Home / സ്ത്രീലോകം / പുതിയ അതിഥിയെ വരവേല്‍ക്കാം
പുതിയ അതിഥിയെ വരവേല്‍ക്കാം

പുതിയ അതിഥിയെ വരവേല്‍ക്കാം

ഒരു സ്ത്രീ ഏറ്റവുമധികം സന്തോഷവതിയായിരിക്കുന്നത് എപ്പോഴാണ്? ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ആ മനോഹരകാലം. കരുതലിന്റെയും സ്‌നേഹത്തിന്റെയും കൂടി സമയമാണത്. മനസും ശരീരവും ഒരു പോലെ സന്തോഷിക്കുന്ന സമയം.. പുതിയൊരു അംഗം കൂടി അവളിലേക്ക് കടന്നു വരുന്നു.. ഈ സമയത്ത് ശരിയായ പോഷണവും ആരോഗ്യവും ഓരോ അമ്മമാര്‍ക്കും വേണം. കുട്ടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ശരിയായ തരത്തിലുള്ള പരിപാലനവും ശ്രദ്ധയും ആവശ്യമാണ്. ഭക്ഷണ കാര്യത്തില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ ആരോഗ്യമുള്ള കുഞ്ഞിനെ സ്വന്തമാക്കാം.

ഗര്‍ഭിണി ശ്രദ്ധിക്കേണ്ട ചില ഭക്ഷണ ക്രമങ്ങളുണ്ട്. ആഹാരത്തില്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കു വേണ്ടുന്ന പോഷകാഹാരങ്ങള്‍ഉള്‍പ്പെടുത്തുകയാണ് ഓരോ അമ്മമാരും ആദ്യം ചെയ്യേണ്ടത്. പോഷകാഹാരങ്ങളുടെ കുറവ് അമ്മയെക്കാള്‍കൂടുതലായി കുട്ടികളെയാണ് ബാധിക്കുന്നത്. പ്രോട്ടീന്‍, മിനറല്‍സ്, വിറ്റാമിനുകള്‍എന്നിവയെല്ലാം ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. എങ്കില്‍ മാത്രമേ അമ്മയും കുഞ്ഞും പൂര്‍ണ ആരോഗ്യമുള്ളവരായി തീരൂ..

