Home / ഓണസദ്യ / സാമ്പാര്‍
സാമ്പാര്‍

സാമ്പാര്‍

ചേരുവകള്‍ :
1. പരിപ്പ് – ഒരു കപ്പ്
മഞ്ഞള്‍ പൊടി – ഒരു വലിയ സ്​പൂണ്‍
2. നല്ലെണ്ണ – ഒരു വലിയ സ്​പൂണ്‍
3. വറ്റല്‍ മുളക് – ഒരെണ്ണം
കൊത്തമല്ലി – രണ്ടു വലിയ സ്​പൂണ്‍
ഉലുവ – രണ്ടു വലിയ സ്​പൂണ്‍
4. തേങ്ങാ ചിരണ്ടിയത് – അര കപ്പ്
5. വാളന്‍ പുളി പിഴിഞ്ഞ വെള്ളം – നാലുകപ്പ്
6. വെളിച്ചെണ്ണയും നല്ലെണ്ണയും കൂടി – 2 വലിയ സ്​പൂണ്‍
7. സാമ്പാറിനു വേണ്ട കഷണങ്ങള്‍ :
കത്രിക്ക നാലായി കീറിയത് – 50 കഷണം
മുരിങ്ങയ്ക്കാ ഏകദേശം 2” നീളത്തില്‍ മുറിച്ചത് –
ഇരുപത്തി അഞ്ച് കഷണം
സവാള കഷണമാക്കിയത് – ഒരു കപ്പ്
8. കുമ്പളങ്ങ കഷണമാക്കിയത് – 25 കഷണം.
പച്ചമുളക് കീറിയത് – പന്ത്രണ്ട് എണ്ണം.
9. വെളിച്ചെണ്ണ – രണ്ട് സ്പൂണ്‍
10. കായം – രണ്ടു കഷണം
11. കടുക് – കാല്‍ സ്​പൂണ്‍
ഉലുവ -അല്പം
വറ്റല്‍ മുളക് – നാല് എണ്ണം മുറിച്ചത്.
12. ഉള്ളി അരിഞ്ഞത് – 2 വലിയ സ്​പൂണ്‍
കറിവേപ്പില -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :
ഒരു പാത്രത്തില്‍ രണ്ടു കപ്പ് വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ പരിപ്പു കഴുകി മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവിക്കുക. നന്നായി വേവിച്ച ശേഷം തവി കൊണ്ട് ഉടച്ചു ചേര്‍ക്കുക.
ചീനച്ചട്ടിയില്‍ ഒരു വലിയ സ്​പൂണ്‍ നല്ലെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍, മൂന്നാമത്തെ സാധനങ്ങള്‍ ഇട്ട് മൂപ്പിക്കുക. നന്നായി മൂക്കുമ്പോള്‍ തേങ്ങാ ചിരണ്ടിയതും കൂടി ചേര്‍ത്ത് ബ്രൌണ്‍ നിറം ആകുന്നതുവരെ മൂപ്പിക്കുക. ഇവയെല്ലാം കൂടി അരകല്ലില്‍ വെച്ച് അരച്ചെടുക്കുക.
രണ്ടു വലിയ സ്​പൂണ്‍ വെളിച്ചെണ്ണയില്‍ ഏഴാമതു പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ ഇട്ട് ഉലര്‍ത്തിയതും, വാളന്‍ പുളി പിഴിഞ്ഞതും തിളപ്പിച്ച വെള്ളത്തില്‍ ഇടുക. കുമ്പളങ്ങാ കഷണങ്ങളും, പച്ചമുളക് കീറിയതും ഇട്ട് പാത്രം മൂടി കഷണങ്ങള്‍ ചെറിയ തീയില്‍ വേവിക്കുക. ഇതില്‍  പരിപ്പ് ഉടച്ചതും, ഒന്നരകപ്പ് വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക.
രണ്ടു വലിയ സ്​പൂണ്‍ വെളിച്ചെണ്ണയും നല്ലെണ്ണയും കൂടി ചൂടാക്കിയ കായം മൂപ്പിച്ച സാമ്പാറില്‍ ചേര്‍ക്കുക. ശേഷിച്ച എണ്ണയില്‍ പതിനൊന്നും, പന്ത്രണ്ടും സാധനങ്ങള്‍ യഥാക്രമം ഇട്ട് വഴറ്റി സാമ്പാറില്‍ ചേര്‍ത്ത് ഇളക്കി വാങ്ങുക.

About Vinitha

Vinitha
പേര് വിനിത രാജീവ്. പാലക്കാട് സ്വദേശം. കുക്കിംഗ് ഹോബിയും പാഷനും, Vini's Kitchen എന്ന ഫേസ്ബുക്ക് പേജില്‍ ആയിരക്കണക്കിന് ആരാധകര്‍ ഉണ്ട് വിനിതയുടെ പാചകക്കുറിപ്പുകള്‍ക്ക്. ഫെമിന്‍ വേള്‍ഡ് കോണ്‍ട്രിബ്യൂട്ടര്‍