Home / സ്ത്രീലോകം / ആ ലോട്ടറി അടിച്ചത് അദിതിക്ക്
ആ ലോട്ടറി അടിച്ചത് അദിതിക്ക്

ആ ലോട്ടറി അടിച്ചത് അദിതിക്ക്

മോഹന്‍ലാലിന്റെ മകന്‍ പ്രണവിന്റെ നായികയാവാന്‍ മോഹിക്കാത്ത നടിമാരുണ്ടാകില്ല. ആ ലോട്ടറി അടിച്ചത് രണ്ടുസിനിമയില്‍ മാത്രം അഭിനയിച്ച് പരിചയമുള്ള അദിതി രവിക്കാണ്.

അവിടെനിന്നും അദിതി നേരെ എത്തിച്ചേര്‍ന്നത്.കുഞ്ചാക്കോ ബോബന്‍ നായകനായകുന്ന സിനിമയില്‍. കുട്ടനാടന്‍ മാര്‍പ്പാപ്പ.

കുട്ടനാടിന്റെ പച്ചപ്പും ഹരിതാഭയും ആസ്വദിച്ച് ലൊക്കേഷനിലേക്കുള്ള ഹൗസ്‌ബോട്ട് യാത്രക്കിടെ അദിതി ഇത്തിരി നേരം അതിഥിയായെത്തി.

പ്രണവ് സിംപിള്‍ 

അലമാര സിനിമയ്ക്ക് ശേഷം കാസ്റ്റിങ് ഡയറക്ടര്‍ നരേഷ് കൃഷ്ണയാണ് എന്റെ ഫോട്ടോ ജീത്തുജോസഫ് സാറിനെ കാണിക്കുന്നത്. ഓഡിഷന്‍ അറ്റന്‍ഡ് ചെയ്തു, സെലക്ട് ആയി. സിനിമയില്‍ ഞാനും പ്രണവും തമ്മിലുള്ള പ്രണയമൊന്നുമില്ല. ബാംഗ്ലൂരിലെ ബാങ്കില്‍ വര്‍ക്ക് ചെയ്യുന്ന അഞ്ജന എന്ന കഥാപാത്രമാണ് എന്റേത്.

പ്രണവ് വളരെ സിംപിളാണ്, ഡൗണ്‍ ടു എര്‍ത്ത് ആണ്. സ്‌ക്രിപ്റ്റില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ പറഞ്ഞുതരും, സപ്പോര്‍ട്ട് ചെയ്യും. ആദിയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് കാരവാന്‍ തന്നിരുന്നു. ഇടയ്ക്ക് ഞാനും അതില്‍ കയറി ഇരിക്കും.

ഒരു ദിവസമാണ് ശ്രദ്ധിച്ചത്, പ്രണവ് ഉറങ്ങാന്‍ മാത്രമാണ് കാരവാനില്‍ കയറുന്നത്. പ്രണവിന്റെ ഷൂട്ട് ഇല്ലാത്ത സമയത്ത് പോലും സെറ്റിലെ ക്രൂ മെമ്പേഴ്‌സിന്റെ അടുത്ത് സംസാരിക്കുന്നുണ്ടാകും. അത്രയും സിംപിളാണ് പ്രണവ്.

ലുക്കിലല്ല കാര്യം. 

നല്ല കോംപറ്റീഷനുള്ള ഫീല്‍ഡാണ് മോഡലിങ്, അഭിനയം ഒക്കെ. നമുക്ക് കഴിവുണ്ടെങ്കില്‍ രക്ഷപ്പെടും. ഇപ്പോള്‍ ഡബ്‌സ്മാഷ് ചെയ്യുന്നത് അഭിനയവും ഡബ്ബിങും ഇംപ്രൂവ് ചെയ്യാനൊക്കെ നല്ലതാ, ലുക്കിലല്ല, അഭിനയത്തിലാണ് കാര്യം. ഹാര്‍ഡ് വര്‍ക്ക് ചെയ്താല്‍ ഇത്തിരി സമയമെടുത്താലും കുഴപ്പമില്ല. നമ്മള്‍ ആഗ്രഹിക്കുന്നിടത്തെത്തും.

