Home / വിനോദം / സ്വപ്ന സാഫല്യവുമായി മഞ്ജു വാര്യര്‍
സ്വപ്ന സാഫല്യവുമായി മഞ്ജു വാര്യര്‍

സ്വപ്ന സാഫല്യവുമായി മഞ്ജു വാര്യര്‍

കുട്ടിക്കാലത്തെ വലിയൊരു സ്വപ്നം സഫലമായതിന്റെ ത്രില്ലിലാണ് മഞ്ജു വാര്യര്‍. നടിയും നര്‍ത്തകിയുമായ ശോഭനയെ കാണാനും അവരോടൊപ്പം ചെലവഴിക്കാനും സാധിച്ചത് മറക്കാനാകാത്ത അനുഭവമായിരുന്നെന്ന് മഞ്ജു പറയുന്നു. “ശോഭനയുടെഡാന്‍സ് പെര്‍‌ഫോമന്‍സ് നേരില്‍ കാണുകയെന്നത് കുട്ടിക്കാലം മുതലുള്ള ആഗ്രഹമാണ് . അത് സാധ്യമായി” എന്നാണ് മഞ്ജു തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചത്. കൃഷ്ണ വേഷം കെട്ടിയ ശോഭനയ്‌ക്കൊപ്പമുള്ള ഫോട്ടോയും മഞ്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതിഹാസ പുരുഷനായ ശ്രീകൃഷ്ണന്റെ ജീവിതം ആസ്പദമാക്കിയുള്ള നൃത്തശില്പമാണ് കൃഷ്ണ. കൃഷ്ണനായി ശോഭനയും മറ്റ് കഥാ പാത്രങ്ങളായി ശോഭനയുടെ അറുപതോളം ശിഷ്യരും അരങ്ങിലെത്തുന്നു. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കലാവിരുന്നില്‍ നൃത്തത്തിനൊപ്പം കഥാപാത്രങ്ങളുമായി സംഭാഷണവുമുണ്ട്