Home / സ്ത്രീലോകം / ആര്‍ത്തവവിരാമവും അനുബന്ധപ്രശ്നങ്ങളും
ആര്‍ത്തവവിരാമവും അനുബന്ധപ്രശ്നങ്ങളും

ആര്‍ത്തവവിരാമവും അനുബന്ധപ്രശ്നങ്ങളും

മാസമുറയ്ക്കു മുന്പ് വരുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങളെക്കുറിച്ച് സ്ത്രീകള്‍ബോധവതികളാണ്. ഇതിനെക്കുറിച്ച് അനേകം ലേഖനങ്ങളും ആരോഗ്യചര്‍ച്ചകളുമുണ്ടായിട്ടുണ്ട്. എന്നാല്‍ പോസ്റ്റ്മെന്‍സ്ട്രല്‍ സിന്‍ഡ്രമിനെക്കുറിച്ച് അധികമൊന്നും പറഞ്ഞുകേള്‍ക്കാറില്ല. പൂര്‍ണമായും ആര്‍ത്തവം അവസാനിക്കുന്ന അവസ്ഥയാണ് ആര്‍ത്തവ വിരാമം (Menopause). സ്ത്രീകളില്‍ ശരാശരി 47 വയസു മുതല്‍ 55 വയസുവരെയാണ് ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. ഒരുവര്‍ഷം പൂര്‍ണമായും ആര്‍ത്തവം വരാതിരിക്കുന്ന അവസ്ഥയിലാണ് ഒരു സ്ത്രീക്ക് ആര്‍ത്തവ വിരാമം വന്നതായി കണക്കാക്കുന്നത്.

ആര്‍ത്തവ വിരാമം എന്തുകൊണ്ട്?

ആര്‍ത്തവചക്രത്തെ നയിക്കുന്നത് പ്രധാനമായും ഹോര്‍മോണുകളാണ്. മസ്തിഷ്കത്തിലെ ഹൈപ്പോതലാമസ് എന്ന പ്രത്യേകഭാഗവും അതോടൊപ്പം പിറ്റ്യൂറ്ററി എന്ന ഗ്രന്ഥിയുമാണ് ഈ ഹോര്‍മോണുകള്‍ഉത്പാദിപ്പിക്കുന്നത്. ആര്‍ത്തവ വിരാമത്തോടടുക്കുന്പോള്‍സ്ത്രീയുടെ അണ്ഡാശയം ഈ ഹോര്‍മോണുകളോട് പ്രതികരിക്കാതാവുകയും അതുവഴി ആര്‍ത്തവചക്രം സംഭവിക്കാതിരിക്കുകയും ചെയ്യും. ഇതിനോടൊപ്പം അണ്ഡാശയം (Ovary) ഉത്പാദിപ്പിക്കുന്നതായ ഈസ്ട്രജന്‍, പ്രൊജസ്ട്രോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവിലും സ്ഥായിയായ കുറവ് സംഭവിക്കുന്നു. ഈ ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ആര്‍ത്തവ വിരാമത്തോടടുത്ത് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ക്കു കാരണം.

ലക്ഷണങ്ങള്‍

1. അമിത ഉഷ്ണം
2. ഉറക്കമില്ലായ്മ
3. വൈകാരികമായ ഏറ്റക്കുറച്ചിലുകള്‍(മൂഡ് വ്യതിയാനങ്ങള്‍)
4. അമിത ക്ഷീണം, തളര്‍ച്ച
5. വിഷാദരോഗങ്ങള്‍
6. ലൈംഗിക പ്രശ്നങ്ങള്‍.
7. അസ്ഥിരോഗങ്ങള്‍ബലക്കുറവ്, അസ്ഥിക്ഷയം

അമിത ഉഷ്ണം-ഉറക്കമില്ലായ്മ

ശരാശരി 75 ശതമാനം സ്ത്രീകളിലും കണ്ടുവരുന്നു. ആര്‍ത്തവ വിരാമത്തിനുശേഷം ഒന്നു രണ്ടു വര്‍ഷത്തോളം ഇത് നിലനില്‍ക്കാറുണ്ട്. ദൈനംദിന ജീവിതത്തിലും ഉറക്കത്തിലും പലപ്പോഴും ഇത് തടസമായിത്തീരുന്നു. ഇതിനായി പ്രത്യേക ചികിത്സയൊന്നും ആവശ്യമായി വരാറില്ല. മനസ് ശാന്തമാക്കിവയ്ക്കുക, ചായ, കാപ്പി എന്നിവ ഒഴിവാക്കുക, യോഗപോലുള്‍ള വ്യായാമക്രമങ്ങള്‍ശീലമാക്കുക, അയഞ്ഞ കോണ്‍ വസ്ത്രങ്ങള്‍ഉപയോഗിക്കുക, പ്ലാന്‍റ് ഈസ്ട്രജന്‍ (Plant estrogens) അടങ്ങിയ സോയ, അവക്കാഡോ എന്നിവ ഭക്ഷണത്തിലുള്‍പ്പെടുത്തുക ഇവയെല്ലാം അമിത ഉഷ്ണത്തെയും ഉറക്കമില്ലായ്മയേയും ചെറുക്കാന്‍ സഹായിക്കും.

