Home / ഫീച്ചറുകള്‍ / സൌന്ദര്യ സംരക്ഷണത്തിന് ബ്യൂട്ടി സ്പാ
സൌന്ദര്യ സംരക്ഷണത്തിന് ബ്യൂട്ടി സ്പാ

സൌന്ദര്യ സംരക്ഷണത്തിന് ബ്യൂട്ടി സ്പാ

സൌന്ദര്യ സംരക്ഷണ രംഗത്ത് ഇന്ന് ഏറെ പ്രാമുഖ്യമുള്ളത് ‘സ്പാ’ ട്രീറ്റ്‌മെന്റുകള്‍ക്കാണ്. മിതമായ നിരക്കിലുള്ള സ്പാ ട്രീറ്റ്‌മെന്റുകള്‍ മുതല്‍ luxurious spas വരെ ഇന്ന് ലഭ്യമാണ്. വളരെ കുറഞ്ഞ ചിലവില്‍ വീട്ടിലിരുന്നും സ്പാ ചെയ്യാം. സ്പാ ചെയ്യുവാന്‍ ഏറ്റവും ആവശ്യം relaxed ആയ ഒരു മനസ്സും ശരീരവുമാണ്. ‘സ്പാ’ എന്നാല്‍ യഥാര്‍ത്ഥത്തില്‍ ‘വാട്ടര്‍ തെറാപ്പി’ എന്നാണ് ഉദ്ദേശിക്കുന്നത്. ബോഡി സ്പാ (Body Spa), ഹെയര്‍ സ്പാ (Hair Spa), പെഡി സ്പാ (Pedi Spa), സ്പാ മാനിക്യുര്‍ (Spa Manicure), ഐ സ്പാ (Eye Spa) എന്നിങ്ങനെ പോകുന്നു വിവിധതരം സ്പാകള്‍.

ബോഡി സ്പാ

അമിതവണ്ണവും ദുര്‍മേദസും നിയന്ത്രിച്ച് ചര്‍മ്മത്തിനു നല്ല തിളക്കം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് ബോഡി സ്പാ ചെയ്യുന്നത്. ഇതിലൂടെ ശരീരത്തിന് നല്ല ഉന്മേഷം ലഭിക്കുകയും ചെയ്യുന്നു. Cleansing, Scrubbing, Steaming, Tonning, Massaging, Pack എന്നിങ്ങനെ ഓരോ സെക്ഷനുകളായാണ് ബോഡി സ്പാ ചെയ്യുന്നത്. ഈ ഓരോ ഘട്ടങ്ങളും ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞു കൂടിയിട്ടുള്ള പൊടിപടലങ്ങള്‍ നീക്കം ചെയ്ത് ചര്‍മം ശുദ്ധി ചെയ്യുന്നതിന് സഹായിക്കുന്നു.

ഹെയര്‍ സ്പാ
ഷാമ്പൂ വാഷിംഗിനു (ഡീപ് ക്ലീന്‍സിങ്) ശേഷം ഹെയര്‍ സ്പാ ക്രീമും താരന്‍ ഉണ്ടെങ്കില്‍ ഡാന്‍‌ഡ്രഫ് സെറം, മുടികൊഴിച്ചില്‍ ഉണ്ടെങ്കില്‍ ഹെയര്‍ഫാള്‍ സെറം, സ്മൂത് സെറം എന്നിവയും പ്രത്യേക അളവില്‍ കൂട്ടിച്ചേര്‍ത്ത് തലയോട്ടിയും തലമുടിയും മസ്സാജ് ചെയ്യുന്നു. ശേഷം ഹെഡ് സ്റ്റീമര്‍ ഉപയോഗിച്ച് സ്റ്റീം കൊടുക്കുന്നു. മുടിയുടെ സ്വഭാവം – സാധാരണം, വരണ്ടത്, എണ്ണമയമുള്ളത് – മനസ്സിലാക്കി അതിനനുസരിച്ചു വേണം സെറം തിരഞ്ഞെടുക്കാന്‍.

