Home / Tag Archives: Beauty Care

Tag Archives: Beauty Care

കഴുത്തിനും വേണം കരുതല്‍

സൗന്ദര്യ സംരക്ഷണത്തിന് സ്ത്രീകള്‍ വളരെയധികം ശ്രദ്ധിക്കാറുണ്ട് . എത്ര അഴകില്‍ ഒരുങ്ങിയാലും സ്ത്രീകള്‍ക്ക് മതിവരാറുമില്ല.  എന്നാല്‍ പലപ്പോഴും സ്ത്രീകള്‍ മുഖത്തിന് നല്‍കുന്ന അത്ര സംരക്ഷണം കഴുത്തിന് നല്‍കുന്നില്ല. എന്നാല്‍ പല ഫാഷന്‍ വസ്ത്രങ്ങളും ഇണങ്ങണെമെങ്കില്‍ കഴുത്തിന് സൌന്ദര്യമുണ്ടായിരിക്കണം. സ്ത്രീകളില്‍ ചിലര്‍ കഴുത്തിറക്കി വെട്ടിയ ബ്ലൗസ് ധരിക്കാന്‍ മടി കാണിക്കുന്നതിനു പ്രധാന കാരണം കഴുത്തിലെ പാടുകളും, കഴുത്തിന്റെ ... Read More »

വേനല്‍ക്കാല കേശസംരക്ഷണം

വേനല്‍ക്കാലത്ത് തലമുടിയുടെ സംരക്ഷണം വളരെ ശ്രദ്ധിക്കണം. കൂടുതലായി മുടി പൊഴിയുന്നതും അതനുസരിച്ചു മുടി വളരുന്നതും വേനല്‍ക്കാലത്താണ്. അതിനാല്‍ ഈ സമയത്ത് നല്ല പരിചരണം കൊടുത്താല്‍ മുടി കൊഴിയുന്നതിന്റെ അളവ് കുറച്ച് വളരുന്നതിന്റെ അളവ് ത്വരിതപ്പെടുത്താന്‍ സാധിക്കും. ഒരു മുടിയുടെ ആയുസ്സ് ഏതാണ്ട് മൂന്നു വര്‍ഷമാണ്. അത് മാസത്തില്‍ ശരാശരി ഒരിഞ്ച് വളരുന്നുവെന്നാണ് കണക്ക്. എന്നാല്‍ വേനല്‍ക്കാലത്ത് ... Read More »

വാക്സിംഗ് : അറിയേണ്ട കാര്യങ്ങള്‍

ശരീരത്തിലെ അമിത രോമവളര്‍ച്ച പല സ്ത്രീകളെയും അലട്ടുന്ന പ്രശ്‌നമാണ്. മുഖത്തും കാലുകളിലും കൈകളിലും സ്വകാര്യ ഭാഗങ്ങളിലുമൊക്കെ തിങ്ങി വളരുന്ന രോമങ്ങള്‍ വൃത്തിയാക്കാന്‍ വാക്‌സിംഗ് ഒരു ഫലപ്രദമായ മാര്‍ഗമാണ്. വാക്‌സിംഗിലൂടെ താല്‍ക്കാലികമായി രോമവളര്‍ച്ചയെ നേരിടാവുന്നതാണ്. പാര്‍ശ്വഫലങ്ങള്‍ ഏറ്റവും കുറവുള്ള രോമനിര്‍മാര്‍ജന രീതിയാണ് വാക്സിംഗ്. രോമം പിഴുതു മാറ്റുമ്പോള്‍ വേദനയുണ്ടാകും എന്നതാണ് ഈ രീതിയുടെ പ്രധാന ദോഷം. സെന്‍സിറ്റീവ് ... Read More »

മുഖക്കുരു അകറ്റാന്‍ അഞ്ച് വഴികള്‍

ആണ്‍ പെണ്‍ ഭേദമില്ലാതെ കൗമാരക്കാരെ ഏറ്റവും അധികം അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുഖക്കുരു. ടീനേജില്‍ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് മുഖക്കുരുവിനു പ്രധാനകാരണം. എന്നാല്‍ മാനസിക സമ്മര്‍ദം, ആര്‍ത്തവ തുടക്കം, ആര്‍ത്തവ വിരാമം എന്നിവയും മുഖക്കുരുവിന് കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപ്പോള്‍ കൌമാരക്കാരില്‍ മാത്രമല്ല ഏതു പ്രായക്കാരിലും മുഖുക്കുരു വരാനുളള സാധ്യതയുണ്ട്. ഒരു ഗുരുതര രോഗമായോ, നിസാര പ്രശ്നമായോ ... Read More »

