Home / ആരോഗ്യം / ഭക്ഷണത്തിലും കരുതല്‍ വേണം
ഭക്ഷണത്തിലും കരുതല്‍ വേണം

ഭക്ഷണത്തിലും കരുതല്‍ വേണം

കുട്ടികളില്‍, അതായത് ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും പോഷകങ്ങളുടെ ആവശ്യകത ഒരുപോലെതന്നെയാണ്. എന്നാല്‍ കൗമാരത്തിലേക്കു കടക്കുന്പോള്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായുള്ള പോഷകങ്ങളുടെ ആവശ്യമുണ്ട്. കൗമാരത്തിലേക്കു കടക്കുന്പോള്‍ പെണ്‍കുട്ടികളില്‍ ശാരീരികവും ഹോര്‍മോണിന്റെയും തലങ്ങളില്‍ വ്യതിയാനം സംഭ വിക്കുന്നു. നമ്മുടെ ശരീരത്തിലെ ഈ മാറ്റത്തിനനുസരിച്ച് ആഹാരക്രമങ്ങളിലും വ്യത്യാസം വരുത്തണം. സ്ത്രീകള്‍ക്കു പുരുഷ·ാരെ അപേക്ഷിച്ച് വളരെക്കുറച്ച് ഉൗര്‍ജത്തിന്റെ ആവശ്യമേയുള്ളൂ. എന്നാല്‍ അവര്‍ക്കു വിറ്റാമിനുകളുടേയും മിനറലുകളുടേയും ആവശ്യകത കൂടുതലാണ്. ഹോര്‍മോണുകളുടെ വ്യതിയാനം ആര്‍ത്തവവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകളില്‍ വിളര്‍ച്ചയ്ക്കും എല്ലുകളുടെ തേയ്മാനത്തിനും സാധ്യത കൂടുതലാണ്. അതിനാല്‍ അയേണ്‍, കാല്‍സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ഡി, ഫോളേറ്റ് എന്നിവ ആഹാരത്തില്‍നിന്ന് ധാരാളമായി ലഭിക്കേണ്ടിയിരിക്കുന്നു. ഈ പ്രായത്തില്‍ സ്ത്രീകള്‍ അവരുടെ ശരീരത്തിലെ പോഷകങ്ങളുടെ ആവശ്യകത അവഗണിക്കുന്നു. എന്നാല്‍ അവരുടെ പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ഗര്‍ഭാവസ്ഥയുണ്ടാകുന്നതിനും ഉേ·ഷത്തോടെയും പരിഭ്രമമില്ലാത്ത അവസ്ഥയിലും ഇരിക്കുന്നതിന് ചില മാര്‍ഗങ്ങളുണ്ട്.

കാത്സ്യം

ഓരോരുത്തരിലും പ്രായത്തിനനുസരിച്ച് എല്ലുകളും പല്ലുകളും ബലത്തോടെയിരിക്കുന്നതിന് കാല്‍സ്യം സഹായിക്കുന്നു. ഹൃദയമിടിപ്പിന്റെ താളവും നാഡീവ്യൂഹങ്ങളുടെ പ്രവര്‍ത്തനങ്ങളും ശരിയായരീതിയില്‍ നടത്തിക്കൊണ്ടുപോകുന്നതിനും കാത്സ്യം അത്യാവശ്യമാണ്. കാല്‍സ്യത്തിന്റെ കുറവ് അസ്വസ്ഥത, ഉത്കണ്ഠ, ഉറക്കക്കുറവ്, വിഷാദരോഗം എന്നിവയിലേക്കു നയിക്കുന്നു.

കാല്‍സ്യത്തോടൊപ്പം മഗ്നീഷ്യവും വിറ്റാമിന്‍ഡിയും എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുന്നു. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് ഒരു ദിവസത്തേക്ക് 1000 മില്ലിഗ്രാം കാല്‍സ്യം ആവശ്യമുണ്ട്.
പാല്‍, പാലുത്പന്നങ്ങള്‍, ഇലക്കറികള്‍, മത്സ്യങ്ങള്‍ ധാന്യങ്ങള്‍, സോയാ ഉത്പന്നങ്ങള്‍ എന്നിവയില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നു.

