Home / വിനോദം / മഞ്ജു വാര്യര്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍
മഞ്ജു വാര്യര്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍

മഞ്ജു വാര്യര്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍

മുംബൈ പോലീസിനുശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായികയാവുന്നു. ഹൗ ഓള്‍ഡ് ആര്‍ യു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ബോബി – സഞ്ജയ് ടീം ആണ് തിരക്കഥ ഒരുക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്‍.

14 വര്‍ഷത്തെ ഇടവേളക്കുശേഷം രഞ്ജതിത്‌ മോഹന്‍ലാല്‍ ചിത്രത്തിലൂടെ മടങ്ങിവരവിനൊരുങ്ങുന്ന മഞ്ജുവിന്റെ മടങ്ങിവരവിലെ രണ്ടാമത്തെ ചിത്രമായിരിക്കും ഹൗ ഓള്‍ഡ് ആര്‍ യു. നിരുപമ എന്നായിരിക്കും ചിത്രത്തില്‍ മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്തിറക്കിയിട്ടുണ്ട്.

മഞ്ജുവും കുഞ്ചാക്കോ ബോബനും ആദ്യമായി ഒരുമിക്കുന്നുവെന്നതിനു പുറമെ ഇരുവരം ആദ്യമായി റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ട്രാഫിക്, ചാപ്പാകുരിശ്, ഉസ്താദ് ഹോട്ടല്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ ലിസിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്.

About Manju

Manju
മഞ്ജുള, സ്വദേശം കണ്ണൂര്‍ . ടോപ് ന്യൂസ് കേരള ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്. ഫാഷന്‍ , ഡയറ്റിംഗ് , ഹോം മേക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും താല്പര്യം. ഫെമിന്‍വേള്‍ഡില്‍ സീനിയര്‍ കണ്ടന്റ് എഡിറ്റര്‍ .