Home / വീട്ടുകാര്യം / ഒറ്റപ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍
ഒറ്റപ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍

ഒറ്റപ്രസവത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍

അമ്മയാകുന്നതിന്റെ സന്തോഷത്തിനൊപ്പം മറ്റൊരു അതിശയവാര്‍ത്ത കൂടി എത്തിയാലോ. ഒറ്റപ്രസവത്തില്‍ജനിക്കാന്‍കാത്തിരിക്കുന്നതു മൂന്നു കുട്ടികള്‍. ഡോക്ടര്‍മാര്‍ ആ വാര്‍ത്ത പറയുമ്പോള്‍ 23 വയസ്സുകാരി ബെക്കി ജോ അലന്റെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞുപോയി. അത്ഭുതം ഒളിപ്പിക്കാനാവാതെ സ്തബ്ധയായി നിന്നു ഒരുനിമിഷം ബെക്കി.

അതിശയം അവിടെകൊണ്ടവസാനിച്ചില്‍ല. പ്രസവം കഴിഞ്ഞപ്പോള്‍ മറ്റൊരത്ഭുതം കൂടി കാത്തിരിപ്പുണ്ടായിരുന്നു–സാധാരണയായി ആരും കേള്‍ക്കാന്‍തയ്യാറെടുത്തിട്ടില്‍ലാത്ത അത്ഭുതം. മൂന്നു കുട്ടികളും അസാധാരണമായ രീതിയില്‍ സാദ്യശ്യമുള്ളവര്‍. ലക്ഷക്കണക്കിനു കുട്ടികള്‍ ജനിക്കുമ്പോള്‍ പോലും സംഭവിക്കാത്ത അപൂര്‍വങ്ങളില്‍ അപൂര്‍വമായ സാദൃശ്യം.

ബെക്കി ജോ അലന്‍–ലിയാം ടേര്‍ണി ദമ്പതികള്‍ക്ക് ഒരു മകള്‍ കൂടിയുണ്ട്–ഇന്ത്യാന. രണ്ടു വര്‍ഷം മുമ്പ് ഇന്ത്യാനയോട് ദമ്പതികള്‍ ആ വലിയ വാര്‍ത്ത പങ്കുവച്ചു– ഇന്ത്യാന ഒരു വലിയ സഹോദരിയാകുന്ന വലിയ വാര്‍ത്ത. ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനു തൊട്ടടുത്തു താസമിക്കുന്ന ബെക്കിയും ലിയാമും കൂടുതല്‍ കുട്ടികള്‍ക്കുവേണ്ടി ആഗ്രഹിച്ചിരുന്നു. പക്ഷേ ഒറ്റപ്രസവത്തില്‍ മൂന്നു കുട്ടികള്‍ എന്നത് അവരുടെസ്വപ്നത്തിന് അപ്പുറമായിരുന്നു. അള്‍ട്രാ സൗണ്ട് സ്കാനിങ് റിപോര്‍ട്ട് കണ്ടപ്പോള്‍ മാത്രമാണ് അവര്‍ ആ വര്‍ത്ത മനസ്സിലാക്കിയതും വിശ്വസിച്ചതും.

ഗര്‍ഭത്തിന്റെ തുടക്കത്തില്‍തന്നെ അസ്വസ്ഥതകള്‍ അനുഭവിക്കേണ്ടിവന്നു ബെക്കിക്ക്. കൂടെക്കൂടെവരുന്ന കടുത്ത തലവേദന. പതിവിലും നേരത്തെ സ്കാനിങ് നടത്താന്‍നിര്‍ദേശിച്ചു ഡോക്ടര്‍മാര്‍. പരിശോധനയില്‍ ആ ഞെട്ടിക്കുന്ന വാര്‍ത്ത അവരെ കാത്തിരുന്നു: ജനിക്കാന്‍തിടുക്കം കൂട്ടുന്ന മൂന്നു കുട്ടികളെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത. ജീവിതത്തില്‍ ഞാന്‍ഇതുപോലെ ഞെട്ടിയിട്ടില്‍ല. ഞങ്ങളുടെകുടുംബത്തില്‍ ഇതുവരെ മൂന്നുപേരെ ഒരുമിച്ചു പ്രസവിച്ച സംഭവവും ഉണ്ടായിട്ടില്‍ല. ഒരിക്കലും ചിന്തിച്ചിട്ടില്‍ലാത്ത ഒരു കാര്യം – ഇപ്പോഴും അത്ഭുതത്തിന്റെ ചിറുകുകളിലാണ് അഭിമാനത്താല്‍ സന്തുഷ്ടയായ ബെക്കി ജോ.