ഞാനും അഞ്ചാറ് വര്‍ഷം ഇതിന് പിറകെ നടന്നാണ് സിനിമയിലെത്തുന്നത്. എന്നാലും ഉള്ള ലുക്ക് നിലനിര്‍ത്താന്‍ ശ്രദ്ധിക്കാറുണ്ട്. വെയിലുകൊണ്ടാല്‍ ചര്‍മം കരുവാളിക്കുന്നതാണ് എന്റെ പ്രശ്‌നം. പെട്ടന്ന് കറുക്കും. അതിന് ഇടക്ക് സ്‌കിന്‍ ഡോക്ടറെ കാണാറുണ്ട്. ബ്യൂട്ടി പാര്‍ലറില്‍ പോയി ഫേഷ്യല്‍ ചെയ്യുന്ന പതിവൊന്നുമില്ല. പിന്നെ മുടിക്ക് സ്പാ ചെയ്യാറുണ്ട്.

ഇവര്‍ക്കൊന്നും വേറെ പണിയില്ലേ

അലമാര റിലീസായപ്പോള്‍ അലമാര നായികയുടെ വീഡിയോ എന്നുപറഞ്ഞ് ഒന്ന് ഇറങ്ങിയിരുന്നു. അതുകണ്ടാല്‍ അറിയാം ആ പെണ്‍കുട്ടി ഞാനല്ല എന്ന്. ഇങ്ങനെ ചെയ്യുന്നവരോട് എനിക്ക് സഹതാപമേയുള്ളൂ. ഇവര്‍ക്കൊന്നും വേറെ പണിയല്ലേ..എന്തെങ്കിലും അസുഖമോ കുറവുകളോ ഉണ്ടായിരിക്കും ഇവര്‍ക്ക്.

വായിക്കണമെന്നുണ്ട് പക്ഷേ

ചെറിയ കാര്യങ്ങള്‍ക്ക് പെട്ടന്ന് ടെന്‍ഷനാവും. ടെന്‍ഷന്‍ മാനിയാക് ആണ്. സങ്കടവും പെട്ടന്ന് വരും. കൂടുതല്‍ ടെന്‍ഷന്‍ അടിപ്പിക്കുന്നത് ചേട്ടനേയാണ്. അല്ലെങ്കില്‍ മെഡിറ്റേഷന്‍ ചെയ്യും.

ഈയിടെയായി പുസ്‌കങ്ങള്‍ വായിക്കണം. എന്നൊക്കെ തോന്നാറുണ്ട്. പ്രണവിന്റെ അടുത്ത് ഞാന്‍ ചോദിച്ചിട്ടുമുണ്ട്, ആദ്യം വായിക്കാന്‍ പറ്റുന്ന പുസ്തകം ഏതാണെന്ന്. ഇഷ്ടമുള്ള ജോണറിലുള്ള റൊമാന്‍സോ, ത്രില്ലറോ ഏതാണ് ഇഷ്ടം ആ കാറ്റഗറിയിലുള്ള പുസ്തകം വായിക്കണം എന്നാണ് പ്രണവ് പറഞ്ഞത്.

വായിക്കാന്‍ ട്രൈ ചെയ്ത് നോക്കാറുണ്ട്. പക്ഷേ വായിച്ച് തുടങ്ങുമ്പോഴേക്കും ഉറങ്ങിപ്പോകും.

എംബിഎ എടുക്കണം

ഞാന്‍ പഠിച്ചത് ഇരിങ്ങാലക്കുടയില്‍ തന്നെയാണ്. ഡിഗ്രി കഴിഞ്ഞിട്ട് രണ്ടുവര്‍ഷമായി. പിജി ചെയ്യാന്‍ പ്ലാനിടുമ്പോഴൊക്കെ ഓരോ സിനിമകള്‍ വന്ന് അതങ്ങനെ നീണ്ടുപോയി. എന്തായാലും എംബിഎ എടുക്കണം.

അച്ഛന്‍ രവി സൗദി എയര്‍ലൈന്‍സില്‍ ആയിരുന്നു. അമ്മ ഗീത വീട്ടമ്മയാണ് ചേട്ടന്‍ രാകേഷ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു. ചെമ്പരത്തിപ്പൂ എന്ന സിനിമയില്‍ ചേട്ടനാണ് സംഗീത സംവിധാനം ചെയ്തത്. ചേച്ചി രാഖിയും സംഗീത അധ്യാപിക ആയിരുന്നു.

ചേച്ചിയുടെ മക്കളായ അപ്പുവും പൊന്നൂസും ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ്.

About Web Desk