വീടിന് അഴകു നല്കാന് മുറ്റത്ത് മനോഹരമായ പൂന്തോട്ടം വേണം എന്ന കാര്യത്തില്‍ മലയാളികള്‍ക്ക് സംശയമൊന്നുമില്ല. അതുകൊണ്ടുതന്നെ വീട് പണിയുമ്പോള്‍ അല്പം സ്ഥലം പൂന്തോട്ടത്തിനായി നാം മാറ്റിവെക്കാറുണ്ട്. എത്ര കുറഞ്ഞ സ്ഥലത്ത് വീടുപണിയുമ്പോഴും കൃത്യമായി പ്ലാന്‍ ചെയ്താല്‍ അനുയോജ്യമായ പൂന്തോട്ടം ക്രമീകരിക്കാം. പ്രകൃതിയോടിണങ്ങിയ പൂന്തോട്ടം കൂടുതല്‍ തുക നല്‍കാതെ ചെലവുകുറഞ്ഞ രീതിയില്‍ ലാന്‍ഡ് സ്കേപ്പ് വീട്ടുമുറ്റത്ത് ഒരുക്കാം. വീട്ടുമുറ്റത്ത് ... Read More »
വീടിനു നിറം നല്കുമ്പോള്
ഒരു വീടിന് പൂര്‍ണത നല്‍കുന്നത് ഭംഗിയുള്ള പെയിന്റിങ്ങാണ്. തൂമഞ്ഞിന്റെ നൈര്‍മല്യമുള്ള വെള്ളനിറം മുതല്‍ കടുംചുവപ്പുവരെ വീടുകള്‍ക്ക് നിറങ്ങളാകാറുണ്ട്. വീടിന്റെ നിറം താമസക്കാരുടെ മാനസികാരോഗ്യത്തെയും ചിന്തകളെയുംവരെ സ്വാധീനിക്കുന്നുണ്ടെന്നാണ് ആധുനിക പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട് വീട്, ഉപയോഗിക്കുന്നവരുടെ അഭിരുചികള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ച് വേണം നിറങ്ങള്‍ തിരഞ്ഞെടുക്കാന്‍. കണ്ണിനു കുളിര്‍മ്മ നല്കുന്ന നിറങ്ങളാണ് വീടിനു എപ്പോഴും ഇണങ്ങുക. എവിടെയെങ്കിലും കാണുന്ന ... Read More »
വീടു പണിയുമ്പോള്‍ ചിലവു കുറയ്ക്കാം
ആരംഭം മുതല്‍ സൂക്ഷ്മമായി ശ്രദ്ധിക്കുകയും കൃത്യമായ പ്ലാനോടു കൂടി ഓരോഘട്ടവും പണിതീര്‍ക്കുകയുമാണെങ്കില്‍ വീടുപണിയിലെ പല അനാവശ്യ ചെലവുകളും ഒഴിവാക്കാം. എന്തൊക്കെ തന്റെ വീട്ടില്‍ വേണമെന്നതിനെ കുറിച്ച് ആദ്യം കൃത്യമായ ധാരണയുണ്ടാക്കണം. വീടു നിര്‍മാണത്തിനായി എന്തു വാങ്ങുമ്പോഴും ഗുണനിലവാരമുള്ള ചെലവു കുറഞ്ഞ സാമഗ്രികള്‍ കണ്ടെത്തുക. വെട്ടുകല്ല് ലഭ്യമാകുന്ന പ്രദേശമാണെങ്കില്‍ വീടു പണിയുവാന്‍ വെട്ടുകല്ല് ഉപയോഗിക്കുന്നതാണ് നല്ലത്. പണിക്കൂലി, ... Read More »
ബാത്ത് റൂം ഒരുക്കുമ്പോള്‍
“വൌ വാട്ട് എ ബാത്ത് റൂം” എന്ന പരസ്യവാചകം ശ്രദ്ധിക്കാത്തവര്‍ ആരും കാണില്ല. വൃത്തിയും മനോഹാരിതയും സൌകര്യവുമുള്ള ബാത്ത്റൂമുകളാണ് വീടിന് ആവശ്യം. മുടക്കാന്‍ സാധിക്കുന്ന പണത്തിനനുസരിച്ച് ബാത്ത്റൂം മോടി പിടിപ്പിക്കാം. ബാത്ത്റൂമിന് ഭംഗിയും പൂര്‍ണതയും നല്‍കുന്നത് അതില്‍ ഉപയോഗിക്കുന്ന ആക്സസറീസാണ്. ബാത്ത്റൂമിന്റെ ഛായ തന്നെ മാറ്റാന്‍ മോഡേണ്‍ ആക്സസറികള്‍ക്ക് കഴിയും. സുരക്ഷിതവും ആകര്‍ഷകവും ഗുണനിലവാരമുള്ളതുമായിരിക്കണം ആക്സസറീസ്. ... Read More »
ബെഡ്റൂം ഒരുക്കുമ്പോള്‍
സ്വകാര്യതയും സംതൃപ്തിയും നല്കത്തക്കവിധത്തില് വേണം ബെഡ്റൂം ക്രമീകരിക്കാന്‍ . നല്ല കിടപ്പുമുറി നല്ല ഉറക്കത്തിന് പ്രധാനമാണ്. ബെഡ്റൂമില്‍ കഴിവതും കുറച്ചു ഫര്‍ണിച്ചറുകള്‍ മാത്രമേ ഉപയോഗിക്കാവൂ. ഉള്ള ഫര്‍ണിച്ചറുകള്‍ ബെഡ്റൂമില്‍ സ്ഥലമുണ്ടെന്നു തോന്നിപ്പിക്കും വിധം ഒതുക്കിയിടുകയും വേണം. സ്ഥലമുള്ള ബെഡ്റൂം വീര്പ്പുമുട്ടലൊഴിവാക്കി മനസ്സിന് ആശ്വാസം നല്‍കും. ഇളം ഷേഡുകളിലുള്ള പെയിന്റുകളാണ് ബെഡ് റൂമുകള്‍ക്ക് നല്ലത്. ചുവരിലെ നിറങ്ങള്‍ക്ക് ... Read More »
ഭംഗിയേകും പെബിള്‍സ്
വീട്ടിനകത്തും പുറത്തും പെബിള്‍സ് വിരിക്കുന്നത് ഇന്നു പതിവു കാഴ്ചയാണ്. കാഴ്ചയ്ക്കുള്ള ഭംഗിമാത്രമല്ല പെബിള്‍സിനെ പ്രിയങ്കരമാക്കുന്നത്. പുല്ലു വളരുന്നതു തടയാം, ഇഴജന്തുക്കള്‍ അടുക്കില്ല ഇങ്ങനെ പല ഗുണങ്ങളുണ്ട് ഇവ മുറ്റത്തു വിരിച്ചാല്‍ . ഗ്രാവലോ പേവിംഗ് ടൈല്‍സോ പോലെ ചൂടുകൂടില്ല എന്ന മെച്ചവുമുണ്ട്. എന്നാല്‍ പെബിള്‍സ് വിരിക്കും മുന്‍പ് ഭൂമി ട്രീറ്റ് ചെയ്യണം. ഇതിനായി അഗ്രൊഷേഡ് വിരിക്കണം. ... Read More »