പെഡി സ്പാ
ഇലക്ട്രിക് ഫൂട്ട് ബാത്തില്‍ ഫൂട്ട് സോക്ക് അഥവാ പെഡി സ്പാ ജെല്‍ ചൂടുവെള്ളത്തില്‍ മിക്സ് ചെയ്ത ശേഷം കാല്‍‌പാദം 10 മുതല്‍ 20 മിനിറ്റുവരെ വയ്ക്കുന്നു. ശേഷം പാദങ്ങള്‍ വൃത്തിയാക്കി റിലാക്സിംഗ് ആന്‍ഡ് റിഫ്ലക്സോളജി മസ്സാജ് ചെയ്യുന്നു. പാദങ്ങള്‍ക്കുള്ളില്‍ വളരെ സെന്‍സിറ്റീവ് ആയ ഞരമ്പുകള്‍ ഉണ്ട്. ഇവയില്‍ മസ്സാജ് ലഭിക്കുമ്പോള്‍ ശരീരത്തിനു മുഴുവന്‍ ഉന്മേഷം ലഭിക്കുന്നു. ശരീരഭാരം മുഴുവന്‍ പേറുന്ന പാദങ്ങള്‍ വിണ്ടുകീറാതെ സംരക്ഷിക്കാനും പെഡി സ്പാ ഉത്തമമാണ്.

സ്പാ മാനിക്യുര്‍
മാനിക്യുര്‍ സ്പാ ബൌളില്‍ ചെറു ചൂടുവെള്ളം എടുത്ത് ക്രിസ്റ്റല്‍ സ്പാ ഇട്ട് 20 മിനിറ്റ് കൈകള്‍ മുക്കി വയ്ക്കുന്നു. ശേഷം കൈകള്‍ വൃത്തിയാക്കിയ ശേഷം ക്രീം മസ്സാജ് ചെയ്യുന്നു. ശരീരത്തിനു മുഴുവന്‍ ഉണര്‍വ് ലഭിക്കത്തക്ക വിധത്തിലുള്ള പ്രത്യേകതരം മസ്സാജാണ് കൈകള്‍ക്ക് നല്‍കുന്നത്.

ഐ സ്പാ
കണ്ണിനു ചുറ്റും ഉണ്ടാകുന്ന കറുപ്പ്, ചുളിവുകള്‍, ഐ ബാഗ്‌സ് എന്നിവ അകറ്റുന്നതിന് ഐ സ്പാ ചെയ്യുന്നത് നല്ലന്നതാണ്. കണ്ണിനു ചുറ്റും വൃത്തിയാക്കിയ ശേഷം ഐ ജെല്‍ കൊണ്ട് മസ്സാജ് ചെയ്യുന്നു. പിന്നീട് കണ്‍‌തടങ്ങള്‍ക്കു മുകളില്‍ ജെല്‍ ടൈപ്പ് ഐ മാസ്ക് അരമണിക്കൂര്‍ വയ്ക്കുന്നു. ശേഷം ക്ലീന്‍ ചെയ്ത് ഹോം കെയര്‍ കൂടി ചെയ്യുന്നു. കണ്ണുകള്‍ക്ക് കൂടുതല്‍ സ്‌ട്രെയിന്‍ ഉള്ള ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മാസത്തില്‍ ഒരു തവണ ഐ സ്പാ ചെയ്യുന്നത് ഉത്തമമാണ്.

ക്ലിനിക്കല്‍ രീതിയില്‍ വ്യത്യസ്ത സ്പാകള്‍ ചെയ്യുന്ന വിധമാണ് മുകളില്‍ വിശദീകരിച്ചത്. ഈ സ്പാകള്‍ എല്ലാം വീട്ടിലിരുന്ന് എങ്ങനെ ചെയ്യാം എന്നു നോക്കാം.

