Home / ചിത്രശാല / അമല വിവാഹ മോചിതയായി
അമല വിവാഹ മോചിതയായി

അമല വിവാഹ മോചിതയായി

നടി അമല പോളും സംവിധായകന്‍ വിജയും സമര്‍പ്പിച്ച വിവാഹ മോചനം ഹര്‍ജിയില്‍ ചെന്നൈ കുടുംബ കോടതി വിധികല്‍പിച്ചു.ഇതോടെ നിയമപരമായി ഇരുവര്‍ക്കും മോചനം ലഭിച്ചു.കഴിഞ്ഞ വര്‍ഷമാണ് താരങ്ങള്‍ ഹര്‍ജി സമര്‍പ്പിച്ചത്.2014 ജൂണ്‍ 12നാണ് അമലയും-നിജയും വിവാഹിതരായത്.ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിനു ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു.കരിയര്‍ തുടരാന്‍ വിജയും വീട്ടുകാരും സമ്മതിക്കാത്തതാണ് വേര്‍ പിരിയലില്‍ കാരണമെന്ന് അമല വ്യക്തമാക്കിയിരുന്നു..2011 വിജയ് സംവിധാനം ചെയ്ത ദൈവതിരുമകള്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായത്. വിവാഹ ജീവിതം ഒഴികെ ജീവിതത്തില്‍ എടുത്ത തീരുമാനങ്ങളെല്ലാം തന്നെ സന്തോഷിപ്പിക്കുന്നതായിരുന്നുവെന്ന് അടുത്തിടെ അമല വെളിപ്പെടുത്തിയിരുന്നു.വിവാഹം പെണ്ണിന്റെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ സംഭവികൂ.യാതൊരു കാരണ വശാലും ആ ദാമ്പത്യത്തില്‍ അവള്‍ക്ക് സന്തോഷം ലഭിക്കുന്നില്ലെങ്കില്‍ വിവാഹ മോചനം തന്നെയാണ് നല്ലതെന്നും അമല പറഞ്ഞു

 

About Content Desk