റോമന്‍,റോക്കോ,റോഹന്‍മൂന്നു കുട്ടികളെയും സിസേറിയനിലൂടെയാണു പുറത്തെടുത്തത്. ഗര്‍ഭത്തിന്റെ 31–ാം ആഴ്ചയില്‍‌ നടന്നു പ്രസവം. മൂന്നുപേര്‍ക്കും ഒന്നരക്കിലോ വീതം തൂക്കം. ആദ്യത്തെ ആറ് ആഴ്ചകള്‍ അതീവ സുരക്ഷാ മുറിയില്‍ ഡോക്ടര്‍മാരുടെപരിചരണത്തില്‍. മൂന്നു കുട്ടികളെ ഗര്‍ഭത്തില്‍ വഹിക്കുന്നത് റിസ്ക്കാണ്. മൂന്നുപേരും ആരോഗ്യത്തോടെജീവിച്ചിരിക്കുന്നതും അപൂര്‍വം. ബെക്കി ഭാഗ്യവതിയാണ്. മൂന്നുപേര്‍ക്കും അത്ര കുറവില്‍ലാത്ത ശരീരഭാരമുണ്ട്. ഓരോ ദിവസം കഴിയുന്തോറും ഭാരം കൂടിക്കൊണ്ടുമിരുന്നു. ഒന്നരമാസത്തെ ആശുപത്രി ജീവിതത്തിനുശേഷം കുടുംബം സന്തോഷത്തോടെമടങ്ങി വീട്ടിലേക്ക്.

മൂന്നുപേരും പൂര്‍ണമായും ഒരുപോലെയല്‍ലെന്നു പറഞ്ഞു ഡോക്ടര്‍മാര്‍. പക്ഷേ വീട്ടില്‍ കാണാന്‍വന്നവര്‍ക്കാര്‍ക്കും പരസ്പരം തിരിച്ചറിയാന്‍കഴിഞ്ഞില്‍ല കുട്ടികളെ. അത്രമാത്രം സാദൃശ്യമുണ്ടു മൂവര്‍ക്കും. ഒടുവില്‍ ബെക്കി ജോ ഒരു അന്വേഷണം നടത്തി. ഒരു ഡിക്ക്എ ടെസ്റ്റ് തന്നെ നടത്തി. പരിശോധനാഫലം എത്തി:ജന്‍മനാ മൂവരും ഒരുപോലെ. ഒരു വ്യത്യാസവുമില്‍ല.

കൃത്രിമ ഗര്‍ഭധാരണ മാര്‍ഗങ്ങള്‍ സജീവമായതോടെമൂന്നു കുട്ടികളുടെപ്രസവം അത്ര അസാധാരണമല്‍ലാതായിട്ടുണ്ട്. പക്ഷേ ഒരുപോലെ ഇരിക്കുന്ന മൂന്നുപേര്‍ തികച്ചും അസാധാരണം തന്നെ. ഡോക്ടര്‍മാര്‍ക്കുപോലും സംഭവം കൃത്യമായി വിശദീകരിക്കാന്‍ആവുന്നില്‍ല. മൂന്നുപേരും ഒരുപോലെയെങ്കിലും ബെക്കി കൃത്യമായി അവരെ തിരിച്ചറിയുന്നു.

ഉറങ്ങിക്കിടക്കുമ്പോള്‍ മാത്രമേ എനിക്കവരെ തിരിച്ചറിയാന്‍കഴിയാതെയുള്ളൂ. അല്‍ലാത്തപ്പോള്‍ എനക്കു കൃത്യമായി അറിയാം ഓരോരുത്തരെയും. മൂന്നു പേരുടെയും വ്യക്തിത്വം വ്യത്യസ്തമാണ്. മൂന്നു പേരുടെയും പുരികങ്ങള്‍ക്കിടയില്‍ അടയാളങ്ങളുമുണ്ട്. റോമന്റെ ശീരരത്തിലെ അടയാളത്തിനു കറുപ്പ് കൂടുതലുമാണ്. റോഹന് കാലിലും ഒരു അടയാളം പ്രത്യേകമായുണ്ട്. ഒരാഴ്ചയില്‍ 130 ഡയപറുകള്‍ വേണം വീട്ടില്‍. അച്ഛനും അമ്മയ്ക്കും ഒരു നിമിഷം പോലും വിശ്രമിക്കാന്‍സമയവും കൊടുക്കില്‍ല മൂവരും.

അച്ഛന്റെയും അമ്മയുടെയും സന്തോഷം അവിടെനില്‍ക്കട്ടെ. ഏറ്റവും സന്തോഷവതി ഇന്ത്യാന തന്നെ. ആറു വയസ്സുകാരി. മൂന്നു സഹോദരന്‍മാരുടെഒറ്റപെങ്ങള്‍.

അസൂയ ഇന്ത്യാനയുടെഅടുത്തുപോലുമില്‍ല. അവള്‍ക്കു മൂവരെയും ഇഷ്ടമാണ്. മൂന്ന് ആൺകുട്ടികളുടെഇടയില്‍ വളരുന്ന അവളെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കു സങ്കടം തോന്നാറുണ്ട്. പക്ഷേ, ഇന്ത്യാന സന്തോഷവതിയായിരിക്കുന്നു: ബെക്കി ജോ പറയുന്നു. വീട്ടില്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും ലഭിക്കുന്നതു മൂന്ന് ആൺകുട്ടികള്‍ക്ക്. അവര്‍ അത് അര്‍ഹിക്കുന്നു. കാരണം അത്ര സാധാരണമല്‍ലല്‍ലോ ഈ പിറവി.

About Web Desk