Home / ആരോഗ്യം / വ്യായാമത്തിനു മുമ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍
വ്യായാമത്തിനു മുമ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍

വ്യായാമത്തിനു മുമ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍

വ്യായാമം ജീവിതത്തില്‍ അത്യാവശ്യ ഘടകം തന്നെയാണ് .എന്നും രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതു തന്നെയാണ്..എന്നാല്‍ ഇനി വ്യായാമം എളുപ്പമാക്കി ചെയ്യാം.അതിന് ആദ്യം വേണ്ടത് ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസാണ്..വ്യായാമവും,ബീറ്റ്‌റൂട്ട ജ്യൂസും തമ്മില്‍ എന്തു ബന്ധം എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവുക..എന്നാല്‍ ബീറ്റ്‌റൂട്ട ജ്യൂസ് കുടിച്ച് വ്യായാമം ചെയ്താല്‍ കൂടുതല്‍ കാര്യക്ഷമമാകും എന്നാണ് പുതിയ കണ്ടു പിടിത്തം ..ന്യൂയോര്‍ക്കിലെ ഗവേഷകരാണ് ഇത്തരത്തില്‍ പുതിയ കണ്ടു പിടിത്തവുമായി രംഗത്തെത്തിയിട്ടുള്ളത് .വ്യായാമത്തിനു മുന്‍മ്പ് ബീറ്റുറൂട്ട് ജ്യൂസി കുടിച്ചാല്‍ ഇവര്‍ക്ക് വളരെ പെട്ടെന്ന് തളര്‍ച്ച തോന്നില്ല. എല്ലാ രക്തധമനികളിലേക്കുമുള്ള രക്തചംക്രമണം വര്‍ധിക്കുന്നതിനാല്‍ കൂടുതല്‍ ഉന്മേഷത്തോടെ വ്യായാമം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. 25നും 55നും ഇടയില്‍ പ്രായമുള്ളവരില്‍ ആണ് വ്യായാമം സംബന്ധിച്ച പഠനം നടത്തിയത്. ഇവരോട് ദിവസേന ട്രെഡ്മില്ലില്‍ നടക്കാന്‍ ആവശ്യപ്പെട്ടു. ഇവരില്‍ ഒരു വിഭാഗത്തിന് ട്രെഡ്മില്ലില്‍ നടക്കുന്നതിനു മുന്‍പ് ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസ് നല്‍കി. രണ്ടാമത്തെ വിഭാഗത്തിന് വെറും വെള്ളം മാത്രം നല്‍കി.

ആറ് ആഴ്ചയോളം ഇവരുടെ വ്യായാമക്രമവും ജീവിതരീതിയും പഠിച്ചുകൊണ്ടായിരുന്നു ഗവേഷണം. ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ച ശേഷം വ്യായാമം ചെയ്തവര്‍ക്ക് പേശീസംബന്ധമായി കൂടുതല്‍ ആരോഗ്യം കൈവരിക്കാന്‍ കഴിഞ്ഞതായി കണ്ടെത്തി. ഇവരുടെ ശ്വാസഗതി മറ്റുള്ളവരേക്കാള്‍ കൂടുതലായി ഉയര്‍ന്നതിനാല്‍ കൂടുതല്‍ ഓക്‌സിജന്‍ ശരീരത്തില്‍ എത്തുകയും ചെയ്തു. ഇവര്‍ മറ്റുള്ളവരേക്കാള്‍ നന്നായി വിയര്‍ക്കുകയും എന്നാല്‍ ശരീരം എളുപ്പം തളര്‍ച്ച ബാധിക്കാതെയുമിരുന്നു.

ബീറ്റ്റൂട്ട് ജ്യൂസ് കഴിച്ചവരുടെ തലച്ചോറിലേക്കും കൂടുതല്‍ രക്തം പമ്പ് ചെയ്യപ്പെടുന്നതായി കണ്ടെത്തി. വ്യായാമശേഷവും തുടര്‍ന്ന് ദിവസം മുഴുവനും ഇവര്‍ കൂടുതല്‍ ഉന്മേഷവാന്മാരായിരിക്കുമെന്നും പഠനത്തിലൂടെ വ്യക്തമായി. ഇനി മുതല്‍ ദിവസവും വ്യായാമം ചെയ്യുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് ശീലമാക്കിക്കോളൂ.

About Content Desk