്റ്‌സ് മില്‍ക്ക് ഷേക്ക്‌

വേനല്‍ക്കാലത്ത് ശരീരത്തിനും മനസ്സിനും ഒരുപോലെ കുളിരേകാന്‍ മില്‍ക്ക് ഷേക്കുകള്‍ക്ക് കഴിയും. രുചികരമായ ഡേറ്റ്സ് മില്‍ക്ക് ഷേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍ :
ഈന്തപ്പഴം 12-15 എണ്ണം
പഞ്ചസാര 4 ടേബിള്‍/സ്
കശുവണ്ടി 5-6
തണുത്ത പാല്‍ 1 കപ്പ്
ഫ്രോസണ്‍ മില്‍ക്ക് അര ലിറ്റര്‍

തയ്യാറാക്കുന്ന വിധം :
ആദ്യം ഈന്തപ്പഴം,പഞ്ചസാര,കശുവണ്ടി,ഇവ കാല്‍ കപ്പ് തണുത്ത പാലില്‍ നന്നായി അരച്ചെടുക്കുക.ശേഷം ഇതിലേക്ക് ഫ്രോസണ്‍ മില്‍ക്കും ബാക്കിയുളള പാലും ചേര്‍ത്ത് ഇളക്കിയെടുക്കുക.ഇത് വലിയൊരു ഗ്ലാസ്സിലേക്ക് പകര്‍ന്ന് തണുപ്പിച്ച് ഉപയോഗിക്കാം.

About Milna

Milna
പേര് മില്‍ന ബോണി. കൊച്ചി പാലാരിവട്ടത്തുള്ള ബേക്കേര്‍സ് നെസ്റ്റ് പ്രൊപ്രൈറ്ററാണ് മില്‍ന. അറിയപ്പെടുന്ന പാചകവിദഗ്ദ്ധ. ഫെമിന്‍ വേള്‍ഡ് കോണ്‍ട്രിബ്യൂട്ടര്‍