Home / ബ്യൂട്ടി ടിപ്സ് / സമയം കളയാതെ മേക്കപ്പ്
സമയം കളയാതെ മേക്കപ്പ്

സമയം കളയാതെ മേക്കപ്പ്

മേക്കപ്പ് കളഞ്ഞാലും സമയം നഷ്ടപ്പെടുത്തിയെന്ന വിഷമം തോന്നില്ല.മേക്കപ്പ് ഉണ്ടെന്ന് പെട്ടന്ന് തിറിച്ചറിയുക പോലുമില്ല. ഇതാ ക്വിക്ക് മേക്കപ്പ് തുടങ്ങാം. മോയിസ്ചറൈസര്‍ പുരട്ടിയ ശേഷം മിനറല്‍ ഫൗണ്ടേഷന്‍ അണിയാം.കണ്ണിനടിയിലും കറുപ്പ് മറയ്ക്കാന്‍ അല്‍പം കണ്‍സീലര്‍. കണ്‍പീലികള്‍ക്ക മസ്‌ക്കാരയുടെ തലോടല്‍. ചുണ്ടില്‍ അല്‍പം ലിപ് ഗ്ലോസും, ലിപ് ബാമും. കവിളൊന്ന തുടുപ്പിക്കാന്‍ ഫാസ്റ്റായി ബ്ലഷ് ചെയ്‌തോളൂ.മേക്കപ്പ് കഴിഞ്ഞു.

ലിപ്സ്റ്റിക്ക് ചുണ്ടില്‍ അധിക നേരം നില്‍ക്കാന്‍ വഴിയുണ്ട്.ചുണ്ടുകള്‍ മൃദുവാക്കാന്‍ മോയിസ്ചറൈസര്‍ അടങ്ങിയ ലിപ് ബാം പുരട്ടിയ ശേഷം അല്‍പം കണ്‍സീലര്‍ ചുണ്ടില്‍ പുരട്ടുക.ലിപ്സ്റ്റിക്കിനേക്കാള്‍ ഒരു ഷേഡ് കുറഞ്ഞ ലിപ്പ് ലൈനര്‍കൊണ്ട് ആകൃതിയില്‍ വരച്ച ശേഷം ലിപ്‌സ്റ്റിക്ക് അണിഞ്ഞോളു..

മുഖത്തെ കുഴികളും പാടുകളും അകറ്റി മുഖ ചര്‍മ്മം ടോണ്‍ ചെയ്യാന്‍ ഇതാ ഒരു വഴി. മസ്‌ലിന്‍ തുണിയില്‍ കെട്ടി ഐസ് ക്യൂബ് കൊണ്ട് മുഖം ഒരു മിനിറ്റ് മസാജ് ചെയ്യുക. മോയ്‌സ്ചറൈസ് പുരട്ടിയ ശേഷം ക്രീം ബേസ്ഡ് ലിക്വിഡ് ഫൗണ്ടേഷന്‍ പുരട്ടുക.പൗഡര്‍ ബ്രഷ് കൊണ്ട് അല്‍പം കോപാക്റ്ര് എടുത്ത് കുഴികള്‍ അധികമുള്ള സ്ഥലങ്ങളില്‍ മെല്ലെ അമര്‍ത്തുക.

About Content Desk