മഗ്നീഷ്യം

മഗ്നീഷ്യത്തെക്കൂടാതെ നമ്മുടെ ശരീരത്തിന് ഒരിക്കലും കാല്‍സ്യം ഉപയോഗിക്കാന്‍ സാധിക്കില്ല. മഗ്നീഷ്യം രക്ത ത്തില്‍നിന്ന് എല്ലുകളിലക്കുള്ള കാല്‍സ്യത്തിന്റെ ആഗിരണത്തിനു സഹായിക്കുന്നു. ഇലക്കറികള്‍, ഏത്തപ്പഴം, വെള്ളരിക്ക, സെലറി എന്നിവയില്‍ മഗ്നീഷ്യം കൂടുതലായി അടങ്ങിയിരിക്കുന്നു.

വിറ്റാമിന്‍-ഡി

കാല്‍സ്യത്തിന്റെ ആഗിരണത്തിനു വിറ്റാമിന്‍ഡി അത്യന്താപേക്ഷിത ഘടകമാണ്. ആവശ്യമായ വിറ്റാമിന്‍ഡി (ഞലരീാാലിറലറ ഉശലമേൃ്യ അഹഹീംമിരല (ഞഉഅ) 600 കഡ അരമണിക്കൂറുള്ള സൂര്യപ്രകാശം, ചെന്പല്ലി, കൊഞ്ച്, വിറ്റാമിന്‍ഡി ഫോര്‍ട്ടിഫൈഡ്, പാല്‍, മുട്ട എന്നിവയില്‍ വിറ്റാമിന്‍ഡി അടങ്ങിയിരിക്കുന്നു.

ഇരുന്പ്

ഇരുന്പ് അടങ്ങിയ ഭക്ഷണങ്ങള്‍, ഹിമോഗ്ലോബിന്‍ ഉണ്ടാക്കുന്നു. ഹിമോഗ്ലോബിന്‍ രക്തത്തില്‍ ഓക്സിജന്‍ വഹിക്കുന്നതിനു സഹായകമാണ്. ഇരുന്പ് നല്ല ത്വക്കും മുടിയും നഖവുമുണ്ടാക്കുന്നതിനും സഹായകമാണ്. ഓരോ ആര്‍ത്തവത്തിലും സ്ത്രീകള്‍ക്ക് രക്തം നഷ്ടപ്പെടുന്നുണ്ട്. കുട്ടികളുണ്ടാവേണ്ട പ്രായത്തില്‍ പുരുഷ·ാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഇരുന്പ് ആവശ്യകത കൂടുതലാണ്. ഇരുന്പിന്റെ അഭാവത്താല്‍ വിളര്‍ച്ചയുള്ളവര്‍ക്ക് ചെറിയജോലി ചെയ്യുന്പോള്‍തന്നെ ശ്വാസംമുലും തളര്‍ച്ചയും അനുഭവപ്പെടുന്നു. പ്രതിദിനം ആവശ്യമായ ഇരുന്പിന്റെ അളവ് (ഞലരീാാലിറലറ ഉശലമേൃ്യ അഹഹീംമിരല (ഞഉഅ) 18 ങഴ/റമ്യ
കരള്‍, ഇലക്കറികള്‍, ബീന്‍സ്, ചിക്കന്‍, പച്ചക്കറികള്‍, മത്സ്യങ്ങള്‍, ഉണക്ക പഴങ്ങളായ ഈന്തപ്പഴം, അത്തിപ്പഴം, മുന്തിരി, ഫോര്‍ട്ടിഫൈഡ് ധാന്യങ്ങള്‍ മുതലായവയില്‍ ധാരാളം ഇരുന്പ് അടങ്ങിയിരിക്കുന്നു.

ഫോളേറ്റ്

ഫോളിക് ആസിഡിന്റെ അഭാവം നവജാതശിശുക്കളില്‍ ഞരന്പ് സംബന്ധമായ തകരാറുകളുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ഗര്‍ഭധാരണത്തിനു മുന്പും ആദ്യത്തെ രണ്ടാഴ്ചകളിലും ഫോളിക്ക് ആസിഡിന്റെ ഗുളികകള്‍ മുടങ്ങാതെ കഴിക്കണം. സ്ത്രീകളിലെ ഹൃദ്രോഗവും ചില തരത്തിലുള്ള കാന്‍സറുകളും കുറയ്ക്കാന്‍ ഫോളിക് ആസിഡ് സഹായിക്കുന്നു.

About Web Desk