Home / ഫാഷന്‍ / നഖം മിനുക്കാം
നഖം മിനുക്കാം

നഖം മിനുക്കാം

നഖങ്ങളെയും കാല്‍നഖങ്ങളെയും അതിമനോഹരമായി അലങ്കരിക്കുന്ന നെയില്‍ ആര്‍ട്ട് പുതിയ തലമുറയുടെ ഹരമാവുകയാണ്. മൈലാഞ്ചികൊണ്ടും പല നിറങ്ങളിലെ നെയില്‍ പോളിഷുകൊണ്ടും നഖങ്ങള്‍മനോഹരമാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍കണ്ണഞ്ചിപ്പിക്കുന്ന നഖകലയുടെ കാലമാണ്. പലതരം മുത്തുകളും, വര്‍ണക്കല്ലുകളും ഗ്ലിറ്റര്‍ (തിളക്കമാര്‍ന്ന വസ്തുക്കള്‍) ഉപയോഗിച്ചും നഖം കലാകമാക്കാം. വീട്ടില്‍വച്ചുതന്നെ നെയില്‍ ആര്‍ട്ട് നടത്തുവാന്‍സഹായിക്കുന്ന നെയില്‍ ആര്‍ട്ട് കിറ്റ് ഇന്നു ലഭിക്കും. ഒരു കിറ്റില്‍ വ്യത്യസ്ത വര്‍ണങ്ങളിലെ നെയില്‍ പോളിഷ് ഉണ്ടാകും. വ്യത്യസ്ത ഡിസൈനുകള്‍കൊത്തുവാന്‍സഹായിക്കുന്ന പ്രിൻറിങ് പ്ലേറ്റ്, സ്റ്റാന്പിംഗ് സ്പോഞ്ച്, പലതരത്തിലുള്ള ടൂളുകള്‍തുടങ്ങിയവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അലങ്കാരങ്ങള്‍ക്കായി ഗ്ലിറ്റര്‍, മുത്തുകള്‍, നക്ഷത്ര പുഷ്പ മാതൃകകള്‍അങ്ങനെ വ്യത്യസ്ത ഡിസൈനുകള്‍. കിറ്റുകളുടെ വില വര്‍ധിക്കുന്നതനുസരിച്ച് ഇവയുടെ എണ്ണത്തിലും ക്വാളിറ്റിയിലും മാറ്റം വരും.

കിറ്റില്‍ ലഭിക്കുന്ന പ്രിൻറിംഗ്പ്ലേറ്റിലെ കുഴികളില്‍ വിവിധ നിറങ്ങളിലെ നെയില്‍ പോളിഷ് ഒഴിച്ചശേഷം കിറ്റില്‍തന്നെ ലഭിക്കുന്ന സ്റ്റാന്പിംഗ് സ്പോഞ്ചുകൊണ്ട് ഓരോ നിറത്തിലും മുക്കി നഖങ്ങള്‍അലങ്കരിക്കാം. നഖങ്ങളിലേക്കു വിവിധ മാതൃകകള്‍പകരുവാന്‍സഹായിക്കുന്ന കൂര്‍ത്തതും പരന്നതുമായ വ്യത്യസ്ത സ്റ്റിക്കുകള്‍ലഭ്യമാണ്. നെയില്‍ ആര്‍ട്ടിനുവേണ്ടിയുള്ളതിനാല്‍ സാധാരണ നെയില്‍ പോളിഷിനെക്കാള്‍കട്ടിയുള്ളവയാണ് കിറ്റുകളില്‍ ലഭിക്കുന്നത്. ഇവ നഖത്തിലിശേഷം നമ്മുടെ അഭിരുചിക്കനുസരിച്ച് ഗ്ലിറ്ററോ ചെറിയ മുത്തുകളോ ഒക്കെ പതിപ്പിക്കാം. ക്യൂട്ടക്സ് ഉണങ്ങുന്നതിനു മുൻപ് ഇവ പതിച്ചശേഷം മുകളില്‍ നിറമില്ലാത്ത നെയില്‍ പോളിഷ് ക്ലിയര്‍ ഇടാം. ക്ലിയര്‍ പോളിഷ് അലങ്കാരങ്ങള്‍നഖത്തില്‍ ഒട്ടിയിരിക്കാന്‍സഹായിക്കും. കൂടുതല്‍ തിളക്കവും ലഭിക്കും. കിറ്റില്‍ ലഭിക്കുന്ന ചെറിയ സെല്ലോടേപ്പ് നഖത്തിെൻറ നടുഭാഗത്ത് ഒിച്ചശേഷം രണ്ടു വശങ്ങളിലും ഇഷ്ടമുള്ള ക്യൂക്സ് ഇടാം. ഉണങ്ങിയശേഷം സെല്ലോടേപ്പ് മാറ്റുന്പോള്‍ലഭിക്കുന്ന സ്പേസ് മുത്തുകൊണ്ടോ ഗ്ലിറ്റര്‍കൊണ്ടോ അല്ലെങ്കില്‍ ഡോട്ടുകള്‍ഇട്ട

