Home / മിടുക്കി / ‘ശ്വാസകോശം’ പരസ്യത്തിലെ കുട്ടി; അവള്‍ ഇപ്പോള്‍ ഇങ്ങനയാണ്
‘ശ്വാസകോശം’ പരസ്യത്തിലെ കുട്ടി; അവള്‍ ഇപ്പോള്‍ ഇങ്ങനയാണ്

‘ശ്വാസകോശം’ പരസ്യത്തിലെ കുട്ടി; അവള്‍ ഇപ്പോള്‍ ഇങ്ങനയാണ്

മഹേഷിന്റെ പ്രതികാരത്തില്‍ ക്രിസ്പിന്‍ പറയുന്നൊരു ഡയലോഗ് ഉണ്ട്, ‘ശ്വാസകോശം വന്നോ’. തിയറ്ററുകളില്‍ സിനിമ കാണാനെത്തുന്നവരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന മുഖമാണ് പുകയില വിരുദ്ധപരസ്യത്തിലെ ആ കൊച്ചുകുട്ടി.

പുകവലിക്കാരനായ പിതാവിനെ വിഷമത്തോടെ നോക്കുന്ന ആ കുഞ്ഞിന്റെ അവതരിപ്പിച്ചത് സിമ്രാന്‍ നടേക്കര്‍ ആണ്. ഇന്ന് ആ കുട്ടിയെ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയണമെന്നില്ല. അവള്‍ വളര്‍ന്ന് കഴിഞ്ഞു.

2008 ലാണ് സിമ്രാനെ ഉള്‍പ്പെടുത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആദ്യ ബോധവത്കരണ പരസ്യം പുറത്തിറങ്ങിയത്. ഈ പരസ്യത്തില്‍ മാത്രമല്ല, വീഡിയോകോണ്‍, കെല്ലോഗ്‌സ്, ഡോമിനോസ്, ക്ലിനിക് പ്ലസ്, ബാര്‍ബി തുടങ്ങി നിരവധി പ്രമുഖ ബ്രാന്‍ഡുകളുടെ മോഡലായിട്ടുണ്ട് സിമ്രാന്‍.

ജാനെ കഹാന്‍ സെ ആയി ഹെ, ദാവത്ത് ഇ ഇഷ്ക് എന്നീ സിനിമകളിലും സിമ്രാന്‍ േവഷമിട്ടു.

About Web Desk