Home / Tag Archives: bollywood

Tag Archives: bollywood

കളരി അഭ്യാസിയായി ഐശ്വര്യ റായ് വരുന്നു

ഗര്‍ഭിണിയായതോടെ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ഐശ്വര്യ റായ് എന്നു തിരിച്ചെത്തുമെന്നതു സംബന്ധിച്ച് ഇതിനകം പല റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. തിരിച്ചുവരവ് തമിഴിലൂടെയാണെന്നും, അതല്ല ബോളിവുഡിലെ മുന്‍നിര സംവിധായകന്റെ ചിത്രത്തിലൂടെയാണെന്നതുമുള്‍പ്പെടെ ഇക്കാര്യത്തില്‍ നിരന്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഐശ്വര്യയുടെ തിരിച്ചുവരവിനായി ഇനി അധികം കാത്തിരിക്കേണ്ടിവരില്ലെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. തമിഴിലൂടെ തന്നെയായിരിക്കും ഐശ്വര്യയുടെ തിരിച്ചുവരവ്. പി വാസു ഒരുക്കുന്ന ... Read More »

പ്രായം മാധുരിക്ക് വെറും നമ്പര്‍

പ്രായം ഇത്രയും ആയിട്ടും സൗന്ദര്യം കൊണ്ടും പ്രതിഭ കൊണ്ടും ബോളിവുഡിനെ ഇന്നും വിസ്മയിപ്പിക്കുന്ന നടിയാണ് മാധുരി ദീക്ഷിത്. ദേദ് ഇഷ്കിയ,​ ഗുലാബ് ഗ്യാങ് എന്നീ സിനിമകളിലൂടെ മാധുരി ശക്തമായ രണ്ടാം വരവും നടത്തിയിരുന്നു. അങ്ങനെയുള്ള മാധുരിയോട് പ്രായം അഭിനയത്തിന് തടസമാണെന്ന് പറഞ്ഞാലോ?​ അടുത്തിടെ മാധുരിയോട് ഈ ചോദ്യം ചോദിച്ചപ്പോള്‍ അവര്‍ നല്‍കിയ മറുപടിയായിരുന്നു ഏറെ രസകരം. ... Read More »

മോഡിക്കു മോടി കൂട്ടാന്‍ മേഘ്‌ന

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിയുടെ കടുത്ത ആരാധകയാണ്  ബോളിവുഡ് നടി മേഘ്‌ന പട്ടേല്‍. ആരാധന മൂത്തപ്പോള്‍ മോഡിയുടെ ഇലക്ഷന്‍ പ്രചാരണത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് ഉദ്ദേശിച്ച മേഘ്‌ന ഒട്ടും മടിച്ചില്ല മോഡിയുടെ ഇലക്ഷന്‍ പ്ലക്കാര്‍ഡും ബി.ജെ.പിയുടെ ചിഹ്നമായ താമരപ്പൂവും മാത്രം  ഉപയോഗിച്ച് നഗ്നത മറച്ചശേഷം എടുത്ത തന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.  സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ... Read More »

സൈസ് സീറോ ഐശ്വര്യ ഹാപ്പി ആനിവേഴ്സറിയില്‍

ഐശ്വര്യ റായി വീണ്ടും സിനിമാ ലോകത്തേയ്ക്ക് തിരികെ എത്തുന്നു. ഭര്‍ത്താവ് അഭിഷേക് ബച്ചനൊപ്പമാണ് ഐശ്വര്യയുടെ തിരിച്ചു വരവ്. ഹാപ്പി ആനിവേഴ്സറി എന്ന ചിത്രത്തിലാണ് ഐശ്വര്യയും അഭിഷേകും വീണ്ടും ഒന്നിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ തിരികെ എത്തുമ്പോള്‍ ഐശ്വര്യയുടെ രൂപവും ഭാവവും എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. എന്നാല്‍ ധൂം ടുവില്‍ പ്രേക്ഷകരുടെ കൈയ്യടി നേടിയ ... Read More »

