Home / Author Archives: Reema

Author Archives: Reema

Reema
ഡോ. റീമ പത്മകുമാര്‍ , കൊളംബോ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയില്‍നിന്നും കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള റീമ തിരുവനന്തപുരം റീംസ് ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്ക് ഉടമയാണ്. കോസ്മറ്റിക് രംഗത്തെ ആധികാരിക വ്യക്തിത്വങ്ങളില്‍ ഒരാളായ റീമ വിവിധ ടെലിവിഷന്‍ ചാനലുകളില്‍ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചുവരുന്നു. പ്രശസ്ത കോസ്മെറ്റിക് ബ്രാന്‍ഡുകള്‍ക്കുവേണ്ടി ബ്യൂട്ടി സെമിനാറുകള്‍ കണ്ടക്ട് ചെയ്യുന്ന ഡോ. റീമ വിവിധ വനിതാ മാസികകളില്‍ ലേഖനങ്ങളും എഴുതുന്നുണ്ട്. കൌമുദി ചാനലില്‍ ‘ലേഡീസ് അവര്‍’ എന്ന പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന റീമയുടെ യൂട്യൂബ് ചാനലിനും ആരാധകര്‍ ഏറെയാണ്.

സൌന്ദര്യ സംരക്ഷണത്തിന് ശരിയായ ആഹാരം

ശരിയായ രീതിയിലുള്ള ഭക്ഷണക്രമമാണ് ആരോഗ്യപൂര്‍ണമായ ശരീരവും മിനുസമുള്ള ചര്‍മ്മവും നിലനിര്‍ത്താനുള്ള ആദ്യപടി. പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യേണ്ടത് സൌന്ദര്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണ്. എണ്ണയില്‍ പൊരിച്ച പലഹാരങ്ങള്‍, ടിന്‍ഫുഡ്സ്, മധുരപലഹാരങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കണം. മാംസാഹാരം സ്ഥിരമായി കഴിക്കരുത്. പ്രകൃതിജന്യമായ ആഹാരം പ്രകൃതിദത്തമായ സൌന്ദര്യം നല്‍കും എന്ന് ഓര്‍മിക്കുക. സമീകൃതാഹാരത്തിന്റെ കുറവ് ... Read More »

മഞ്ഞുകാല സൌന്ദര്യ സംരക്ഷണം

അണിഞ്ഞൊരുങ്ങി നടക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള കാലണ് മഞ്ഞുകാലം. മൊരിച്ചില്‍, ചുണ്ടു വരണ്ടു പോകല്‍, കാല്‍ വിണ്ടു കീറല്‍ തുടങ്ങി നിരവധി സൌന്ദര്യ പ്രശ്‌നങ്ങളാണ് ഇക്കാലത്തുണ്ടാകുക. ചെറിയ പൊടിക്കൈകളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ നിഷ്‌പ്രയാസം ഒഴിവാക്കാം. മഞ്ഞു കാലത്ത് ത്വക്കിന് എണ്ണമയം നല്‍കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയും. എണ്ണ തേച്ചു കുളിച്ചാല്‍ ഈ പ്രശ്‌നത്തിനു പരിഹാരമാകും. എള്ളെണ്ണയും കടുകെണ്ണയും ... Read More »

സൌന്ദര്യ സംരക്ഷണത്തിന് ബ്യൂട്ടി സ്പാ

സൌന്ദര്യ സംരക്ഷണ രംഗത്ത് ഇന്ന് ഏറെ പ്രാമുഖ്യമുള്ളത് ‘സ്പാ’ ട്രീറ്റ്‌മെന്റുകള്‍ക്കാണ്. മിതമായ നിരക്കിലുള്ള സ്പാ ട്രീറ്റ്‌മെന്റുകള്‍ മുതല്‍ luxurious spas വരെ ഇന്ന് ലഭ്യമാണ്. വളരെ കുറഞ്ഞ ചിലവില്‍ വീട്ടിലിരുന്നും സ്പാ ചെയ്യാം. സ്പാ ചെയ്യുവാന്‍ ഏറ്റവും ആവശ്യം relaxed ആയ ഒരു മനസ്സും ശരീരവുമാണ്. ‘സ്പാ’ എന്നാല്‍ യഥാര്‍ത്ഥത്തില്‍ ‘വാട്ടര്‍ തെറാപ്പി’ എന്നാണ് ഉദ്ദേശിക്കുന്നത്. ... Read More »

കഴുത്തിനും വേണം കരുതല്‍

സൗന്ദര്യ സംരക്ഷണത്തിന് സ്ത്രീകള്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട് . എത്ര അഴകില്‍ ഒരുങ്ങിയാലും സ്ത്രീകള്‍ക്ക് മതിവരാറുമില്ല.  എന്നാല്‍ പലപ്പോഴും സ്ത്രീകള്‍ മുഖത്തിന് നല്‍കുന്ന അത്ര സംരക്ഷണം കഴുത്തിന് നല്‍കുന്നില്ല. എന്നാല്‍ പല ഫാഷന്‍ വസ്ത്രങ്ങളും ഇണങ്ങണെമെങ്കില്‍ കഴുത്തിന് സൌന്ദര്യമുണ്ടായിരിക്കണം. സ്ത്രീകളില്‍ ചിലര്‍ കഴുത്തിറക്കി വെട്ടിയ ബ്ലൗസ് ധരിക്കാന്‍ മടി കാണിക്കുന്നതിനു പ്രധാന കാരണം കഴുത്തിലെ പാടുകളും, കഴുത്തിന്റെ ... Read More »

