Home / വിനോദം / അസിന്‍ വിവാഹിതയായി
അസിന്‍ വിവാഹിതയായി

അസിന്‍ വിവാഹിതയായി

ന്യൂഡല്‍ഹി: ചലച്ചിത്ര നടി അസിന്‍ തോട്ടുങ്കലും പ്രമുഖ മൊബൈല്‍ഫോണ്‍ നിര്‍മാണ കമ്പനിയായ മൈക്രോമാക്‌സ് സ്ഥാപകന്‍ രാഹുല്‍ ശര്‍മയും വിവാഹിതരായി. ഡല്‍ഹിയിലെ ദുസിത് ദേവരാന ഹോട്ടലില്‍ അടുത്ത ബന്ധുക്കളും സുഹൃത്തളും പങ്കെടുത്തു. ജനുവരി 19ന് രാവിലെ ക്രിസ്ത്യന്‍ ആചാര പ്രകാരവും വൈകുന്നേരം ഹിന്ദു ആചാരപ്രകാരവും വിവാഹ ചടങ്ങ് നടന്നു. ക്രിസ്ത്യന്‍ വിവാഹത്തില്‍ വേരാ വാങ്ക് ഡിസൈന്‍ ചെയ്ത വസ്ത്രമാണ് അസിന്‍ അണിഞ്ഞത്. ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് സബ്യസാചിയാണ് അസിനു വേണ്ടി വസ്ത്രങ്ങള്‍  ഡിസൈന്‍ ചെയ്തത്. ജനുവരി 23ന് മുംബൈയില്‍ വിവാഹ വിരുന്ന് നടക്കും.
ലോകത്തിലെ തന്നെ പ്രായം കുറഞ്ഞ സമ്പന്നരായ ബിസിനസ്സുകാരില്‍ ഒരാളാണ് രാഹുല്‍ ശര്‍മ്മ. നടന്‍ അക്ഷയ് കുമാറിന്റെ അടുത്ത സുഹൃത്തുകൂടിയായ രാഹുലിനെ അസിനു പരിചയപ്പെടുത്തിയതും അക്ഷയ് തന്നെയാണ്. ചാമ്പ്യന്‍സ് ട്രാഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വച്ചാണ് അസിനും രാഹുലും പരിചയപ്പെടുന്നത്. ഇരുവരും പിന്നീട് പ്രണയത്തിലാകുകയായിരുന്നു.