Home / ഫാഷന്‍ / റെഡ് ഔട്ട്.. പിങ്ക് ഗോക്ഡന്‍ ഇന്‍…
റെഡ് ഔട്ട്.. പിങ്ക് ഗോക്ഡന്‍ ഇന്‍…

റെഡ് ഔട്ട്.. പിങ്ക് ഗോക്ഡന്‍ ഇന്‍…

സ്നേഹത്തിന്റ നിറം രക്‌തവര്‍‍ണ്ണമാണ്. പ്രണയത്തിനായി രക്‌തം ചീന്തിയവരുടെ സ്മരണയ്ക്കാകും ഒരുപക്ഷെ പ്രണയത്തിന് രക്‌തനിറം നല്‍കിയത്. പ്രണയിക്കുന്നവരുടെയും പ്രണയത്തിന് വേണ്ടി സ്വന്തം പ്രാണന്‍ നല്‍കിയവരുടെയും ദിനമാണ് വാലൈന്‍റന്‍സ് ഡേ. ഫെബ്രുവരി 14 എന്ന ഒറ്റ ദിനത്തില്‍ ഒതുങ്ങുന്നതല്ല ഇപ്പോള്‍ വാലൈന്‍റന്‍സ് ദിനാഘോഷം. ന്യൂജനറേഷന്‍ പ്രണയങ്ങളുടെ കാലത്ത് ചുവപ്പ് നിറത്തിലുള്ള ഡ്രസുകള്‍ ധരിച്ച് ചുവന്ന പനിനീര്‍‍ പുഷ്പവും കൈയിലേന്തി ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന് പറഞ്ഞ് ആരും ആരുടെയും പിറകെ പോകാറില്ല, ഇനി അങ്ങനെ പോയാല്‍ തന്നെ ആ പ്രണയം അവിടെ അവസാനിച്ചത് തന്നെ. ടെക്നോളജിക്കൊപ്പം ഇന്ന് വസ്ത്രങ്ങളിലും മാറ്റം വന്നു. കടുംരക്‌തവര്‍‍ണ്ണത്തിന് നിറമാറ്റങ്ങളുമായി. മനസിന് ആത്മവിശ്വാസം നല്‍കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഇത്തവണ ന്യൂജെന്‍ യുവതീയുവാക്കളുടെ വാലൈന്‍റന്‍സ് ഡേ വസ്ത്രരീതി. നൈറ്റ് പാര്‍‍ികളിലും റൊമാന്‍റിക് ഡാന്‍സുകളിലും ചുവപ്പ് നിറത്തോടൊപ്പം പിങ്ക്, ഗോള്‍ഡന്‍, ബ്ലാക്ക്, ലൈറ്റ് ബ്ലാക്ക് നിറങ്ങള്‍ ഈ വര്‍‍ഷത്തെ പ്രണയദിനത്തില്‍ ഹൃദയങ്ങള്‍ കവരും.

വസ്ത്രധാരണത്തിനു ന്യൂജെന്‍ ടച്ച്

വാല്ൈന്‍റന്‍സ് ഡേയ്ക്ക് കോളജുകളില്‍ ചുവന്ന ചുരിദാറും പാര്‍‍ട്ടികളില്‍ ചുവന്ന സാരിയും അണിഞ്ഞിരുന്ന കാലം കഴിഞ്ഞു. ഇന്ന് എല്‍ബിഡി(ലിറ്റില്‍ ബ്ലാക്ക് ഡ്രസ്) വസ്ത്രങ്ങളും ലക്ഷ്വറി ആഭരണങ്ങളും അണിഞ്ഞാണ് ന്യൂജെന്‍ ചെത്ത്പിള്ളേര്‍‍ കാമ്പസുകളും പാര്‍‍ട്ടികളും കീഴടക്കുന്നത്.

റെഡ് ആന്‍ഡ് പിങ്ക് കളറുകളാണ് ഇത്തവണത്തെ പ്രണയദിന സ്പെഷ്യല്‍. ഷോര്‍‍ട്ട് ഡ്രസ്, ലോങ്ങ് മാക്സി, പെപ്ലൂം ടോപ്പ്, ജീന്‍സ് തുടങ്ങിയ എല്ലാത്തരത്തിലുമുള്ള വസ്ത്രങ്ങളിലു ഇത്തവണ പിങ്ക് ആന്‍ഡ് റെഡ് കളര്‍‍ തിളങ്ങി നില്‍ക്കും. ഷാഡോ റെഡ് ആന്‍ഡ് പിങ്ക് കളര്‍‍ ഡ്രസുകള്‍ ജനുവരി ആദ്യം മുതല്‍ വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞു.

