Home / ഫീച്ചറുകള്‍ / അഴകിനും ആരോഗ്യത്തിനും അടുക്കളത്തോട്ടം
അഴകിനും ആരോഗ്യത്തിനും അടുക്കളത്തോട്ടം

അഴകിനും ആരോഗ്യത്തിനും അടുക്കളത്തോട്ടം

നമുക്ക് ആവശ്യമുള്ളതെല്ലാം നമ്മള്‍തന്നെ ഉല്പാദിപ്പിച്ചിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. പാലിന്റെയും പഴങ്ങളുടെയും പച്ചക്കറികളുടെയും മാത്രമല്ല മുട്ടയുടെയും മാംസത്തിന്റെയുമെല്ലാം കാര്യത്തില്‍ നാം സ്വയം പര്യാപ്തരായിരുന്നു. പച്ചപുതച്ച് ഫലമണിഞ്ഞ് നില്‍ക്കുന്ന സ്വന്തം കൃഷിയിടം അഴകേറുന്ന കാഴ്ചയാണെന്നതില്‍ സംശയമില്ല. സ്വന്തം കൃഷിയിടത്തിലുള്ള അധ്വാനം കുടുംബാംഗങ്ങള്‍ക്ക് നല്ല വ്യായാമവുമായിരുന്നു. ഇന്ന് വരണ്ടുണങ്ങിയ കോണ്‍ക്രീറ്റ് വനങ്ങളില്‍ അന്യനാട്ടില്‍നിന്നു വരുന്ന വിഷം പൊതിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ ആഹരിച്ച് ആരോഗ്യം നഷ്ടപ്പെടുത്തുന്ന അവസ്ഥയിലാണ് നമ്മള്‍ മലയാളികള്‍ ഭൂരിപക്ഷവും.

ലേഖികയും മകനും അടുക്കളത്തോട്ടത്തിനു മുന്നില്‍

ലേഖികയും മകനും അടുക്കളത്തോട്ടത്തിനു മുന്നില്‍

വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ വിവിധ ഹോബികളില്‍ ഏര്‍പ്പെടുന്നവരാണ് നാമെല്ലാവരും. അടുക്കളത്തോട്ടവും കൃഷിപരിപാലനവും ഒരു ഹോബിയായി സ്വീകരിച്ചാല്‍ നമ്മുടെ താമസ സ്ഥലത്തിന് ഹരിതാഭ ചാര്‍ത്തുന്ന അഴകും നമുക്ക് ആരോഗ്യവും സ്വന്തമാക്കാം. കൃഷി ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ സ്ഥലമില്ലെന്ന പരാതിയൊന്നും വേണ്ട. മട്ടുപ്പാവിലോ വീട്ടുമുറ്റത്തോ ഒക്കെ ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉപകരിക്കുന്ന ചെറിയ ഒരു കൃഷിത്തോട്ടം എളുപ്പത്തില്‍ തയ്യാറാക്കാം.

കൃഷിഭവനുകളിലും അഗ്രിക്കള്‍ച്ചര്‍ ഷോപ്പുകളിലും ഗ്രോബാഗ് എന്ന പേരില്‍ ഒരുതരം പ്ലാസ്റ്റിക് ബാഗ് വാങ്ങാന്‍ കിട്ടും. 15 മുതല്‍ 25 രൂപവരെയാണ് സാധാരണയായി ഇതിന്റെ വില. മൂന്ന് മുതല്‍ അഞ്ചു വര്‍ഷം വരെ ഈ ബാഗ് ഉപയോഗിക്കാന്‍ സാധിക്കും. ഒരു കുട്ട മണ്ണ് , കുറച്ച് എല്ലുപൊടി അല്ലെങ്കില്‍ ചാ

ക പൊടി, കുറച്ചു വേപ്പിന്‍ പി ണാ ക്ക് ഇവ നന്നായി കലര്‍ത്തുക. ഇനി ഇത് ഗ്രോ ബാഗില്‍ നിറയ്ക്കാം. വെണ്ട, പയര്‍, മുളക്, വഴുതന തുടങ്ങിയവയൊക്കെ ഈ ബാഗില്‍ നടാം. ചെടികളെ പരിപാലിക്കുന്നതിനും ആവശ്യമെങ്കില്‍ സ്ഥലം മാറ്റി വയ്ക്കുന്നതിനുമൊക്കെ ഗ്രോ ബാഗ് ഉപകാരപ്രദമാണ്.

എങ്കില്‍ ഇനി ഗ്രോ ബാഗുകള്‍ വാങ്ങി കൃഷി ആരംഭിച്ചോളൂ.

ലേഖികയുടെ അടുക്കളത്തോട്ടത്തില്‍നിന്നും ചില ദൃശ്യങ്ങള്‍

About Lisha Varghese

Lisha Varghese
ലിഷ വര്‍ഗീസ്. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍. കുക്കിംഗ്, ഫാഷന്‍ , ഡയറ്റിംഗ് , ഹോം മേക്കിംഗ് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും താല്പര്യം. ഒഴിവു സമയങ്ങളില്‍ ബ്ലോഗ് എഴുതുന്നത് ഹോബിയാക്കിയിരിക്കുന്ന ലിഷ ഫെമിന്‍ വേള്‍ഡ് കോണ്‍‌ട്രിബ്യൂട്ടര്‍ ആണ്.