Home / ചിത്രശാല / എല്‍ഡിഎഫ് വന്നതോടെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെയായി; ഖുശ്ബു
എല്‍ഡിഎഫ് വന്നതോടെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെയായി; ഖുശ്ബു

എല്‍ഡിഎഫ് വന്നതോടെ സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെയായി; ഖുശ്ബു

എല്‍ഡിഎഫ് സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്ന് നടിയും എഐസിസി വക്തവുമായ ഖുശ്ബു. സ്ത്രീകള്‍ക്കെതിരെയുണ്ടായ അക്രമണങ്ങളില്‍ ബിജെപിക്കും പങ്കുണ്ട്. മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ ഉണ്ടായിട്ടുള്ള അക്രമങ്ങള്‍ പതിന്‍മടങ്ങ് വര്‍ധിച്ചു. കേരളത്തില്‍ നടി അക്രമിക്കപ്പെട്ടതിനെതിരെ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പ്രതിഷേധമറിയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഖുശ്ബു.

പട്ടാപ്പകല്‍ പോലും സ്ത്രീകള്‍ക്ക് ധൈര്യപൂര്‍വ്വം പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിനൊരു മാറ്റമുണ്ടാകണം. അക്രമിക്കപ്പെട്ടപ്പോള്‍ അതിനെതിരെ ശക്തമായി പ്രതിഷേധിച്ച് രംഗത്തുവരാന്‍ നടി കാണിച്ച ധൈര്യത്തെ ഖുശ്ബു അഭിനന്ദിച്ചു. അഭിനയത്തിലേക്ക് തിരിച്ചുവരുവാനുള്ള നടിയുടെ തീരുമാനം അഭിനന്ദനീയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

About Content Desk