Home / സ്വകാര്യം

സ്വകാര്യം

അഭിനേത്രിയാകാന്‍ വേണ്ടി മൂക്ക് മുറിക്കാന്‍ ഞാന്‍ തയ്യാറല്ല; വിദ്യാ ബാലന്‍

അഴകളവുകള്‍ക്ക് അമിത പ്രാധാന്യമുള്ള ബോളിവുഡില്‍ രൂപസൗകുമാര്യത്തിനായി പ്ലാസ്റ്റിക് സര്‍ജറി നടത്തുന്നത് അത്ര പുതുമയുള്ള കാര്യമൊന്നുമല്ല. മൂക്കു മുതല്‍ മാറിടം വരെ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത നിരവധി താര സുന്ദരികള്‍ ബോളിവുഡില്‍ ഉണ്ട്. എന്നാല്‍ ഒരു അഭിനേത്രിയാകുന്നതിന് വേണ്ടി മൂക്ക് മുറിക്കാനൊന്നും താന്‍ തയ്യാറായില്ലെന്നാണ് ബോളിവുഡിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ വിദ്യാ ബാലന്‍ പറയുന്നത്. വിധു വിനോദ് ചോപ്ര ... Read More »

ഞാന്‍ സിനിമയിലഭിനയിക്കണമെന്ന് അമ്മ പറഞ്ഞിട്ടില്ല; കല്പനയെ കുറിച്ച് മകള്‍ ശ്രീസംങ്ഖ്യ

”ഞാന്‍ വളര്‍ന്നിട്ട് സിനിമയിലഭിനയിക്കണമെന്ന് അമ്മ പറഞ്ഞിട്ടില്ല. പക്ഷെ അങ്ങനെയൊരു ആഗ്രഹം അമ്മയ്ക്കുണ്ടായിരുന്നു.” കല്‍പ്പന മരിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മകള്‍ ശ്രീസംങ്ഖ്യ അമ്മയെ കുറിച്ച് ഇതുവരെ പറയാത്ത ഓര്‍മകളുമായി എത്തുകയാണ്. ശ്രീസംങ്ഖ്യക്ക് മലയാളികളുടെ പ്രിയപ്പെട്ട കല്പന അമ്മയായിരുന്നില്ല, അവളുടെ കളിക്കൂട്ടുകാരി മിനുവായിരുന്നു.’ മിനുവുമായിട്ട് എനിക്കുള്ളത് ഫ്രണ്ട്ഷിപ്പ് ബോണ്ടാണ്. മിനു ഉണ്ടായിരുന്ന സമയത്ത് ഞാന്‍ വളരെ അപക്വമായി ആണ് പെരുമാറിയിരുന്നത്. സീരിയസ് ആയിരുന്നില്ല, ... Read More »

ലൈംഗിക വിരക്തി: അറിയാം 10 കാരണങ്ങള്‍

കിടപ്പുമുറിയില്‍ നിങ്ങളുടെ താല്‍പര്യം അസ്തമിക്കുന്നുണ്ടോ? ശാരീരികവും മാനസികവുമായ നിരവധി കാരണങ്ങള്‍ അതിനുപിന്നിലുണ്ട്. ലൈംഗികതാല്‍പര്യം കുറക്കുന്ന പ്രധാന  കാര്യങ്ങള്‍ അറിയുക. 1. മാനസിക സംഘര്‍ഷം ജോലി സ്ഥലത്തെ സംഘര്‍ഷം, സാമ്പത്തിക പ്രശ്‌നങ്ങള്‍, കുടുംബാംഗങ്ങളുടെ രോഗം തുടങ്ങിയവ ലൈംഗിക വിരക്തിയുണ്ടാക്കും. ജീവിത്തിന്റെ ആവേശങ്ങളെ തിരികെകൊണ്ടുവരാന്‍ ശ്രമിക്കുക. പ്ലാന്‍ ചെയ്യാതെ ഒരു വണ്‍ഡേ ട്രിപ്പിന് പോകുന്നത് നിങ്ങള്‍ വിചാരിക്കാത്ത അത്ര ... Read More »

പേന്‍ ശല്യം അകറ്റാന്‍

പെണ്‍കുട്ടികളെ വളരെയധികം അലട്ടുന്ന ഒന്നാണ് പേന്‍ ശല്യം. പഠനത്തിനും ജോലിക്കുമായി യാത്ര ചെയ്യുന്നവരില്‍ പേന്‍ ശല്യം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ചെറുപ്പക്കാരുടെ ഇടയില്‍ ട്രെന്‍ഡ് ആയിരിക്കുന്ന ‘സെല്‍ഫി’ എടുക്കലും പേന്‍ പടരുന്നതിനു കാരണമാകുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. സെല്‍ഫിക്കായി തല ചേര്‍ത്തുവച്ച് പോസ് ചെയ്യുമ്പോള്‍ കൂട്ടത്തില്‍ ഒരാളുടെ തലയിലെങ്കിലും പേന്‍ ഉണ്ടെങ്കില്‍ അത് മറ്റുള്ളവരുടെ തലയിലേയ്ക്കും ... Read More »

