Home / ഫീച്ചറുകള്‍ / ബാഹുബലി തരംഗം കേക്കിലും
ബാഹുബലി തരംഗം കേക്കിലും

ബാഹുബലി തരംഗം കേക്കിലും

ബാഹുബലി രണ്ടാം ഭാഗം ഇറങ്ങിയതോടെ ബാഹുബലി തരംഗം തന്നെയായിരുന്നു..ഡ്രസ്സും.ചെരുപ്പു പോലും ഇതിന്റ ഭാഗമായി രംഗത്തെത്തിയിരുന്നു..ഇന്നിപ്പോ ജനങ്ങളെ ഞെട്ടിച്ചു കൊണ്ട് ബാഹുബലിയുടെ കേക്കും രംഗത്തെത്തി.4കിലോ ഭാരമുള്ള കേക്കിലാണ് ഇത്തരത്തില്‍ ബാഹുബലിയുടെ ചിത്രം പതിഞ്ഞിരിക്കുന്നത്..അമ്പേന്തി നില്‍ക്കുന്ന അനുഷ്‌കയും പ്രഭാസ്സിന്റേയും ചിത്രമാണ് കേക്കില്‍ ഉള്‍പെടുത്തിയിരിക്കുന്നത്..സാധാരണ കേക്കിന്റെ മുകളില്‍ ബാഹുബലിയുടെ പോസ്റ്റര്‍ പതിച്ചതു പോലെയാണ് കാണാനുള്ളത്..ഈ ബാഹുബലി കേക്കിന്റെ നിര്‍മാണക്കാര്‍ കണ്ണൂരിലെ ഷീന്‍ ബേക്കറിയാണ്.തലശ്ശേരില്‍ നടന്ന കേക്ക് ഫെസ്റ്റിവലിലാണ് ഇത്തരത്തിലുള്ള വ്യത്യസ്ഥത ഒരുക്കി ഷീന്‍ ബേക്കറി മുന്നോട്ട് വന്നിരിക്കുന്നത്..ഇപ്പോള്‍ ജനങ്ങള്‍ ഏറെ നെഞ്ചിലേറ്റിയ സിനമ ആയിരുന്നതു കൊണ്ടാണ് ബാഹുബലിയുടെ ചിത്രത്തില്‍ കേക്ക് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് ഷീന്‍ അധികൃതര്‍ പറയുന്നത്..ഇത്തരത്തില്‍ നിരവധി കേക്കുള്‍ നിര്‍മ്മിച്ചിട്ടുമുണ്ട്..കഴിഞ്ഞ ദിവസം ലാലേട്ടന്റെ ജന്മദിനത്തോടനുബന്ധിച്ച് ലാലേട്ടന്റെ ചിത്രം പതിപ്പിച്ച കേക്ക് നിര്‍മിച്ചിരുന്നു..
കേക്കിന്റെ രൂപം കണ്ട് പലര്‍ക്കും ഈ കേക്ക കഴിക്കാന്‍ പറ്റുന്നതോണോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു..എന്നാല്‍ കഴിക്കാന്‍ പറ്റുന്നതാണെന്നറിഞ്ഞപ്പോള്‍ എല്ലാവരിലും അത്ഭുതമുണ്ടാക്കിയതായി അധികൃതര്‍ പറഞ്ഞു..തികച്ചും അരോഗ്യത്തിന് മോശം വരാത്ത രീതിയിലാണ് കേക്ക് നിര്‍മ്മിച്ചിരിക്കുന്നത്…ഷുഗര്‍ ഷീറ്റില്‍ ആഹാരത്തിന് ഉപയോഗിക്കാന്‍ പറ്റുന്ന നിറങ്ങള്‍ ഉപയോഗിച്ചാണ് ചിത്രം പ്രിന്റ് ചെയ്തിരിക്കുന്നത്..മുറിച്ചെടുക്കുമ്പോള്‍ ഒപ്പം കിട്ടുന്ന രീതിയില്‍ കേക്കിനൊപ്പം വച്ചാണ് പ്രിന്റ് ചെയ്തിരിക്കുന്നത്..പലരും അത്ഭുതത്തോടെയാണ് കേക്കിനെ സമീപിച്ചിരുന്നതെന്ന് പറയുന്നു

About Content Desk