Home / ഫെമിന്‍വേള്‍ഡ്
ഫെമിന്‍വേള്‍ഡ്

ഫെമിന്‍വേള്‍ഡ്

ഫെമിന്‍വേള്‍ഡ് ഡോട്ട് കോമിലേക്ക് എല്ലാ വായനക്കാരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.  ഒട്ടേറെ പത്രങ്ങളും, മാസികകളും, വാരികകളും, ടെലിവിഷന്‍ ചാനലുകളും അവയ്ക്കെല്ലാം വെബ് സൈറ്റുകളും എണ്ണി തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം അനവധി ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളും ഇന്ന് മലയാളത്തില്‍ നിലവിലുണ്ട്. ഈയവസരത്തില്‍ എന്താണ് ‘ഫെമിന്‍വേള്‍ഡിന്റെ’ പ്രസക്തി?
ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്റ് ന്യൂ മീഡിയ ഇന്റര്‍നാഷണല്‍ എന്ന സംഘടന നടത്തിയ പഠനം വ്യക്തമാക്കുന്നത് ഇന്ത്യന്‍ ഭാഷകളില്‍ സ്ത്രീകള്‍ക്കു മാത്രമായി നടത്തപ്പെടുന്ന പ്രഫഷണല്‍ വെബ് സൈറ്റുകള്‍ നിലവിലില്ല എന്നാണ് . ഒട്ടുമിക്ക പത്രങ്ങള്‍ക്കും വനിതാ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടെങ്കിലും അവയ്ക്കൊന്നും വെബ് സൈറ്റുകള്‍ നിലവിലില്ല. നിലവിലുള്ളവയാകട്ടെ പണം അടച്ച് വരിക്കാരാകേണ്ടവയും. പത്രങ്ങളുടെയും മറ്റും വെബ് സൈറ്റുകളില്‍ സ്ത്രീകള്‍ക്കായി സൌന്ദര്യം, ആരോഗ്യ സംരക്ഷണം, ശിശുപരിപാലനം എന്നിവയൊക്കെ പ്രതിപാദിക്കുന്ന പേജുകള്‍ ഉണ്ടെങ്കിലും ആരും സ്ത്രീകള്‍ക്കു മാത്രമായി ഒരു വെബ്‌ സൈറ്റ് അല്ലെങ്കില്‍ ഒരു വെബ്‌ പോര്‍ട്ടല്‍ തുടങ്ങാന്‍ ശ്രമിച്ചിട്ടില്ല .
മലയാളത്തില്‍ ആദ്യമായി സ്ത്രീകള്‍ക്കു മാത്രമായി ഒരു വെബ്‌ പോര്‍ട്ടല്‍ തുടങ്ങുവാന്‍ കഴിയുന്നതില്‍ ഏറെ ആഹ്ലാദിക്കുന്നു. മാസത്തില്‍ രണ്ടു തവണ അപ്ഡേറ്റുകള്‍ പ്രസിദ്ധപ്പെടുത്താവുന്ന രീതിയില്‍ ‘ദ്വൈവാരിക’ ആയിട്ടാണ് ഫെമിന്‍വേള്‍ഡ് ക്രമീകരിച്ചിരിക്കുന്നത്. കുറഞ്ഞ കാലയളവില്‍ ദിവസേന അപ്ഡേറ്റുകള്‍ നല്‍കുവാന്‍ കഴിയുന്ന വിധത്തില്‍ വളരുക എന്നതാണ് ലക്ഷ്യം. സൈബര്‍ ലോകത്ത് സ്ത്രീയ്ക്കു മാത്രമായുള്ള ഈ ‘ഫെമിന്‍വേള്‍ഡിലേയ്ക്ക്’ ഏവര്‍ക്കും ഒരിക്കല്‍ക്കൂടി സ്വാഗതം.

ഫെമിന്‍വേള്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ എല്ലാ വായനക്കാരെയും സാദരം ക്ഷണിക്കുന്നു. ഡോക്ടര്‍മാര്‍ , നഴ്സുമാര്‍ , മനഃശാസ്ത്ര വിദഗ്ധര്‍ , കൌണ്‍സിലര്‍മാര്‍ , അദ്ധ്യാപകര്‍ , ബ്യൂട്ടീഷ്യന്മാര്‍ , പാചക കലാവിദഗ്ധര്‍ , കലാ-സാഹിത്യ പ്രതിഭകള്‍ , വീട്ടമ്മമാര്‍ , പ്രൊഫഷണലുകള്‍ , വിദ്യാര്‍ത്ഥിനികള്‍ എന്നിങ്ങനെ എല്ലാവരെയും തങ്ങളുടെ മേഖലകളിലെ അറിവുകളും അനുഭവങ്ങളും ഫെമിന്‍വേള്‍ഡിലൂടെ പങ്കുവയ്ക്കുവാന്‍ ക്ഷണിക്കുന്നു. നിങ്ങളുടെ രചനകള്‍ , ചിന്തകള്‍ , പരീക്ഷണങ്ങള്‍ , കണ്ടെത്തലുകള്‍ തുടങ്ങി എന്തും ഫെമിന്‍ വേള്‍ഡില്‍ പ്രസിദ്ധീകരിക്കാം. നിങ്ങളുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിലൂടെ ലോകത്തോടു സംവദിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കുന്നു എന്നു മാത്രമല്ല നിങ്ങളുടെ സേവനങ്ങളും ഉല്പന്നങ്ങളും പരിചയപ്പെടുത്തുന്നതിനും അവയ്ക്ക് വിപണി കണ്ടെത്തുന്നതിനും സാധിക്കുന്നു. മാത്രമല്ല മൊബൈല്‍ റീചാര്‍ജും, ഗിഫ്റ്റ് കൂപ്പണുകളും , ഡിസ്കൌണ്ട് കാര്‍ഡുകളും അടക്കം ഒട്ടേറെ സമ്മാനങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ഫെമിന്‍വേള്‍ഡിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ താല്പര്യമുള്ളവര്‍ editor@feminworld.com എന്ന വിലാസത്തില്‍ ഞങ്ങള്‍ക്ക് എഴുതുമല്ലോ. വായനക്കാര്‍ക്കുകൂടി പങ്കാളിത്തമുള്ള ഒരു സാമൂഹ്യമാധ്യമ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ എന്നും മാറ്റത്തിന്റെ ചാലകശക്തികളായിരുന്ന സ്ത്രീകളിലൂടെ സാധിക്കും എന്ന് നമുക്ക് ഉറച്ചു വിശ്വസിക്കാം. ഈ ഉദ്യമത്തില്‍ എല്ലാവരുടേയും പിന്തുണ അഭ്യര്‍ത്ഥിച്ചുകൊണ്ട്..

സ്നേഹപൂര്‍വം
ആര്‍ട്സി ജെ നല്ലേപ്പറമ്പില്‍ ,
എഡിറ്റര്‍ ഇന്‍ ചാര്‍ജ്

femin-volunteer

 

 


pristy says:

can i post in english ??

Divya Divya says:

Yes, you can send us articles in english also. We can translate it and publish. But we prefer articles in malayalam. If you can type in manglish (malayalam in english) please use google to type in malayalam. Just go to http://www.google.com/intl/ml/inputtools/cloud/try/ and type malayalam in english. Then you can copy and send us the malayalam text. Little spelling mistakes are not a problem. Anyway we like to welcome you as a contributor of feminworld community.

Sherly Ajith says:

Would like to know more about your activities.

Regress,
Sherly

Divya Divya says:

Please check your email.