വിഷാദരോഗങ്ങള്‍(മൂഡ് വ്യതിയാനങ്ങള്‍)

ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്കും അലോസരങ്ങള്‍ക്കും പുറമേ ആര്‍ത്തവ വിരാമത്തിന് വൈകാരികമായ ഒരു തലംകൂടിയുണ്ട്. ഇത് പലപ്പോഴും പ്രകടമാകുന്നത് മൂഡ് വ്യതിയാനങ്ങളിലൂടെയാണ്. ചെറിയ കാര്യങ്ങള്‍ക്കുപോലും വല്ലാതെ പൊട്ടിത്തെറിക്കുക, അല്ലെങ്കില്‍ വല്ലാതെ മനസില്‍തട്ടി വിഷമിക്കുക, കാരണത്തോടുകൂടിയും അല്ലാതെയും ഉത്കണ്ഠപ്പെടുക, അസ്വസ്ഥമാവുക ഇവയെല്ലാം ആര്‍ത്തവവിരാമത്തില്‍ കണ്ടുവരുന്നു. സ്ത്രീഹോര്‍മോണുകളുടെ ഏറ്റക്കുറച്ചില്‍ ഈ വ്യതിയാനങ്ങള്‍ക്കു കാരണമാണ്.

ആര്‍ത്തവ വിരാമത്തോടനുബന്ധിച്ച് സംഭവിക്കുന്ന വിഷാദരോഗം ഏകദേശം 20 ശതമാനം സ്ത്രീകളിലും കാണപ്പെടുന്നു. വിഷാദരോഗത്തിനിടയാക്കുന്ന മസ്തിഷ്കത്തിലെ വ്യതിയാനങ്ങള്‍പലതാണ്. ഇതില്‍ പ്രധാനമാണ് സെറോറ്റിനിന്‍ (Serotonin), നോര്‍എപ്പിനെഫ്രിന്‍ (Norepinephrine) എന്നീ രാസപദാര്‍ഥങ്ങളുടെ ഏറ്റക്കുറച്ചില്‍. മുന്പേ പറഞ്ഞ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ഈ രാസപദാര്‍ഥങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതുമൂലം വിഷാദരോഗുണ്ടാകുന്നു.

മുന്‍കാലങ്ങളിലുണ്ടായിട്ടുള്‍ള ഡിപ്രഷന്‍, ജീവിതത്തിലെ സര്‍ദങ്ങള്‍, ജീവിതപ്രശ്നങ്ങളോടുള്‍ള നിഷേധാകമായ സമീപനങ്ങള്‍, ബന്ധങ്ങളിലെ തൃപ്തിയില്ലായ്മ, സ്വന്തം ശരീരത്തെക്കുറിച്ചും അവനവനെപ്പറ്റിയുമുള്‍ള മതിപ്പുകുറവ്, വ്യായാമങ്ങളുടെയും ഒഴിവുസമയ പ്രവൃത്തികളുടെയും അഭാവം ഇതെല്ലാം വിഷാദത്തിലേക്കു നയിക്കാം.

ചികിത്സാരീതികള്‍

ആര്‍ത്തവ വിരാമം സ്ത്രീയുടെ ജീവിതത്തിലെ അനിവാര്യമായ ഒരു ഘട്ടമാണ്. പക്ഷേ, അതില്‍നിന്ന് ഉടലെടുക്കുന്ന പ്രയാസങ്ങള്‍ക്കു വ്യക്തമായ പരിഹാരമാര്‍ഗങ്ങളുണ്ട്. ഈ ബുദ്ധിമുട്ടുകള്‍ദൈനംദിന ജീവിതത്തെ ബാധിക്കുന്നപക്ഷം ചികിത്സ തേടാന്‍ മടികാണിക്കരുത്. ശാരീരിക ബുദ്ധിമുട്ടുകള്‍ക്ക് ഒരു ഗൈനക്കോളജിസ്റ്റിനെ കാണണം. മാനസിക സംഘര്‍ഷത്തിനും ഉറക്കക്കുറവിനും മൂഡ് വ്യതിയാനത്തിനും, ലൈംഗിക പ്രശ്നങ്ങള്‍ക്കും ഉചിതമായരീതിയില്‍ ഒരു മാനസികരോഗ വിദഗ്ധനെയോ മനഃശാസ്ത്രജ്ഞനെയോ കണ്ട് വേണ്ടരീതിയില്‍ പരിഹാരം കാണണം.

