Home / ഫാഷന്‍ / വേനലില്‍ പ്രിയം ടീഷര്‍ട്ടുകള്‍
വേനലില്‍ പ്രിയം ടീഷര്‍ട്ടുകള്‍

വേനലില്‍ പ്രിയം ടീഷര്‍ട്ടുകള്‍

പ്രായവ്യത്യാസമില്ലാതെ എല്ലാവരും തിരഞ്ഞെടുക്കന്ന വസ്ത്രമാണ് ടീ ഷര്‍ട്ട്. വേനല്‍ക്കാലമായതോടെ ടീഷര്‍ട്ടുകള്‍ക്ക് പ്രിയമേറുന്നതായി വസ്ത്ര വ്യാപാരികള്‍ പറയുന്നു. സ്റ്റൈല്‍ മാത്രം നോക്കി വസ്ത്രം തിരഞ്ഞെടുക്കുന്ന കാലം കഴിഞ്ഞു എന്നുവേണം പറയാന്‍ . ഇന്ന് സ്‌റ്റൈല്‍ മാത്രം നോക്കിയാല്‍ പോരാ, കംഫര്‍ട്ടും പ്രശ്‌നമാണ്. ഇവിടെയാണ് ടീഷര്‍ട്ടുകളുടെ പ്രസക്തി. ഒറ്റനോട്ടത്തില്‍ എല്ലാവരെയും ആകര്‍ഷിക്കുന്ന ടീഷര്‍ട്ടുകള്‍ ചൂടിനെ ചെറുത്തു തോല്‍പ്പിക്കുന്നതില്‍ ഏറെസഹായിക്കുന്നു. ഗ്രാഫിക് ടീഷര്‍ട്ടുകളാണ് ന്യൂ ജെന്‍ ഗൈസ് ആന്‍ ഗാല്‍‌സ് ഒരു പോലെ റ്റിരഞ്ഞെടുക്കുന്നത്. മുന്‍നിര ബ്രാന്‍ഡുകള്‍ പോലും പ്ലെയിന്‍ ടീഷര്‍ട്ടുകളെക്കാള്‍ ഗ്രാഫിക് ടീഷര്‍ട്ടുകളാണ് ന്യൂജനറേഷനെ മുന്നില്‍ കണ്ടു വിപണിയിലെത്തിക്കുന്നത്. പൂക്കളും പക്ഷികളും മൃഗങ്ങളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ഹോളിവുഡ് താരങ്ങളും മോഡലുകളുമൊക്കെ യുവത്വത്തിന്റെ നെഞ്ചിലേറാന്‍ എത്തുന്നുണ്ട്. അലറുന്ന സിംഹവും പായുന്ന പുലിയും ഓമന പൂച്ചക്കുട്ടിയും കുതിരയും സീബ്രയുമൊക്കെ ടീഷര്‍ട്ടില്‍ താരങ്ങളാകുന്നു. സൈക്കോ പ്രിന്റുകള്‍ക്കും ഇപ്പോള്‍ ആരാധകരേറെയുണ്ട്. ഒറ്റ നോട്ടത്തില്‍ കാണുമ്പോള്‍ തോന്നുതാവില്ല ഇത്തരം പ്രിന്റുകളുടെ യഥാര്‍ഥ ആശയം. പ്രിന്റില്‍ ഒരു മുഖം കണ്ട് ഒന്നു കൂടി സൂക്ഷിച്ചു നോക്കിയാല്‍ അതില്‍ നിന്ന് ഒട്ടേറെ മുഖങ്ങള്‍ നിങ്ങളെ തുറിച്ചുനോക്കുന്നതു കാണാം.
ചിലപ്പോള്‍ കുറേ വരകള്‍ മാത്രമാകും ടീഷര്‍ട്ടിലുണ്ടാകുക. പക്ഷേ, ശ്രദ്ധിച്ചു നോക്കിയാലറിയാം അത് ഏതെങ്കിലും പ്രശസ്തരുടെ മുഖമായിരിക്കും. ആളിപ്പടരുന്ന തീയും വൃക്ഷങ്ങള്‍ ഇടതിങ്ങിയ കാടുമൊക്കെ ടീഷര്‍ട്ടില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ജീന്‍സിനും പെന്‍സില്‍ സ്‌കര്‍ട്ടിനും കാപ്രിസിനുമൊപ്പം പ്രിന്റഡ് ടീഷര്‍ട്ടുകള്‍ ധരിക്കാം.

സെമിഫോര്‍മല്‍ ലുക്ക് വേണമെങ്കില്‍ ഇവയ്ക്കു പുറമെ ഒരു ബ്ലേസര്‍ ധരിക്കാം. അധികം നിറമില്ലാത്ത ടീഷര്‍ട്ടുകളാണു വേനല്‍ക്കാലത്ത് നല്ലത്. ഗഞ്‌ജി ടോപ്പിനോടു സാമ്യമുള്ള ടീഷര്‍ട്ടുകളാണ് പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ പ്രിയങ്കരം. ആണ്‍കുട്ടികളാകട്ടെ കോളര്‍ ഉപേക്ഷിച്ച്, വട്ടക്കഴുത്തുള്ള ടീഷര്‍ട്ടുകള്‍ തിരഞ്ഞെടുക്കാന്‍ തുടങ്ങിക്കഴിഞ്ഞു.