Home / ചിത്രശാല / അവരെ ഞാന്‍ കൊന്ന് തള്ളിയേനെ ; നടി രാകുല്‍ പ്രീത്.
അവരെ ഞാന്‍ കൊന്ന് തള്ളിയേനെ ; നടി രാകുല്‍ പ്രീത്.

അവരെ ഞാന്‍ കൊന്ന് തള്ളിയേനെ ; നടി രാകുല്‍ പ്രീത്.

കൊച്ചിയിലുണ്ടായ ആക്രമണം തനിക്ക് നേരെ ആയിരുന്നുവെങ്കില്‍ അവരെ കൊന്ന് തള്ളിയേനെയെന്ന് തെന്നിന്ത്യന്‍ നടി രാകുല്‍ പ്രീത്. ഞാനൊരു കായികാഭ്യാസിയാണ്. ജിമ്മ് ഒഴിവാക്കിയുള്ള ഒരു യാത്രയും തനിക്കില്ലെന്നും നടി പറഞ്ഞു.
മലയാളത്തിലെ യുവനടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നടിക്ക് പിന്തുണയുമായി തെന്നിന്ത്യന്‍ സിനിമലോകവും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് രാകുല്‍ പ്രീതിന്റെ പ്രതികരണം.
ദുരന്തം കേട്ട് ഞെട്ടി ഞാന്‍. ഇത്രയും ക്രൂരമായ സ്വഭാവം ഉള്‍ക്കൊള്ളുന്നവരെ മനുഷ്യരെന്ന് വിളിക്കാന്‍ ആകില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു. ഞാനായിരുന്നു അവരുടെ സ്ഥാനത്ത് എങ്കില്‍ അക്രമികളെ കൊന്നുകളയുമായിരുന്നുവെന്നും നടി പറഞ്ഞു.
അതേസമയം ആ ആക്രമണത്തിന് ശേഷം സത്യത്തില്‍ ടാക്‌സിയില്‍ പോകാന്‍ പോലും പേടി തോന്നുന്ന അവസ്ഥയാണെന്നും ലോകത്ത് ആരെയും വിശ്വസിക്കാനുള്ള മനസ് പോലും നഷ്ടപ്പെടുമെന്നും രാകുല്‍ പ്രീത് തുറന്നടിച്ചു.

 

 

 

About Content Desk