Home / ആരോഗ്യം / വേണ്ടത്ര ഉറങ്ങിയില്ലെങ്കില്‍?
വേണ്ടത്ര ഉറങ്ങിയില്ലെങ്കില്‍?

വേണ്ടത്ര ഉറങ്ങിയില്ലെങ്കില്‍?

ജീവിതത്തോട് ആകെ ഒരു വിഷാദഭാവമാണോ നിങ്ങള്‍ക്ക്? എന്തിനോടും നെഗറ്റീവ് ആയി പ്രതികരിക്കുന്ന സ്വഭാവമുണ്ടോ? എങ്കില്‍ നിങ്ങളുടെ ഉറക്കം ശരിയല്ലെന്നു ചുരുക്കം. വേണ്ടത്ര സമയം ഉറക്കം ലഭിക്കാത്തവരില്‍ അമിതമായ ആശങ്ക, വിഷാദം, നിരാശ എന്നിവ വര്‍ധിക്കുന്നതായി ന്യൂയോര്‍ക്കിലെ പഠനങ്ങളില്‍ തെളിയുന്നത്

ഷിക്കാഗോയിലെ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് തലച്ചോറിന്റെ വിവിധ എംആര്‍ഐ പരിശോധനകള്‍ നടത്തി ജീവിതശൈലികളും ഉറക്കരീതിയും വിശദമായി പഠിച്ച് ഈ നിഗമനത്തില്‍ എത്തിയത്. പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമള്ളവരില്‍ നടത്തിയ പഠനത്തിലൂടെയാണ് ഈ കണ്ടെത്തല്‍. ഓരോരുത്തരും ഉറക്കത്തിനുവേണ്ടി നീക്കിവയ്ക്കുന്ന സമയം കൃത്യമായി പരിശോധിച്ചു.

ചിലര്‍ക്ക് വളരെക്കുറച്ചുമാത്രമേ ഉറക്കമുള്ളൂവെന്നും ഇത്തരത്തിലുള്ളവരുടെ പകലുകള്‍ കൂടുതല്‍ അസ്വസ്ഥത നിറഞ്ഞതാണെന്നും പ്രാഥമിക നിരീക്ഷണത്തില്‍ വ്യക്തമായി. ഇവരെ മനശ്ശാസ്ത്രപരമായി പരിശോധിച്ചപ്പോഴാണ് ഉറക്കം കുറവുള്ളവര്‍ ചെറിയ കാര്യങ്ങള്‍ക്കു പോലും ദേഷ്യപ്പെടുന്നവരും അതിവൈകാരികത പ്രകടിപ്പിക്കുന്നവരും ആണെന്നു മനസ്സിലായത്. ഇവര്‍ക്ക് ജീവിതത്തോട് ക്രമേണ വിഷാദാത്മകമായ സമീപനം കൈവരുന്നതായും കണ്ടെത്തി.

ചുരുക്കത്തില്‍ മനസ്സിന്റെ ഉണര്‍വിന് ആദ്യം ശരിയാക്കേണ്ടത് ഉറക്കമാണ്. കൃത്യമായ സമയം ഉറക്കത്തിനുവേണ്ടി നീക്കിവയ്ക്കുക. ഉറക്കം കുറവുള്ള ദിവസം പകല്‍സമയം ഉറങ്ങാന്‍ നേരം കണ്ടെത്തുക. സ്ലീപ് തെറാപ്പിയിലൂടെ പല മാനസിക വൈകല്യങ്ങള്‍ക്കും ഒരു പരിധി വരെ നിയന്ത്രണം കൊണ്ടുവരാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

About Content Desk