Home / Tag Archives: Fashion

Tag Archives: Fashion

തരംഗമായി ബനാറസ് മാലകള്‍

കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളില്‍ പല വലിപ്പത്തിലും രൂപത്തിലുമുള്ള ബനാറസ് മാലകളാണ് ഇപ്പോള്‍ സുന്ദരിമാരുടെ ആഭരണപ്പെട്ടികള്‍ അടക്കിവാഴുന്നത്. സാരിക്കൊപ്പം സ്വര്‍ണമാല ഉപയോഗിക്കുന്നത് ഇപ്പോള്‍ ഔട്ട് ഓഫ് ഫാഷനായി മാറിയിരിക്കുകയാണ്. സാരിയുടെ നിറത്തിനും രൂപത്തിനും അനുയോജ്യമായ മുത്തുകളും കല്ലുകളും കോര്‍ത്ത ബനാറസ് മാലകള്‍ക്കാണ് ഏറെ ഡിമാന്‍ഡ്. ഇവ സ്ത്രീകളുടെ സിഗ്‌നേച്ചര്‍ മാലകളായി മാറിക്കഴിഞ്ഞു. നിറമോ വെട്ടിത്തിളക്കമോ പോകാത്ത ഈ സ്റ്റോണ്‍ ... Read More »

മണവാട്ടിക്കണിയാന്‍ ഗോള്‍ഡന്‍ ഉപ്പഡ സാരികള്‍

വിവാഹനാളില്‍ അണിയുവാന്‍ വ്യത്യസ്തമായൊരു പട്ടുസാരി എന്നത് ഓരോ വധുവിന്റെയും സ്വപ്നമാണ്. ആ സ്വപ്നങ്ങള്‍ക്ക് സ്വര്‍ണ നിറംപകരുന്നവയാണ് ഗോള്‍ഡന്‍ ഉപ്പഡ സാരികള്‍. സീമാന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ തീരദേശഗ്രാമമായ ഉപ്പഡയിലെ പരമ്പരാഗത നെയ്ത്തുകാരുടെ കരവിരുതിലാണ് ‘ഉപ്പഡ’സാരികള്‍ ജന്മമെടുക്കുന്നത്. പട്ടിലും കോട്ടണിലും ‘ഉപ്പഡ’സാരികള്‍ നെയ്‌തെടുക്കുന്നുണ്ട്. തനതായ ഡിസൈനുകളില്‍ നെയ്‌തെടുക്കുന്ന സാരികളാണ് ‘ഉപ്പഡ സാരികള്‍’ എന്ന പേരില്‍ അറിയപ്പെടുന്നത്. ‘നീലാംബരി’ ... Read More »

ഫ്രോക്കുകളില്‍ എ-ലൈന്‍ തരംഗം

അറുപതുകളിലെ ഫാഷനായിരുന്ന എ-ലൈന്‍ ഫ്രോക്കുകളും ഗൌണുകളും ചെറിയ വ്യത്യാസങ്ങളോടെ വീണ്ടും ഫാഷനാവുകയാണ്. പാര്‍ട്ടികളില്‍ ഇപ്പോള്‍ എ-ലൈന്‍ ഉടുപ്പുകളാണ് ട്രെന്‍ഡ്.  മുട്ടുവരെ ഇറക്കമുള്ള എ-ലൈന്‍ ഫ്രോക്കുകള്‍ക്കും പാദം മൂടിക്കിടക്കുന്ന എ-ലൈന്‍ ഗൌണുകള്‍ക്കും കുട്ടികളും കൌമാരക്കാരുമാണ് ആരാധകര്‍. മുന്‍പിലും പുറകിലും താഴെവരെ ഒറ്റപ്പാളിയായി എത്തുന്നവയാണ് എ-ലൈന്‍ ഫ്രോക്കുകള്‍. നെറ്റ്, സാറ്റിന്‍ പോലെയുള്ള തുണികളിലും എ-ലൈന്‍ പരീക്ഷിക്കാമെങ്കിലും സില്‍ക്കിലാണ് ഇവയ്ക്ക് ... Read More »

പ്രിയമേറുന്ന പെണ്‍ഷര്‍ട്ടുകള്‍

ധരിക്കാന്‍ ഏറേ കംഫര്‍ട്ടബിളായ വേഷമാണ് ഷര്‍ട്ട്. പുരുഷന്മാരുടെ വേഷം എന്ന ഗാംഭീര്യം ഒക്കെ മാറ്റി സ്ത്രീകള്‍ക്ക് ഇണങ്ങുന്ന ശാലീനതയോടെ പെണ്‍ഷര്‍ട്ടുകള്‍ വിപണി പിടിച്ചടക്കിക്കഴിഞ്ഞു. പ്രൊഫഷണലുകളും പെണ്‍കുട്ടികളുമാണ് പെണ്‍ഷര്‍ട്ടുകളുടെ ആരാധകര്‍. സ്‌റ്റൈലിഷ് ആന്‍ഡ് ട്രെന്‍ഡി, അതാണ് ഷര്‍ട്ടിന്റെ ഏറ്റവും വലിയ പ്രത്യേകത. കാഷ്വലായും ഫോര്‍മലായും ഷര്‍ട്ട് ഉപയോഗിക്കാം എന്നത് ഇതിന്റെ പ്രിയമേറ്റുന്നു. ഹാഫ് സ്ലീവ്, ഫുള്‍ സ്ലീവ്, ... Read More »