മരുന്നുചികിത്സ കൂടാതെ നല്ല വ്യായാമവും ശരിയായ ആഹാരക്രമവും നല്ല സുഹൃദ്ബന്ധങ്ങളും ഈ ബുദ്ധിമുട്ടേറിയ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ഗുണംചെയ്യും. അവനവനുവേണ്ടി സമയം കണ്ടെത്താനും തെന്‍റ ഉള്‍ളിലേക്ക് നോക്കാന്‍ ശ്രമിക്കുന്നതും സര്‍മ്മദത്തെ നേരിടാനുള്‍ള ഫലപ്രദമായ മാര്‍ഗങ്ങളാണ്. തെന്‍റ കാഴ്ചപ്പാടിലെ യുക്തിയില്ലായ്മ തിരുത്തിപ്പോകണമെങ്കില്‍ ഈ ഉള്‍ക്കാഴ്ച കൂടിയേ തീരൂ. ശാരീരികമായ ഒരു പ്രക്രിയയ്ക്കപ്പുറത്താണ് വ്യക്തിയെന്ന ബോധവും കാലം കൊണ്ടുവരുന്ന പല ശാരീരികമാറ്റങ്ങളെയും ഉള്‍ക്കൊണ്ടും മുന്പോട്ടുപോകാന്‍ സഹായകമാകും.

ലൈംഗിക പ്രശ്നങ്ങള്‍

ലൈംഗിക താല്പര്യം കുറയുക, ഉത്തേജനം ഇല്ലാതിരിക്കുക, രതിമൂര്‍ച്ഛ അനുഭവപ്പെടാതിരിക്കുക എന്നിങ്ങനെയുള്‍ള ലൈംഗിക ബുദ്ധിമുട്ടുകള്‍വളരെ സാധാരണമാണ്. ബന്ധപ്പെടുന്പോഴുണ്ടാകുന്ന വേദനയും മറ്റൊരു പ്രശ്നമാണ്.

ശാരീരികമായുണ്ടാകുന്ന മാറ്റങ്ങള്‍ഒരു സ്ത്രീയെന്ന നിലയിലുള്‍ള തെന്‍റ വശ്യത കുറയ്ക്കുന്നതായി ചിലരെങ്കിലും ചിന്തിക്കുകയോ ഭയപ്പെടുകയോ ചെയ്തേക്കാം. ഇണയില്‍നിന്നുള്‍ള ചെറിയൊരു താത്പര്യക്കുറവുപോലും തെന്‍റ സ്ത്രീത്വം തിരിച്ചെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടതിെന്‍റ തെളിവായി സ്ത്രീ തെറ്റിദ്ധരിച്ചേക്കാം.

ഭര്‍ത്താവുമായി തുറന്ന ചര്‍ച്ചകളും തെന്‍റ മനസിലുള്‍ള ഭയവും ഉത്കണ്ഠയും പറയാനുള്‍ള ഒരു സന്ദര്‍ഭമുണ്ടാക്കുകയും വേണം. തെന്‍റ ഭാര്യയുടെ കാഴ്ചപ്പാട് കാണാനും അവളുടെ കൂടെ സമയം ചെലവഴിക്കാനും ഭര്‍ത്താവും തയാറാവണം.

മധ്യവയസ്, പൊതുവേ വേഗം കുറയാന്‍ തുടങ്ങുന്ന ഒരു ഘട്ടമാണെന്ന് സ്ത്രീകള്‍മനസിലാക്കണം. ഭര്‍ത്താവ് കിടപ്പറയില്‍ താത്പര്യം കാണിച്ചില്ലെങ്കില്‍ അത് സ്ത്രീ എന്ന നിലയിലുള്‍ള തെന്‍റ പരാജയമാണെന്ന് വ്യാഖ്യാനിക്കാതിരിക്കാന്‍ മനസിനെ പഠിപ്പിക്കണം.

ഈയൊരു ഘട്ടം ഗര്‍ഭധാരണഭീതിയില്ലാതെ സെക്സ് ആസ്വദിക്കാനുള്‍ള ഒരു സമയമായി ചിലരെങ്കിലും കാണാറുണ്ട്. ലൈംഗികതയുടെ സൗന്ദര്യവും ബന്ധത്തിെന്‍റ ഉൗഷ്മളതയും വീണ്ടെടുക്കാന്‍ സാധിക്കുന്ന ഒരു വേളയായി ആര്‍ത്തവ വിരാമത്തെ കാണാന്‍ സാധിക്കും.

About Web Desk