ബോളിവുഡ് സുന്ദരിമാരുടെ ദിവാനി

പ്രണയകഥകളുടെ തമ്പുരാന് ആ‍ദരവേകി ഒന്‍പത് സുന്ദരിമാര്‍ റാമ്പില്‍ ചുവടുവച്ചത് ബോളിവുഡിന് പുതുമയായി. സംവിധായകനും നിര്‍മാതാവുമായിരുന്ന യാഷ് ചോപ്രയുടെ ജന്മദിനത്തിലാണ് അദ്ദേഹത്തിന്റെ ഹിറ്റുകളിലെ നായികമാര്‍ ഒത്തു ചേര്‍ന്നത്. യാഷ് ചോപ്ര അന്തരിച്ചിട്ട് ഒക്ടോബര്‍ ഇരുപത്തിയൊന്നിന് ഒരു വര്‍ഷം തികയുകയാണ്. അദ്ദേഹത്തിന്റെ എണ്‍പത്തിയൊന്നാം ജന്മദിനമായ സെപ്റ്റംബര്‍ ഇരുപത്തിയേഴിനാണ് ‘ദിവാനി’ എന്ന പേരില്‍ സംഘടിപ്പിച്ച ഫാഷന്‍ ഷോയിലൂടെ താരസുന്ദരിമാര്‍ സ്മരണാഞ്ജലി ... Read More »

അമലാപോളും ബോളിവുഡിലേയ്ക്ക്‌

തമിഴകത്ത് വെന്നിക്കൊടി പാറിച്ച മറ്റൊരു മലയാളി നടിയ്ക്കു കൂടി ബോളിവുഡിലേയ്ക്ക് ടിക്കറ്റ്. അമല പോളാണ് അസിന് പിന്നാലെ തമിഴകം വഴി ബോളിവുഡിലെത്തുന്ന താരം. രമണ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കായ ഗബ്ബര്‍ എന്ന ചിത്രത്തിലാണ് അമല പോള്‍ നായികവേഷത്തില്‍ എത്തുന്നത്. രമണയില്‍ സിമ്രാനും അഷിമയുമായിരുന്നു നായികമാരായി എത്തിയത്. എന്നാല്‍ ഹിന്ദി റീമേക്കില്‍ കഥയില്‍ വ്യത്യാസം വരുത്തി ... Read More »

‘രാംലീല’യില്‍ ഐശ്വര്യയുടെ ഐറ്റംനമ്പറില്ല

ഐശ്വര്യ റായുടെ വെള്ളിത്തിരയിലേക്കുള്ള തിരിച്ചുവരവ് തന്റെ പുതിയ ചിത്രത്തിലൂടെയാണെന്ന മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി രംഗത്ത്. ആദ്യം സോനാക്ഷി സിന്‍ഹയെയും പിന്നെ മാധുരി ദീക്ഷിതിനേയും തന്റെ ചിത്രത്തോട് ചേര്‍ത്ത് വെച്ചായിരുന്നു വാര്‍ത്തകള്‍. ഇപ്പോള്‍ ആ സ്ഥാനത്ത് ഐശ്വര്യ ആയിരിക്കുന്നു. എന്നാല്‍ ഈ മൂന്ന് വാര്‍ത്തകളും തെറ്റാണെന്നും ബന്‍സാലി പറഞ്ഞു. രണ്‍വീര്‍ സിങ്ങിനെയും ദീപിക ... Read More »

സെയ്ഫും കരീനയും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്നു

താരദമ്പതികളായ സെയ്ഫും കരീനയും വെള്ളിത്തിരയില്‍ വീണ്ടും ഒരുമിക്കുന്നു. ഹാപ്പി എന്‍ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് വിവാഹശേഷം ഇരുവരും ഒരുമിക്കുന്നത്. നേരത്തെ കുര്‍ബാന്‍, ഏജന്റ് വിനോദ് എന്നീ ചിത്രങ്ങളിലൂടെ ഇരുവരും ഒന്നിച്ചിട്ടുണ്ടെങ്കിലും രണ്ട് ചിത്രങ്ങളും പരാജയപ്പെട്ടിരുന്നു. ഏജന്റ് വിനോദായിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. കരീന മറ്റ് നായകന്മാര്‍ക്കൊപ്പം അഭിനയിക്കുന്നതാണ് തനിക്കിഷ്ടമെന്ന് മുന്‍പ് സെയ്ഫ് പറഞ്ഞിരുന്നു. അതേപോലെ ഓണ്‍സ്‌ക്രീനില്‍ ... Read More »