Home / ഫീച്ചറുകള്‍ / പേന്‍ ശല്യം അകറ്റാന്‍
പേന്‍ ശല്യം അകറ്റാന്‍

പേന്‍ ശല്യം അകറ്റാന്‍

പെണ്‍കുട്ടികളെ വളരെയധികം അലട്ടുന്ന ഒന്നാണ് പേന്‍ ശല്യം. പഠനത്തിനും ജോലിക്കുമായി യാത്ര ചെയ്യുന്നവരില്‍ പേന്‍ ശല്യം ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. ചെറുപ്പക്കാരുടെ ഇടയില്‍ ട്രെന്‍ഡ് ആയിരിക്കുന്ന ‘സെല്‍ഫി’ എടുക്കലും പേന്‍ പടരുന്നതിനു കാരണമാകുന്നുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. സെല്‍ഫിക്കായി തല ചേര്‍ത്തുവച്ച് പോസ് ചെയ്യുമ്പോള്‍ കൂട്ടത്തില്‍ ഒരാളുടെ തലയിലെങ്കിലും പേന്‍ ഉണ്ടെങ്കില്‍ അത് മറ്റുള്ളവരുടെ തലയിലേയ്ക്കും പ്രവേശിക്കും. പേന്‍ ശല്യം അകറ്റാന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മുടി താളിയോ ഷാംപൂവോ ഉപയോഗിച്ച് വൃത്തിയാക്കുക. നനഞ്ഞ മുടി ഉണങ്ങാതെ കെട്ടി വയ്ക്കുന്നത് പേന്‍ ഉണ്ടാകാന്‍ കാരണമാകും. അതിനാല്‍ നന്നായി ഉണങ്ങിയ ശേഷം മാത്രം മുടി കെട്ടിവയ്ക്കുക. പേന്‍ നിവാരണത്തിനുള്ള ഷാംപു ഉപയാഗിക്കേണ്ടി വരുമ്പോള്‍ വീട്ടിലുള്ള എല്ലാവരും ഒരേ ദിവസം ഉപയോഗിക്കുന്നത് പേന്‍ നിയന്ത്രണത്തിന് കൂടുതല്‍ ഫലപ്രദമാണ്. പേന്‍ ശല്യം ഉള്ളവര്‍ ഉപയോഗിക്കുന്ന തോര്‍ത്ത് ചൂടുവെള്ളത്തില്‍ തിളപ്പിച്ച് ഉണക്കി വേണം ഉപയോഗിക്കാന്‍. കഴുത്തിലും ചെവിയിലും ചെറിയ മുഴ വരുന്നതിന്റെ പ്രധാന കാരണം മിക്കപ്പോഴും പേനാണ്. കിടക്കുമ്പോള്‍ മുടിയില്‍ തുളസിയില തിരുകുന്നത് പേന്‍ശല്യം അകറ്റാന്‍ സഹായിക്കും.