വ്യത്യസ്ത നിറങ്ങളിലെ നെയില്‍ പോളിഷ് ഒരേ നഖത്തിലിശേഷം ടൂളുകള്‍കൊണ്ട് കിറ്റില്‍ ലഭിക്കുന്ന പൂക്കളും ഇലകളും ഉള്‍പ്പെടുന്ന വ്യത്യസ്ത ഡിസൈനുകള്‍ഒട്ടിക്കാം. ഇല്ലെങ്കില്‍ ഓരോ നഖത്തിനും വിവിധ വര്‍ണത്തിലെ പോളിഷ് ഇട്ടശേഷം അലങ്കരിക്കാം. അങ്ങനെ ഫാഷന്‍സെൻസ് ഉപയോഗിച്ച് പല അദ്ഭുതങ്ങള്‍കാണിക്കാം.

വെളിച്ചമടിക്കുന്പോള്‍മഴവില്‍ വര്‍ണങ്ങള്‍നഖത്തില്‍ തെളിയുന്ന ഹോളോഗ്രാഫിക് ഫിനിഷുള്ള നെയില്‍ പോളിഷും ഇന്നു വിപണിയില്‍ ലഭിക്കും. നെയില്‍ പോളിഷ് ഉണങ്ങും മുൻപ് കുഞ്ഞുമുത്തുകള്‍(മൈക്രോ ബീഡ്സ്) നഖത്തില്‍ ഇടുന്പോള്‍നഖത്തിനു മേല്‍ മണ്‍തരികള്‍തൂകിയതുപോലുള്ള പ്രതീതിയുണ്ടാകും.

അക്രിലിക്സ്, നെയില്‍ ജെല്‍ എന്നീ രാസമിശ്രിതം ഉപയോഗിച്ചുള്ള അലങ്കാരങ്ങളും നിലവിലുണ്ട്. ഇത്തരം ഇറക്കുമതി ചെയ്യുന്ന കിറ്റുകളോട് താല്‍പര്‍യമില്ലാത്തവര്‍ക്കും കെമിക്കലുള്ള ജല്ലും കൃത്രിമ അലങ്കാരങ്ങളും മറ്റും വേണ്ടാത്തവര്‍ക്കും സ്വന്തം കൈയിലുള്ള നെയില്‍ പോളിഷ് കൊണ്ട് കൈനഖങ്ങളില്‍ അഴകു വിടര്‍ത്താം. നമ്മുടെ കൈയില്‍ പച്ചയോ ചുവപ്പോ നിറങ്ങളിലെ ക്യൂക്സ് മാത്രമാണ് ഉള്ളതെന്നിരിക്കെ പച്ചനിറം ഒരു വിരല്‍നഖത്തിലിശേഷം ഈര്‍ക്കിലോ ടൂത്ത്പിക്കോകൊണ്ട് ഇഷ്ടമുള്ള മാതൃക (ക്യൂട്ടക്സ് ഉണങ്ങും മുൻപ്) ഈ പച്ചയ്ക്കുമേല്‍ ഇടുക. നിറയെ കുത്തുകള്‍(ഡോട്ട്സ്) ഇടുന്നതും ഭംഗിയാണ്. ചുവപ്പിേ·ല്‍ പച്ച ക്യൂട്ടക്സ്കൊണ്ടും ഇതുപോലെ നെയില്‍ ആര്‍ട്ട് തീര്‍ക്കാം. നന്നായി വരകള്‍ഭംഗിയായി കോറിയിടാം. അടുക്കളയില്‍ പാത്രം കഴുകാന്‍വാങ്ങുന്ന സ്പോഞ്ച് ചെറിയ കഷണങ്ങളാക്കി അതിേ·ല്‍ പലനിറങ്ങളിലെ നെയില്‍ പോളിഷ് ഒഴിച്ചശേഷം നഖത്തിേല്‍ പതിപ്പിക്കാറുണ്ട്. ഇങ്ങനെ നഖം ഏതു സുന്ദരരൂപത്തിലും ആക്കാം.

About Web Desk