വ്യത്യസ്തങ്ങളായ സ്കര്‍‍ുകളാണ് മറ്റൊരു പ്രത്യേകത. പൊല്‍ക്ക ഡോ് സ്കർ് വിത്ത് ബ്ളാക്ക് ഇന്നര്‍‍, റെഡ് ജീന്‍സ് ആണ് ഈ വര്‍‍ഷത്തെ വാലൈന്‍റന്‍സ് ഡേ സ്പെഷ്യല്‍ വസ്ത്രം. ഇവയ്ക്ക് ഒപ്പം ബ്ലാക്ക് കളറിലുള്ള ഷൂ, നെയില്‍ പോളീഷ്, വാച്ച്, ബാഗ് തുടങ്ങിയവ പ്രണയിനിയുടെ ഭംഗി വര്‍‍ദ്ധിപ്പിക്കും. കണ്ടാല്‍ മൃദുലവും ട്രെന്‍ഡി ലുക്കുമാണ് ഈ സ്കര്‍‍ിന്റ പ്രത്യേകത. ബ്ളാക്ക് ഹീല്‍സും ബ്ളാക്ക് ലഗിംങ്സും പൊല്‍ക്ക റെഡ് ഡോട്ട് സ്കര്‍‍ട്ട് വിത്ത് വൈറ്റ് ഇന്നറിന്റ മറ്റൊരു ഔട്ട് ഫിറ്റ് കോമ്പിനേഷനാണ്. ബ്ലാക്ക് പാന്‍റ് വിത്ത് സേറ റെഡ് ടോപ്പ് ആണ് മറ്റൊരു സ്പെഷ്യല്‍ പാര്‍‍ട്ടിവെയര്‍‍. ഈ വസ്ത്രം ഏത് തരം പാര്‍‍ട്ടികള്‍ക്കും ഉപയോഗിക്കാമെന്നതാണ് ഇതിന്റ പ്രത്യേകത. അതുകൊണ്ടു തന്നെ വാലൈന്‍റന്‍സ് ഡേ കഴിഞ്ഞാല്‍ ഈ ഡ്രസ് പുറംലോകം കാണാതെ പെിക്കുള്ളില്‍ ഇരിക്കില്ല.

രക്‌തവര്‍‍ണ്ണത്തെ പ്രണയിച്ച് മറ്റ് വര്‍‍ണ്ണങ്ങള്‍

പ്രണയത്തിന് നിറം ചുവപ്പാണെന്ന വിശ്വാസത്തിന് ചെറിയൊരു പൊളിച്ചെഴുത്ത് നടത്തുകയാണ് ഈ വര്‍‍ഷം ഫാഷന്‍ ലോകം. ചുവപ്പിന് ഒപ്പം പിങ്ക്, ബ്ലാക്ക്, ലൈറ്റ് ബ്ലാക്ക്, വൈറ്റ്, ഗോള്‍ഡന്‍ തുടങ്ങിയ നിറങ്ങളും കൂടെ ചേരുകയാണ്. വൈറ്റ് ആന്‍ഡ് റെഡ് ആയിരുന്നു ഇത്രയും കാലം ലോകം കണ്ടിരുന്ന വാലൈന്‍റന്‍സ് ഡേ കോമ്പനേഷനെങ്കില്‍ ഇത്തവണ റെഡ് ആന്‍ഡ് ഗോള്‍ഡന്‍ ആണ് പുതിയ തരംഗം. ഈ ഗോള്‍ഡന്‍ കളര്‍‍ വസ്ത്രത്തിലല്ല മറിച്ച് ധരിക്കുന്ന ആക്സസറിസിലാണെന്ന് മാത്രം. ചുവപ്പിന് പ്രാധാന്യം നല്‍കുന്നതിനോടൊപ്പം മറ്റു നിറങ്ങളിലുള്ള വാലൈന്‍റന്‍സ് ഡേ വസ്ത്രങ്ങള്‍ മനസിന് ആകര്‍‍ഷണവും കുളിര്‍‍മ്മയും നല്‍കുമെന്നാണ് ഫാഷന്‍ വിദഗ്ധരുടെ വിലയിരുത്തല്‍.
അനാര്‍‍ക്കലി ഫാഷന്‍ ഔട്ടായെങ്കിലും ബ്ലാക്ക് ബ്രൊക്കേഡ്, മിറര്‍‍ വര്‍‍ക്കില്‍ ചുവന്ന അനാര്‍‍ക്കലി എന്നും ആരേയും ഒന്ന് മോഹിപ്പിക്കും. ജാക്കറ്റ് ലെഹംഗ ഓള്‍ഡ് ഫാഷന്‍ ആണെന്ന് പറഞ്ഞ് മാറ്റിവയ്ക്കുവാന്‍ വരട്ടെ, റെഡ് ലെഹംഗയ്ക്ക് ബ്ലാക്ക് ജാക്കറ്റും ജാക്കറ്റില്‍ റെഡ് എബ്രോയിഡി വര്‍‍ക്കും കൂടെയായാല്‍ ഇടുന്നയാള്‍ രാജകുമാരിയായെന്ന് പറയേണ്ടതില്ല. എത് രാജകുമാരനും ഒന്ന് നോക്കിപോകും. റെഡ്,പിങ്ക്, ലൈറ്റ് ബ്ലാക്ക് നിറങ്ങളുടെ സംഗമമാണ് മറ്റൊരു കളര്‍‍ തീം. റെഡ്, പിങ്ക്, ബ്ലാക്ക്, വൈറ്റ് നിറങ്ങളില്‍ ഏതെങ്കിലും ഒരു നിറം പ്രധാനമായിയെടുത്തിട്ട് ബാക്കി നിറങ്ങള്‍ ജാക്കറ്റ്, ടോപ്പ്, സ്കർ് തുടങ്ങിയ എതെങ്കിലും സബ് ഡ്രസുകളില്‍ സബ് കളറായി ഉപയോഗിക്കുകയാണ് ഈ വാലൈന്‍റന്‍സ് ഡേയില്‍ ഫാഷന്‍ ഡിസൈനര്‍‍മാര്‍‍ ചെയ്തിട്ടുള്ളത്. റെഡിന് പകരം പിങ്ക് വയ്ച്ചാല്‍ വസ്ത്ര വിപണിയില്‍ തിരിച്ചടിയുണ്ടാകുമോയെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും പുതിയ പരീക്ഷണം വിജയകരമായിയെന്നാണ് ഫാഷന്‍ ലോകത്തു നിന്നുള്ള പുതിയ റിപ്പോര്‍‍ട്ടുകള്‍.