ഗര്‍ഭിണികളും ഉറക്കവും

അമ്മയാകുന്നതോടെയാണ് ഒരു സ്ത്രീ പരിപൂര്‍ണയാകുന്നത്. കുടുംബത്തില്‍നിന്നു ലഭിക്കുന്ന കൂടുതല്‍ ശ്രദ്ധയും പരിചരണവും ജനിക്കാനിരിക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള മധുരസ്വപനങ്ങളുമെല്ലാം ഗര്‍ഭിണിയായ സ്ത്രീക്ക് സന്തോഷം നല്‍കുന്നതാണ്. എന്നാല്‍ ഗര്‍ഭകാലത്തിന്റേതായ ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങളും അവള്‍ തരണം ചെയ്യേണ്ടിയിരിക്കുന്നു. മനംപിരട്ടല്‍, ഉറക്കക്കുറവ്, കൈകാല്‍കഴപ്പ്, ക്ഷീണം തുടങ്ങി ഗര്‍ഭിണികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. അതുകൊണ്ടുതന്നെ ആവശ്യത്തിനു വിശ്രമം ഗര്‍ഭിണികള്‍ക്ക് ലഭിക്കേണ്ടതായുണ്ട്. ആദ്യമൂന്ന് മാസങ്ങളില്‍ ... Read More »

യൂറിനറി ഇന്‍ഫക്ഷന്‍ : ലക്ഷണങ്ങള്‍ പ്രതിവിധികള്‍

യൂറിനറി ഇന്‍ഫക്ഷന്‍ സ്ത്രീകളിലാണ് കൂടുതലായി കണ്ടുവരുന്നത്. മാസമുറ സമയത്ത് ശുചിത്വം പാലിക്കാതിരിക്കുക, മൂത്രമൊഴിക്കാതെ പിടിച്ചുനിറുത്തുക എന്നിവ സാധാരണയായി അണുബാധയ്ക്ക് കാരണമാകുന്നു. മൂത്രനാളത്തിലേക്കും യോനീ നാളത്തിലേക്കും മലദ്വാരത്തില്‍ നിന്ന് അണുക്കള്‍ പ്രവേശിക്കാനുള്ള സാദ്ധ്യതയും സ്ത്രീകളിലാണ് കൂടുതല്‍. ലക്ഷണങ്ങള്‍ മൂത്രമൊഴിക്കുമ്പോള്‍ വേദന അനുഭവപ്പെടുക ചൊറിച്ചില്‍ ഉണ്ടാവുക നടുവേദന അടിവയറിനു വേദന മൂത്രശങ്ക തോന്നിയാല്‍ പിടിച്ചുനിറുത്താന്‍ കഴിയാതെ വരിക അടിക്കടി ... Read More »

ശരിയായ അളവില്‍ ബ്രാ തിരഞ്ഞെടുക്കാം

ശരീരത്തില്‍ ഉരഞ്ഞ് വേദനിക്കുന്നു, പാടുകള്‍ ഉണ്ടാക്കുന്നു, സ്ട്രാപ് തോളില്‍നിന്ന് തെന്നി നീങ്ങുന്നു എന്നിങ്ങനെ ധരിക്കുന്ന ബ്രായുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്ക് ഒട്ടേറെ പരാതികള്‍ ഉണ്ട്. ശരിയായ അളവിലുള്ള  ബ്രായല്ല ധരിക്കുന്നത് എന്നാണ് ഇത്തരം ബുദ്ധിമുട്ടുകളുടെ അര്‍ത്ഥം. സ്തനങ്ങളുടെ രൂപഭംഗിക്കും ആരോഗ്യത്തിനും ബ്രാ വഹിക്കുന്ന പങ്ക് വളരെ വലുതാണ്‌. എന്നാല്‍ യഥാര്‍ത്ഥ ഭംഗിയും ആരോഗ്യവും ലഭിക്കണമെങ്കില്‍ കൃത്യമായ അളവിലും ... Read More »

സ്തനങ്ങളുടെ ഭംഗിക്കും ആരോഗ്യത്തിനും

സ്തനഭംഗി സ്ത്രീകളുടെ സൗന്ദര്യത്തിന് വളരെ പ്രധാനമാണ്. സ്തനങ്ങളുടെ ഭംഗി മാത്രമല്ല, ആരോഗ്യവും വളരെ പ്രധാനം തന്നെ. സ്തനങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്ന ധാരാളം ഭക്ഷണങ്ങളുണ്ട്.  പ്രോട്ടീന്‍ കലര്‍ന്ന ഭക്ഷണങ്ങളാണ് മാറിടവളര്‍ച്ചക്കു സഹായിക്കുക. പ്രോട്ടീന്‍ മാറിടവളര്‍ച്ചക്കു സഹായിക്കുന്ന മസിലുകളേയും മാറിടത്തിന് ആകൃതി നല്‍കുന്ന കൊളാജന്‍ എന്ന പദാര്‍ത്ഥത്തിന്റെ ഉല്‍പാദനത്തെയും സഹായിക്കും. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, വൈറ്റമിന്‍ ഇ ഓയില്‍, ഫല്‍ക്‌സ് ... Read More »