പുരികങ്ങള്‍ സുന്ദരമാക്കാന്‍

സൌന്ദര്യമുള്ള കണ്ണുകളാണ് മുഖസൌന്ദര്യത്തിന്റെ ആദ്യ അളവ്. കണ്ണുകളുടെ ഭംഗി നന്നായി അറിയാന്‍ ചന്തമുള്ള പുരികങ്ങള്‍ വേണം. ഓരോ മുഖത്തിനും വ്യത്യസ്ഥമായ പുരികങ്ങളാണ് ചേരുന്നത്. കണ്ണുകള്‍ക്ക് ആകര്‍ഷകത്വം ലഭിക്കുവാന്‍ മുഖത്തിന്റെ ആകൃതിക്കനുസരിച്ച് പുരികങ്ങളുടെ ആകൃതിയും വ്യത്യാസപ്പെടുത്തണം. പുരികങ്ങള്‍ക്ക് നിറം കൊടുക്കുവാന്‍ ഐ‌ബ്രോ പെന്‍സില്‍ ഉപയോഗിച്ച് ഷെയ്ഡ് ചെയ്യുന്നതാണ് നല്ലത്. കൂടുതല്‍ കട്ടിയായി പുരികം വരച്ചാല്‍ രോമം കൊഴിഞ്ഞു ... Read More »

വേനല്‍ക്കാല കേശസംരക്ഷണം

വേനല്‍ക്കാലത്ത് തലമുടിയുടെ സംരക്ഷണം വളരെ ശ്രദ്ധിക്കണം. കൂടുതലായി മുടി പൊഴിയുന്നതും അതനുസരിച്ചു മുടി വളരുന്നതും വേനല്‍ക്കാലത്താണ്. അതിനാല്‍ ഈ സമയത്ത് നല്ല പരിചരണം കൊടുത്താല്‍ മുടി കൊഴിയുന്നതിന്റെ അളവ് കുറച്ച് വളരുന്നതിന്റെ അളവ് ത്വരിതപ്പെടുത്താന്‍ സാധിക്കും. ഒരു മുടിയുടെ ആയുസ്സ് ഏതാണ്ട് മൂന്നു വര്‍ഷമാണ്. അത് മാസത്തില്‍ ശരാശരി ഒരിഞ്ച് വളരുന്നുവെന്നാണ് കണക്ക്. എന്നാല്‍ വേനല്‍ക്കാലത്ത് ... Read More »

ഇയര്‍ ലോബ് റിപ്പയറിംഗ്

ഭാരം കൂടിയ കമ്മലുകള്‍ ഇപ്പോള്‍ ഒരു ഫാഷന്‍ ആ‍ണല്ലോ. വലിയ കമ്മലുകളിട്ട് കാതിലെ ദ്വാരം വലുതാകുന്നതും, രണ്ടായി കീറുന്നതും ഇന്ന് സര്‍വസാധാരണമാണ്. സ്റ്റിച്ചോ, സര്‍ജറിയോ കൂടാതെ തന്നെ വളരെ എളുപ്പത്തില്‍ വേദനയില്ലാതെ കീറിയ കാത് ഒട്ടിക്കുന്ന ഒരു നൂതനരീതി ഇപ്പോള്‍ നിലവിലുണ്ട്. പ്രത്യേകതരം മെഡിക്കേറ്റഡ് സൊലൂഷന്‍ ഉപയോഗിച്ചാണ് ഇങ്ങനെ ഒട്ടിക്കുന്നത്. ( ഇത് ഗം ആണെന്ന് ... Read More »

വാക്സിംഗ് : അറിയേണ്ട കാര്യങ്ങള്‍

ശരീരത്തിലെ അമിത രോമവളര്‍ച്ച പല സ്ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ്. മുഖത്തും കാലുകളിലും കൈകളിലും സ്വകാര്യ ഭാഗങ്ങളിലുമൊക്കെ തിങ്ങി വളരുന്ന രോമങ്ങള്‍ വൃത്തിയാക്കാന്‍ വാക്‌സിംഗ് ഒരു ഫലപ്രദമായ മാര്‍ഗമാണ്. വാക്‌സിംഗിലൂടെ താല്‍ക്കാലികമായി രോമവളര്‍ച്ചയെ നേരിടാവുന്നതാണ്. പാര്‍ശ്വഫലങ്ങള്‍ ഏറ്റവും കുറവുള്ള രോമനിര്‍മാര്‍ജന രീതിയാണ് വാക്സിംഗ്. രോമം പിഴുതു മാറ്റുമ്പോള്‍ വേദനയുണ്ടാകും എന്നതാണ് ഈ രീതിയുടെ പ്രധാന ദോഷം. സെന്‍സിറ്റീവ് ... Read More »