Home / മിടുക്കി / വൈകല്യങ്ങളെ മറന്നവള്‍
വൈകല്യങ്ങളെ മറന്നവള്‍

വൈകല്യങ്ങളെ മറന്നവള്‍

theertha anneri

 

വൈകല്യങ്ങള്‍ക്ക് ജീവിതത്തില്‍ ഒരു സ്ഥാനവും ഇല്ലായെന്ന് തെളിയിച്ചിരിക്കുകയാണ് സീഷണ എന്ന ഈ ഇരുപത്തിനാലുക്കാരി ..ജന്മനാ ജീവിതത്തിന്റെ ഭാഗമായ വൈകല്യത്തെ ഓര്‍ത്ത്് ദുഃഖിച്ചിരിക്കാനൊന്നും ഈ മിടുക്കിക്ക് സമയമില്ല .തന്റെ കഴിവുകളെ എല്ലാ തരത്തിലും മറ്റുള്ളവര്‍ക് കൂടി ഉപയോഗപ്രദമാക്കാനുള്ള ഒരുക്കത്തിലാണ് ഈ മിടുക്കി .ജന്മനാ ബധിരയും ,മൂകയും,അന്ധയുമാണ് സീഷണ.എന്നാലും ജീവിതത്തില്‍ അടങ്ങിയിരിക്കാനോ .ജീവിതം അവസാനിച്ചു എന്നു കരുതാനോ സീഷണ തയ്യാറല്ല..ദൈവം തനിക്കു തന്ന കഴിവുകളെ പരമാവധി ഉപയോഗപ്പെടുത്താല്‍ ശ്രമിക്കുകയാണ്. ഭിന്നശേഷികാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പൂക്കള്‍ നിര്‍മാണം ,പേപ്പര്‍ബാഗ് ,ചന്ദനത്തിരി,മെഴുകുതിരി ,സാരി ഡിസൈന്‍ ,എന്നിവയ്ക്കുള്ള പരിശീലനം നല്കുന്നതിരക്കിലാണ് സീഷണ എപ്പോള്‍ .ഇതുകൊണ്ട് മാത്രം തീരുന്നില്ല സീഷ്ണയുടെ കഴിവുകള്‍ .കമ്പ്യൂട്ടര്‍ പവര്‍ ബ്രെയ്‌ലര്‍ ഉപയോഗിച്ച ഇമെയില്‍ ,എസ് എം എസ്,ടൈപിംങ്് , കളര്‍റിംങ്് ,എന്നിവയിലും തന്റെ കഴിവുകള്‍ തെളിയ്ക്കുകയാണ് ഈ പെണ്‍കുട്ടി..തുണിയില്‍ ബോര്‍ഡര്‍ ഇട്ടുകൊടുത്താല്‍ മനോഹരമായി തുന്നി ഡിസൈന്‍ ചെയ്യുകയും, സംസ്ഥാനങ്ങളുടെ അതിരുകള്‍ ,ഭൂമിയുടെ ചലനം മനുഷ്യശരീര വ്യവസ്ഥ,എന്നിവ സംബന്ധത്തിക്കുന്ന രൂപങ്ങള്‍ നിര്‍മിക്കുകയും ,അതുപയോഗിച്ച്് ക്ലാസ് എടുക്കുന്നതും ആരെയും വിസ്മയിപ്പിക്കുന്നതുതന്നെയാണ്.. തലശ്ശേരി മാടപ്പീടിക സ്വദേശിയും മുബൈ താമസക്കാരനുമായ ആനന്ദ് കൃഷ്ണയുടെയും പ്രീത ആനന്ദിന്റെയും മകളാണ് സീഷണ. ജന്‍മനാ ഹൃദ്രരോഗിയും രണ്ടുകണ്ണുകള്‍ക്ക് തിമിര ബാധിതയുമാണ് .ഓപ്പറേഷന്‍ നടത്തിയെങ്കിലും കണ്ണിന്റെ കാഴ്ച്ച് തിരിച്ചുകിട്ടിയില്ല…2003 മുബൈ ഹെലെന്‍കെല്ലര്‍ ഇന്‌സ്ടിട്യൂഷന്‍ ഓഫ് ഡെഫ് ബ്ലൈന്‍ഡ് സ്‌കൂളില്‍ ചേര്‍ന്നതോടെയാണ് സീഷ്ണയുടെ ജീവിതം പാടെ മാറുന്നത് ..ജീവിതത്തില്‍ പലതും നേടാന്‍ തനിക്കും സാധിക്കുമെന്ന ഈ മിടുക്കി മനസിലാക്കിത് ഇനിടെ നിന്നുമാണ്. …ഭിന്നശേഷിക്കാരായ എല്ലാവര്‍ക്കും സീഷ്ണയുടെ ജീവിതം ഒരു മാതൃകതന്നെയാണ്…സീഷണയുടെ ഏത് കാര്യത്തിനും കൂട്ടിന് അച്ഛനുണ്ട് ..ഇത്തരത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് സീഷ്ണയും പിതാവ് ആനന്ദ് കൃഷ്ണയും.സമൂഹത്തില്‍ ഒരു കഴിവുകള്‍ ഇല്ലാന്ന് പറഞ്ഞ് ഇരിക്കുന്നവര്‍ക്കും.ഇത്തരത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നനവര്‍ക്കും സീഷണ ഒരു മാതൃകതന്നെയാണ്.

 

About Content Desk