ആഹാരം അറിഞ്ഞു കഴിക്കണം
ശരീരത്തിനു വേണ്ടുന്ന ഊര്‍ജം പ്രദാനം ചെയ്യുന്നത് കാര്‍ബോഹൈഡ്രേറ്റുകളാണ്. ഇത് ഏറ്റവുമധികം അടങ്ങിയിട്ടുള്ള ഭക്ഷണ സാധനങ്ങള്‍കഴിക്കാന്‍ ഗര്‍ഭിണി പ്രത്യേകം ശ്രദ്ധിക്കണം. കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍. പഴങ്ങള്‍, സ്റ്റാര്‍ച്ച്, ഷുഗര്‍, സെല്ലുലോയിഡ് എന്നിവയടങ്ങിയ ധാന്യങ്ങള്‍തുടങ്ങിയവയിലെല്ലാം തന്നെ ധാരാളമായി കാര്‍ബോഹൈഡ്രേറ്റുകള്‍അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കലകളുടെ വളര്‍ച്ചയ്ക്കും ഹോര്‍മോണുകളുടെ ഉത്പാദനത്തിലും പ്രോട്ടീനുകളെ ഒഴിവാക്കാന്‍ പറ്റില്ല. പാല്‍, മുട്ട, പയര്‍വര്‍ഗ്ഗങ്ങള്‍എന്നിവയിലെല്ലാം ധാരാളമായി പ്രോട്ടീനുകള്‍അടങ്ങിയിട്ടുണ്ട്. എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചയ്ക്ക് കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. പാല്‍, മത്സ്യം, മാംസം എന്നിവയിലെല്ലാം കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഗര്‍ഭകാലത്ത് ഏറ്റവുമധികം പ്രശ്നങ്ങളുണ്ടാക്കുന്നത് അയണിന്റെ കുറവു കൊണ്ടാണ്. രക്തമുണ്ടാകാന്‍ സഹായിക്കുന്നതില്‍ അയണിന്റെ പങ്ക് വളരെ വലുതാണ്. ഇറച്ചി, മത്സ്യം,മുട്ട, ഇലക്കറികള്‍എന്നിവയിലെല്ലാം ധാരാളമായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഗര്‍ഭകാലത്ത് ധാരാളമായി ഹോര്‍മോണുകള്‍ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കും. ഹോര്‍മോണിന്റെ ഉല്‍പ്പാദനത്തിന് അയോഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍കഴിക്കേണ്ടതുണ്ട്. മീന്‍, കൈതച്ചക്ക, ഉള്ളി എന്നിവയിലെല്ലാം അയോഡിന്‍ അടങ്ങിയിട്ടുണ്ട്. പ്രത്യുല്പാദന വ്യവസ്ഥയെ ഏറ്റവും കൂടുതലായി സ്വാധീനിക്കുന്നത് വിറ്റാമിന്‍ ഇ ആണ്. ഗര്‍ഭകാലത്ത് ഏറ്റവുമധികം കഴിക്കേണ്ടതും വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങളാണ്. മുട്ടയിലും മീനെണ്ണയിലും ധാരാളമായി ഈ ജീവകം ഉണ്ട്. അമ്മമാര്‍ക്ക് ഫോളിക്കാസിഡിന്റെ കുറവുണ്ടെങ്കില്‍ പ്രസവിക്കുന്ന കുട്ടികളില്‍ തൂക്കക്കുറവുണ്ടാകുന്നു. രക്തത്തിന്റെ ഘടകങ്ങളിലാണ് ഫോളിക്കാസിഡ് അടങ്ങിയിട്ടുള്ളത്. പച്ചക്കറികള്‍ധാരാളമായി കഴിക്കുന്നത് ഫോളിക്കാസിഡിന്റെ അഭാവം കുറയ്ക്കും. ഇവയൊക്കെ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിനു പുറമേ ഗര്‍ഭിണികള്‍ധാരാളമായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. സാധാരണ കുടിക്കുന്നതിനേക്കാള്‍കൂടുതലായി രണ്ടു ഗ്ലാസു വെള്ളമെങ്കിലും അധികം കുടിച്ചിരിക്കണം. പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാല്‍ എന്നിവ ധാരാളമായി കഴിക്കണം. എണ്ണയില്‍ വറുത്തതും അധികം മധുരമുള്ളതുമായ ഭക്ഷണങ്ങള്‍ഒഴിവാക്കുകയും വേണം.

അസ്വസ്ഥതകള്‍ക്ക് പരിഹാരം
ഗര്‍ഭകാലത്തിന്റെ ആദ്യ നാളുകള്‍അസ്വസ്ഥതകള്‍നിറഞ്ഞതാവും. ഇത്തരം ബുദ്ധിമുട്ടുകളാണ് ഗര്‍ഭിണികളെ ഏറെ വലയ്ക്കുന്നത്. ഇതൊഴിവാക്കാന്‍ തുടക്കം മുതല്‍ ജീവിതരീതിയിലും ഭക്ഷണരീതിയിലും ശ്രദ്ധിക്കണം. ഗര്‍ഭകാല ലക്ഷണങ്ങള്‍പ്രകടമാകുന്നത് രണ്ടാം മാസത്തിലാണ്. ഛര്‍ദ്ദിയും വിശപ്പില്ലായ്മയും ഈ സമയത്തെ പ്രധാന പ്രശ്നങ്ങളാണ്. ലഘുവായതും എളുപ്പത്തില്‍ ദഹിക്കാന്‍ കഴിയുന്നതുമായ ആഹാരങ്ങള്‍വേണം തെരഞ്ഞെടുക്കാന്‍. ഇളനീര്‍ വെള്ളം, മലര്‍ വെന്ത വെള്ളം, ജീരകവെള്ളത്തില്‍ കല്‍ക്കണ്ടം ചേര്‍ത്തത് മുതലായവ ധാരാളം നല്‍കുന്നത് ഛര്‍ദ്ദിയും ഭക്ഷണക്കുറവുകൊണ്ടുള്ള ക്ഷീണവും ഇല്ലാതാക്കാന്‍ സഹായിക്കും.

