Home / ചിത്രശാല / തണലേകും മാലാഖ
തണലേകും മാലാഖ

തണലേകും മാലാഖ

ജീവിതത്തില്‍ ഒറ്റപെട്ടവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും സോണിയ മല്‍ഹാര്‍ ഒരു മാലാഖ തന്നെയാണ്.സെലിബ്രേറ്റി എന്ന നിലയിലല്ല ആരും സോണിയെ സ്‌നേഹിക്കുന്നത് ,അതിനുമപ്പുറം തന്നെയാണ് പാവപ്പെട്ടവര്‍ക്കിടയില്‍ സോണിയുടെ സ്ഥാനം.തെരുവോരങ്ങളില്‍ കഴിയുന്നവര്‍ക്ക് താങ്ങും തണലുമായി മാറിയിരിക്കുകയാണ് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ ചിതറയില്‍ ബിന്ദു നിവാസിലെ സോണിയ.സിനിമയേക്കാള്‍ സോണിയ ആഗ്രഹിക്കുന്നത് പാവപ്പെട്ടവര്‍ക്കൊപ്പം സമയം കണ്ടെത്താനാണ്.നല്ലൊരു നടി മാത്രമല്ല നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടിയാണെന്ന തെളിയിച്ചിരിക്കുകയാണ് സോണിയ.പുലിവാല്‍പട്ടണം എന്ന സിനിമയിലൂടെയാണ് ആദ്യമായി സോണിയ സിനിമാ രംഗത്ത് ചുവടു വെയ്ക്കുന്നത്.തുടര്‍ന്ന് നടന്‍,ദൃശ്യം,മരംകൊത്തി,ഗീതാഞ്ജലി, എന്നീ ചിത്രങ്ങളില്‍ അപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു .ഇതിനിടയിലാണ് ശ്യം ഗോപാലിന്റെ ‘കാറ്റ് പറഞ്ഞ കഥ’ എന്ന സിനിമയിലൂടെ നായികയായി ചുവടുവെയ്ക്കുന്നത്.തുടര്‍ന്ന് നിദ്രായനം,ദി നൈറ്റ് എന്നീ ഏഴു ചിത്രങ്ങളില്‍ നയികയായി അഭിനയ്ച്ചു.ഇത്രയേറെ കഴിവുള്ള നായികയായിട്ടു പോലും അഭിനയം മാത്രമായിരുന്നില്ല സോണിയയുടെ ലക്ഷ്യം

soni. ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കലായിരുന്നു സോണിയുടെ ആഗ്രഹം. അതിനായാണ് തനിക്ക് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കും മാറ്റി വച്ചിരിക്കുന്നത്. തെരുവോരങ്ങളില്‍ അലയുന്നവര്‍ക്ക് ഉച്ചഭക്ഷണം എത്തിക്കുക എന്ന കര്‍മ്മ പദ്ധതിയാണ് ആദ്യം തുടങ്ങിയത്.എല്ലാ ജില്ലകളിലേയും സൗഹൃദ കൂട്ടായ്മകള്‍ ഇതിന് സഹായ്ക്കുന്നു.പത്തനാപുരം ഗാന്ധിഭവന്‍ ,കണ്ണൂര്‍ ഹോപ്പ്,മുംബൈ പ്രതീക്ഷാ ട്രസ്റ്റ് എന്നിവയുടെ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നതിനാല്‍ അതുവഴി മറ്റ് സഹായങ്ങളും അര്‍ഹതരിലേക്ക് എത്തുന്നുണ്ട്.രക്തദാനം അവയവദാനം എന്നിവയ്‌ക്കൊപ്പം സ്വന്തം രക്തം നല്‍കി സഹായ്ക്കാനും,പഠിക്കാന്‍ നിവര്‍ത്തിയില്ലാത്ത കുട്ടികള്‍ക്ക് പഠന സഹായം നല്‍കാനും സോണിക്ക് കഴിയുന്നുണ്ട്.ഒരു ട്രസ്റ്റ് രൂപം നല്‍കി സേവന മേഖലകളിലേക്ക് ഇറങ്ങാനാണ് തീരുമാനം.സോണിയയെ സഹായ്ക്കാന്‍ നവമാധ്യമങ്ങളിലെ സുഹൃത്തുക്കളും കൂടെ തന്നെയുണ്ട്.
സമൂഹത്തില്‍ അറിയപെടുന്ന നായികയായിട്ടും പാവപ്പെട്ടവര്‍ക്ക് തണലായി നില്‍ക്കുമ്പോഴും സോണിയയുടെ ജീവിതത്തിന് പറയാനുള്ളതും വേദനയുടെ കഥകള്‍ തന്നെയാണ്.പിന്തുണ നല്‍കി കൂടെ നിന്ന ഭര്‍ത്താവ് മനോജ് ഒരു വര്‍ഷം മുമ്പാണ് കാന്‍സര്‍ ബാധിതനായി മരണപ്പെട്ടത്.കാന്‍സര്‍ ബാധിതരായ ഭര്‍ത്താവിന്റെ മാതാപിതാക്കളും, അനുജനും സോണിയയുടെ കൂടെയുണ്ട്.സ്വന്തമെന്ന് പറയാന്‍ ഭേദപ്പെട്ട വീടുപോലും ഇല്ല.തന്റെ ദുരിതങ്ങള്‍ക്കിടയിലും മറ്റുള്ളവരെ സഹായ്ക്കാനുള്ള മനസിന്റെ ഭാഗമായി നിരവധി പുരസ്‌കാരങ്ങല്‍ സോണിയയ്ക്ക് ലഭിച്ചിട്ടുണ്ട്.പക്ഷെ സിനിമ സംഘടനായ അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുക്കാന്‍ കഴിഞ്ഞിട്ടില്ല. മെമ്പര്‍ഷിപ്പ് ഫീയായ ഒരു ലക്ഷം രൂപയുണ്ടെങ്കില്‍ പത്ത പേര്‍ക്ക് ചെറിയ സഹായമെത്തിക്കാം എന്നാണ് സോണിയ പറയുന്നത്
ജീവിത്തില്‍ ദുരിത അനുഭവിക്കുന്നവര്‍ക്ക് സോണിയ മല്‍ഹാറിന്റെ ജീവിതം ഒരു മാതൃകതന്നെയാണ്.തന്റെ വേദനകളെ മറന്ന് ആരോരും ഇല്ലാത്തവര്‍ക്ക്് താങ്ങും തണലുമായി സോണിയ എന്നും കൂടെ തന്നെയുണ്ട്.

 

About Content Desk