Home / രുചി / ക്യാരറ്റ് കേക്ക്
ക്യാരറ്റ് കേക്ക്

ക്യാരറ്റ് കേക്ക്

ക്രിസ്‌മസും പുതുവര്‍ഷവും വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങി -ആഘോഷദിനങ്ങളില്‍‌   ഉണ്ടാക്കാവുന്ന സ്വാദേറും ക്യാരറ്റ് കേക്ക്.

ചേരുവകള്‍‌:

ക്യാരറ്റ് ചീവിയത്              – അര കിലോ
മൈദ                              – രണ്ടു കപ്പ്
സോഡാപൊടി                 – രണ്ടു ടീസ്പൂണ്‍
മസാലപൊടി                   – അരടീസ്പൂണ്‍
റിഫൈൻട് ഓയിൽ          – ഒന്നേകാൽ കപ്പ്
പഞ്ചസാര പൊടിച്ചത്        – ഒന്നര കപ്പ്
മുട്ട                                  – മൂന്നെണ്ണം
വാനില എസന്‍‌‌സ്           – ഒരു ടീസ്പൂണ്‍

പാകം ചെയ്യുന്നവിധം:

പഞ്ചസാരയും ഓയിലും കൂടി നല്ലതുപോലെ യോജിപ്പിക്കുക.മൈദയും സോഡാപൊടിയും മസാലപൊടിയും കൂടി രണ്ടു തവണ അരിക്കണം. ആദ്യം
യോജിപ്പിച്ചെടുത്ത പഞ്ചസാര- ഓയിൽ മിശ്രിതത്തിൽ മുട്ട ഉണ്ണി ചേർത്ത് അടിച്ച് യോജിപ്പിക്കണം. ഇത് അരിച്ചെടുത്ത മൈദ-സോഡാ പൊടി-മസാല പൊടിയുമായി
യോജിപ്പിക്കണം. പിന്നീട് ക്യാരറ്റ് ചീവിയതും ചേർത്ത് ഇളക്കി യോജിപ്പിക്കണം. ഇതിൽ മുട്ടയുടെ വെള്ള നല്ലവണ്ണം അടിച്ച് പതപ്പിച്ചതും വാനിലയും ചേർത്ത്
ഇളക്കി നാല്പത്തിയഞ്ചു മിനിറ്റ് ബേക്ക് ചെയ്താൽ മതി.