ബോഡി സ്പാ
റവ, പാല്‍, ബോഡി ക്ലീന്‍സര്‍ എന്നിവ ചേര്‍ത്ത് ബോഡി മസ്സാജ് ചെയ്ത് ചെറു ചൂടുവെള്ളത്തില്‍ കഴുകുക. പത്തു മിനിറ്റിനു ശേഷം പഴുത്ത പപ്പായ ഉടച്ചത് ദേഹത്ത് പുരട്ടി അര മണിക്കൂറിനുശേഷം കഴുകിക്കളയുക. വരണ്ട ചര്‍മം ഉള്ളവര്‍ ഉഴുന്നു പൊടി കൂടി ചേര്‍ത്ത് ഇടുക. എന്നാല്‍ സോറിയാസിസ് ഉള്ളവര്‍ ഉഴുന്നുപൊടി ഉപയോഗിക്കാന്‍ പാടില്ല. എണ്ണമയമുള്ള ചര്‍മം ഉള്ളവര്‍ ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതുകൂടി ചേര്‍ത്ത് പായ്ക്ക് ഇടുക.

പെഡി സ്പാ
ഒരു ബേസിനില്‍ ചൂടുവെള്ളം എടുത്ത് ഷാമ്പൂ ഒഴിച്ച ശേഷം കാലുകള്‍ മുക്കി വയ്ക്കുക. ശേഷം ബ്രഷ് കൊണ്ട് ഉരച്ചു കഴുകി ഒലിവ് ഓയില്‍, തേന്‍, കറ്റാര്‍ വാഴയുടെ ജെല്‍ എന്നിവ മിക്സ് ചെയ്തിട്ട് അരമണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.

ഹെയര്‍ സ്പാ
സോയാബീന്‍ പൊടി, മുട്ടയുടെ വെള്ള, ചെമ്പരത്തി ഇല എന്നിവ അരച്ച് മിക്സ് ചെയ്ത് തലയില്‍ പുരട്ടി പതിനഞ്ചു മിനിറ്റിനു ശേഷം ചൂടുവെള്ളത്തില്‍ മുക്കിയ തോര്‍ത്തുകൊണ്ട് ആവികൊടുത്ത ശേഷം വീണ്ടും പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് തല കഴുകുക

സ്പാ മാനിക്യുര്‍
ഒരു ബേസിനില്‍ ചൂടുവെള്ളം എടുത്ത് മൈല്‍ഡ് ഷാമ്പൂ ചേര്‍ക്കുക. കൈകള്‍ പത്തു മിനിറ്റ് ഇതില്‍ മുക്കി വയ്ക്കുക. ശേഷം ബ്രഷ് ഉപയോഗിച്ച് ക്ലീന്‍ ചെയ്ത ശേഷം വെളിച്ചെണ്ണയും ബദാം ഓയിലും സമം ചേര്‍ത്ത് പുരട്ടുക.

ഐ സ്പാ
കണ്ണിനു ചുറ്റും തേയില വെള്ളത്തില്‍ മുക്കിയ കോട്ടണ്‍ വച്ച് അരമണിക്കൂര്‍ കണ്ണടച്ച് വിശ്രമിക്കുക.

മനസ്സിനും ശരീരത്തിനും ശാന്തത പ്രദാനം ചെയ്യുന്നതോടൊപ്പം ശിരസ്സു മുതല്‍ പാദം വരെ ആരോഗ്യവും സൌന്ദര്യവും സംരക്ഷിക്കാനും വിവിധ സ്പാകള്‍ ഉപകരിക്കുന്നു.

About Reema

Reema
ഡോ. റീമ പത്മകുമാര്‍ , കൊളംബോ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള റീമ തിരുവനന്തപുരം റീംസ് ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്ക് ഉടമയാണ്. കോസ്മറ്റിക് രംഗത്തെ ആധികാരിക വ്യക്തിത്വങ്ങളില്‍ ഒരാളായ റീമ വിവിധ ടെലിവിഷന്‍ ചാനലുകളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചുവരുന്നു. പ്രശസ്ത കോസ്മെറ്റിക് ബ്രാന്‍ഡുകള്‍ക്കുവേണ്ടി ബ്യൂട്ടി സെമിനാറുകള്‍ കണ്ടക്ട് ചെയ്യുന്ന ഡോ. റീമ വിവിധ വനിതാ മാസികകളില്‍ ലേഖനങ്ങളും എഴുതുന്നുണ്ട്. കൌമുദി ചാനലില്‍ ‘ലേഡീസ് അവര്‍’ എന്ന പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന റീമയുടെ യൂട്യൂബ് ചാനലിനും ആരാധകര്‍ ഏറെയാണ്.