Home / ചിത്രശാല / ത്രെഡ് പോലും ചെയ്യരുതെന്ന് സംവിധായകന്‍ പറഞ്ഞു ; മറീന
ത്രെഡ് പോലും ചെയ്യരുതെന്ന് സംവിധായകന്‍ പറഞ്ഞു ; മറീന

ത്രെഡ് പോലും ചെയ്യരുതെന്ന് സംവിധായകന്‍ പറഞ്ഞു ; മറീന

ശ്രീകാന്ത് മുരളി, വിനീത് ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ ചിത്രമായ എബിയില്‍ നായകന്റെ സ്വപ്നങ്ങള്‍ക്കൊപ്പം നിന്ന് എല്ലാ പിന്തുണയും നല്‍കുന്ന നായിക അനുമോള്‍ വര്‍ഗീസിനെ അവതരിപ്പിക്കുന്നത് മറീന മൈക്കിള്‍ കുരിശിങ്കലെന്ന മോഡലാണ്. മേക് അപ് ഇല്ലാതെയാണു മറീന എബിയിലെ നായികയായത്. സിനിമ തുടങ്ങുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് ഇനി ത്രെഡ് പോലും ചെയ്യരുതെന്ന് സംവിധായകന്‍ പറഞ്ഞതായി മറീന പറയുന്നു.

എബിയാകാന്‍ നല്ല തയാറെടുപ്പുകള്‍ വേണ്ടതുകൊണ്ട് സെറ്റില്‍ വിനീത് എബിയായിത്തന്നെ ജീവിച്ചു. അതുകൊണ്ട് കൂടെ നിന്ന് ഒരു ഫോട്ടോ പോലും എടുക്കാന്‍ കഴിഞ്ഞില്ലെന്ന് മറീന പറയുന്നു. എബിയുടെ ഷൂട്ടിങ് എല്ലാം കഴിഞ്ഞ്, കുറച്ചു ദിവസത്തിനുശേഷം ഒരു പൊതുപരിപാടിയില്‍ വെച്ച് ‘ചേട്ടാ ഞാന്‍ കൂടെ നിന്നൊരു സെല്‍ഫി എടുത്തോട്ടേ’ എന്ന് ചോദിച്ചെന്നും അത് കേട്ട് വിനീത് പൊട്ടിച്ചിരിച്ചെന്നും മറീന പറയുന്നു.

About Content Desk