യുവത്വം സൂക്ഷിക്കാം നാല്പത് കഴിഞ്ഞും

സാധാരണയായി നാല്പതു വയസ്സു കഴിയുമ്പോള്‍ സ്ത്രീകള്‍ സ്വയം വയസ്സായി എന്നു കരുതുകയും സ്വന്തം ശരീരത്തെക്കുറിച്ച് ഒന്നും ശ്രദ്ധിക്കാതെ ഭര്‍ത്താവിനെയും മക്കളെയും പരിചരിച്ച് വീട്ടുകാര്യങ്ങളില്‍ വ്യാപൃതരായി ജീവിയ്ക്കുകയുമാണ് പതിവ്. എന്നാല്‍ ചലച്ചിത്ര രംഗത്തുള്ള പ്രശസ്തരായ പല നടിമാരും സ്വന്തം ശരീരത്തെ ശ്രദ്ധിക്കുന്നതുകൊണ്ട് പ്രായം കടന്നുപോകുന്നത് അറിയുന്നതേയില്ല. നാല്പതു വയസ്സു കഴിഞ്ഞും യൌവ്വനം നിലനിര്‍ത്താന്‍ ജീവിതക്രമത്തില്‍ കുറച്ചൊന്നു ശ്രദ്ധിച്ചാല്‍ ... Read More »

പ്രായത്തെ ചെറുക്കാന്‍ സില്‍‌വര്‍ ഫേഷ്യല്‍

പ്രായത്തിന്റെ ‘മുറിപ്പാടുകള്‍ ’ ഏശാതെ മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. ഫേഷ്യലുകളാണ് അതില്‍ പ്രധാനം. എന്നാല്‍ ബ്യൂട്ടിപാര്‍ലറുകളില്‍ ചെന്നാല്‍ ഡയമണ്ട്, ഗോള്‍ഡ്, പേള്‍, സില്‍വര്‍ എന്നിങ്ങനെ പലതരം ഫേഷ്യലുകള്‍. ഇതില്‍ ഏതു തെരഞ്ഞെടുക്കണമെന്ന ആശങ്കയില്‍ പലരും വിഷമിക്കാറുണ്ട്. വില കൂടിയ ഫേഷ്യലാണ് മികച്ചത് എന്ന് ചിലരെങ്കിലും തെറ്റിധരിക്കുന്നുമുണ്ട്. എന്നാല്‍ ഓരോ ചര്‍മ്മത്തിനും അനുയോജ്യമായ ഫേഷ്യലുകള്‍ വേണം ... Read More »

ചര്‍മ്മ സംരക്ഷണത്തിന് പ്രകൃതിദത്ത വഴികള്‍

നല്ല തിളക്കമുള്ളതും മൃദുവുമായ ചര്‍മ്മം എല്ലാ സ്‌ത്രീകളുടെയും സ്വപ്‌നമാണ്‌. ചര്‍മ്മസംരക്ഷണത്തിനുവേണ്ടി എത്ര പണം മുടക്കുന്നതിനും സുന്ദരികള്‍ക്കു മടിയില്ല. രാസപദാര്‍ത്ഥങ്ങളടങ്ങിയ സൗന്ദര്യവര്‍ദ്ധക സാധനങ്ങളേക്കാള്‍ പ്രകൃതിദത്തമായ വസ്‌തുക്കളാണ്‌ ചര്‍മ്മത്തിന്റെ ഭംഗിക്കും ആരോഗ്യത്തിനും നല്ലത്‌. 1. വരള്‍ച്ചയില്‍ നിന്ന്‌ ചര്‍മ്മം സംരക്ഷിക്കുന്നതിനായി ഒരു കഷണം പഴുത്ത പപ്പായ മുഖത്തും കഴുത്തിലും പുരട്ടുക. ചര്‍മ്മത്തിനു മൃദുത്വവും പ്രകാശവും നല്‍കാന്‍ പപ്പായക്കു കഴിയും. ... Read More »

ഫൗണ്ടേഷന്‍ ക്രീം ഉപയോഗിക്കുമ്പോള്‍

ഫൗണ്ടേഷന്‍ ക്രീം എന്നത്‌ മേക്കപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌. വീടിന്‌ അടിത്തറ കെട്ടുന്നതുപോലെയാണ്‌ മേക്കപ്പില്‍ ഫൗണ്ടേഷന്‍ ക്രീം. ചര്‍മ്മത്തിന്റെ മാറ്റുകൂട്ടാനും മുഖത്തിന്റെ എല്ലാഭാഗത്തെയും കളര്‍ടോണ്‍ ഒരുപോലെയാക്കാനും ഫൗണ്ടേഷന്‍ ക്രീമുകള്‍ ഉപയോഗിക്കുന്നു. നല്ല ബ്രാന്‍ഡ്‌ വാങ്ങിയതു കൊണ്ടോ അളവില്‍ കൂടുതലുണ്ടോയെന്ന്‌ നോക്കിയതു കൊണ്ടോ കാര്യമില്ല. അതിന്റെ ഗുണവും ചര്‍മ്മത്തോട്‌ എത്രത്തോളം ചേരുന്നുണ്ടെന്നതും പധാനമാണ്‌. ചിലയാളുകള്‍ അവരുടെ ചര്‍മ്മത്തിലെ ... Read More »