ഇടതുവശം ചേര്‍ന്ന് ഉറങ്ങാം
ഗര്‍ഭിണികള്‍വലതു വശം ചരിഞ്ഞ് കിടക്കുമ്പോള്‍ഗര്‍ഭസ്ഥ ശിശുവിന്റെ രക്ത ചംക്രമണം കുറയുകയാണ് ചെയ്യുന്നത്. പ്ലാസന്റയ്ക്കും ഈ പൊസിഷന്‍ ദോഷം ചെയ്യും. ഉറങ്ങുന്നതിനു മുമ്പ് കഴിച്ച ഭക്ഷണത്തിലെ പോഷകങ്ങള്‍കുഞ്ഞിലേക്ക് എത്തുന്നത് തടയാനു വലതു വശം ചരിഞ്ഞുള്ള കിടപ്പ് കാരണമാകും. ഗര്‍ഭിണികള്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന അടിസ്ഥാന പൊസിഷന്‍ ഇടത്തേക്ക് തിരിഞ്ഞുള്ള ഉറക്കമാണ്. പുറത്തെ സമ്മര്‍ദ്ദം ഇല്ലാതാക്കാനും രക്തത്തിന്റെ ഒഴുക്ക് കൂട്ടാനും ഇത് സഹായിക്കും. ഗര്‍ഭാഷയം, ഭ്രൂണം, വൃക്ക എന്നവിടങ്ങളിലേക്കുള്ള രക്തചംക്രമണം മികച്ചതാക്കും.

അണുബാധ സൂക്ഷിക്കാം
മൂത്രമൊഴിക്കണമെന്നു തോന്നിയാല്‍ വൈകിപ്പിക്കരുത്. മൂത്രം കെട്ടിക്കിടന്നാല്‍ അണുബാധയ്ക്കു സാധ്യതയുണ്ട്. ദ്രാവക രൂപത്തിലുള്ള ഭക്ഷണം ഇടയ്ക്കു കഴിക്കാം. സാധാരണ ജോലികളൊക്കെ ഈ സമയത്തു ചെയ്യാം. ലൈംഗികബന്ധമോ ചെറിയ യാത്രകളോ അപകടകരമല്ല. ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ഫോളിക് ആസിഡ് ഗുളികകള്‍ഒഴികെ മറ്റു മരുന്നുകള്‍സാധാരണ നിലയില്‍ വേണ്ടി വരാറില്ല. ഏഴെട്ട് മാസം വരെ സ്ത്രീകള്‍ക്ക് ജോലിയില്‍ തുടരാം. അവസാന മാസങ്ങളില്‍ നീണ്ടതും ആയാസകരവുമായ യാത്രകള്‍കഴിവതും ഒഴിവാക്കുക. ഓഫീസ് ജോലിയില്‍ നിന്നും ലീവെടുക്കുക. അതുപോലെ ലൈംഗികതയ്ക്കും ഈ സമയത്ത് അവധി നല്‍കണം. തലവേദന, നീര്‍വീക്കം, അമിത രക്തസമ്മര്‍ദം മുതലായ പ്രശ്നങ്ങളും ഇക്കാലത്തു ഗര്‍ഭിണികള്‍അഭിമുഖീകരിക്കേണ്ടി വരാറുണ്ട്. ഇത്തരത്തില്‍ അസ്വസ്ഥത തോന്നുന്നവര്‍ രണ്ടാഴ്ച കൂടുമ്പോള്‍ഡോക്ടറെ കാണണം. ഒമ്പതു മാസമായാല്‍ എല്ലാ ആഴ്ചയും ഡോക്ടറെ കണ്ടു പരിശോധന നടത്തണം. അവസാന ആഴ്ചകളില്‍ പതിവില്‍ നിന്നും വ്യത്യസ്തമായി വേദന തോന്നിയാല്‍ ഉടന്‍ ആശുപത്രിയിലെത്തണം . രാത്രിയില്‍ എട്ട് മണിക്കൂറും പകല്‍ ഉച്ചസമയത്ത് രണ്ട് മണിക്കൂറും ഉറങ്ങാം. അധികം ആയാസമുണ്ടാക്കാത്ത വീട്ടു പണികളും ചെയ്യാം. ആരോഗ്യമുള്ള ശരീരം പോലെ തന്നെ ആരോഗ്യമുള്ളഒരു മനസുംകൂടിയുണ്ടെങ്കില്‍ സുഖപ്രസവമായിരിക്കും നിങ്ങളെ കാത്തിരിക്കുക.

About Web Desk