ട്രെന്‍ഡ് ആകുന്ന കലം‌കാരി

വസ്ത്ര ഡിസൈനുകളില്‍ മ്യൂറല്‍ തരംഗം മാറി കലം‌കാരി ട്രെന്‍ഡ് ആവുകയാണ്. ആന്ധ്രപ്രദേശിന്റെ സ്വന്തം ചിത്രീകരണ രീതിയാണ് കലം‌കാരി. പേന എന്ന് അര്‍ത്ഥമുള്ള ‘കലം’ കരകൌശലം എന്ന് അര്‍ത്ഥമുള്ള ‘കാരി’ എന്നീ പേര്‍ഷ്യന്‍ പദങ്ങള്‍ ചേര്‍ന്നാണ് കല‌കാരി എന്ന പേരുണ്ടാകുന്നത്. ശ്രീകലാഹസ്തി, മച്ചിലിപട്ടണം എന്നിങ്ങനെ കലം‌കാരി രീതിക്ക് രണ്ടു ശൈലികള്‍ ഉണ്ട്. മുളകൊണ്ടുള്ള പ്രത്യേകതരം പേനയുപയോഗിച്ചാണ് കലം‌കാരി ... Read More »

ബ്ലൌസ് നന്നായാല്‍ ടെന്‍ഷന്‍ വേണ്ട

സാരിയില്‍ മാത്രമല്ല ബ്ലൗസിലും വ്യത്യസ്തതകള്‍ പരീക്ഷിക്കുന്നതാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ട്രെന്‍ഡ്. ബ്ലൗസിന് പിന്നില്‍ അഴികളിടുന്നതും കൈനീളം വയ്ക്കുന്നതുമൊക്കയായിരുന്നു ഇടക്കാല ഫാഷനെങ്കില്‍ ഇപ്പോള്‍ അതൊക്കെ മാറി അടിമുടി മാറ്റത്തോടെയാണ് ബ്ലൌസുകള്‍ എത്തുന്നത്. സാരിയേക്കാള്‍ ഇന്ന് ഏറെ ശ്രദ്ധിക്കപ്പെടുന്നത് ബ്ലൗസുകളാണ്. സാരിക്ക് അല്‍പ്പം പകിട്ടു കുറഞ്ഞാലും ബ്ലൗസിന്റെ ഡിസൈന്‍കൊണ്ട് അതുപരിഹരിക്കാമെന്നതാണ് ഇന്നത്തെ ഫാഷന്‍ സമവാക്യം. ഹെവി എംബ്രോയ്ഡറിയും ... Read More »

അഴകേറും അനാര്‍ക്കലി

കൌമാരക്കാര്‍ക്കിടയില്‍ വളരെപ്പെട്ടെന്നു പോപ്പുലറായ ഒരു പേരാണ് അനാര്‍ക്കലി. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന അക്ബറിന്റെ രാജധാനിയെ അലങ്കരിച്ചിരുന്ന സുന്ദരിയായ നര്‍ത്തകിയായിരുന്നു അനാര്‍ക്കലി. സുന്ദരിയായ അനാര്‍ക്കലി മുഗള്‍ രാജവംശത്തിന്റെ മനസ്സു കവര്‍ന്നതുപോലെ അനാര്‍ക്കലി ചുരിദാര്‍ കുര്‍ത്തകള്‍ കുമാരിമാരുടെ മനസ്സും കീഴടക്കിയിരിക്കുകയാണ്. അണിയുമ്പോഴുള്ള അഴക് തന്നെയാണ് ഈ പ്രിയത്തിനു കാരണം. പാര്‍ട്ടികളിലും മറ്റും ഏവരുടേയും ശ്രദ്ധ പിടിച്ചെടുക്കാന്‍ കഴിയുമെന്നതാണ് ഈ വേഷത്തിന്റെ ... Read More »

കളര്‍ ബ്‌ളോക്കിംഗ്

വിരുദ്ധ ധ്രുവങ്ങള്‍ തമ്മില്‍ ചേരുന്നത് മാഗ്നറ്റിന്റെ കാര്യത്തില്‍ മാത്രമല്ല; നിറങ്ങളുടെ കാര്യത്തിലും പരസ്പരവിരുദ്ധമായി നമുക്കു തോന്നുന്ന നിറങ്ങളെ കലാപരമായി ഇണക്കിച്ചേര്‍ക്കാന്‍ സാധിക്കും. ഫാഷന്‍ രംഗത്ത് ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ് ‘ആര്‍ട്ട് ഓഫ് പെയറിംഗ്’എന്നറിയപ്പെടുന്ന കളര്‍ ബ്ലോക്കിംഗ്. ജെന്നിഫര്‍ ലോപ്പസ് മുതല്‍ കരീന കപൂര്‍വരെ സുന്ദരികളെല്ലാം ഇപ്പോള്‍ കളര്‍ ബ്ലോക്കിംഗിന്റെ ആരാധകരാണ്. ഇടിവെട്ടു കളറുകള്‍ മിക്സ് ചെയ്ത് തിളങ്ങാന്‍ ... Read More »