പ്രണയം വസ്ത്രത്തില്‍ ഒതുങ്ങുന്നില്ല

വസ്ത്രങ്ങളുടെ നിറം നോക്കി ആക്സസറിസ് അണിഞ്ഞിരുന്ന കാലം പോയി. റെഡ് ആന്‍ഡ് വൈറ്റ്, റെഡ് ആന്‍ഡ് ബ്ലാക്ക് കോമ്പിനേഷന് ബ്ലാക്ക്, റെഡ്, വൈറ്റ് കളറിലുള്ള വാച്ച്, ബാഗ്, ഹീല്‍സ്, ഇയര്‍‍ റിംഗ്സ് തുടങ്ങിയ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഈ വര്‍‍ഷം അതിന് മാറ്റം വന്നു. വര്‍‍ഷങ്ങളായി കണ്ടു മനംമടുത്ത ഈ കോമ്പിനേഷന് അന്ത്യം വരുത്തിയിരിക്കുകയാണ്. മറ്റ് കളറുകളെ മാറ്റി നിര്‍‍ത്തി ഗോള്‍ഡന്‍ കളര്‍‍ ആക്സസറിസാണ് ഇത്തവണ വിപണിയില്‍ ഇറക്കിയിരിക്കുന്നത്. മറ്റ് നിറങ്ങള്‍ ഉപേക്ഷിച്ച് ഗോള്‍ഡന്‍ കളര്‍‍ തെരഞ്ഞെടുത്തിന്റ പിന്നില്‍ ഇന്ത്യക്കാരുടെ സ്വര്‍‍ണ്ണകമ്പത്തിനുമുണ്ട് ഒരു പങ്ക്. പാര്‍‍ികളില്‍ മറ്റുള്ളവരുടെ മനം കവരാന്‍ ഗോള്‍ഡന്‍ കളറിനോടൊപ്പം മറ്റൊരു കളറില്ലെന്നതും ഇതിനെ വ്യത്യസ്തമാക്കുന്നു. കണ്ടാല്‍ ലക്ഷ്വറി ലുക്കും സുരക്ഷയും പ്രധാനം ചെയ്യുന്നതോടൊപ്പം തന്നെ സ്വര്‍‍ണ്ണമല്ലാത്തതുകൊണ്ട് കള്ളന്മാരുടെ പേടിയും വേണ്ടയെന്നത് ഗോള്‍ഡന്‍ കളര്‍‍ ആഭരണങ്ങളെ പ്രിയമുള്ളതാക്കുന്നു. ഷൂ, ഹീല്‍സ്, വാച്ച്, ബാഗ്, ഇയറിംഗ്സ് മുതല്‍ ഐഷാഡോ വരെ ഈ വാലൈന്‍റന്‍സ് ഡേയില്‍ ഗോള്‍ഡന്‍ കളറില്‍ തിളങ്ങി നില്‍ക്കും.

About Web Desk