Home / സ്ത്രീലോകം / കൗമാരക്കാരിയുടെ പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും
കൗമാരക്കാരിയുടെ പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും

കൗമാരക്കാരിയുടെ പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും

ബെല്ല 15 വയസുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. കര്‍ഷകകുടുംബമാണ് അവളുടേത്. ബെല്ലയുടെ ഐ.ക്യു ആവറേജിനു മുകളിലാണ് (118). പത്താംക്ലാസിലെ പരീക്ഷയ്ക്ക് 89 ശതമാനം മാര്‍ക്കുണ്ടായിരുന്നു. എന്നാല്‍ പ്ലസ്വ ണില്‍ ആയപ്പോഴേക്കും പല വിഷയങ്ങള്‍ക്കും തോല്‍ക്കാന്‍ തുടങ്ങി. പഠനത്തിലെന്നല്ല ഒരു കാര്യത്തിലും താല്പര്യമില്ല. ഒന്നിലും ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ല. വളരെക്കുറച്ചേ സംസാരിക്കാറുള്ളൂ. പലപ്പോഴും ബോധംകെട്ടുപോകുന്ന അവസ്ഥ. തലവേദന, മറവി, നിസ്സാരകാര്യങ്ങള്‍ക്കുപോലും അമിതദേഷ്യം തുടങ്ങിയവ. പഠനത്തിലും സാമൂഹ്യബന്ധങ്ങളിലുമൊക്കെ മിടുക്കിയായിരുന്ന ബെല്ലയ്ക്കു പെന്നൈന്തു സംഭവിച്ചു? ബെല്ലയുടെ വ്യക്തിത്വത്തെക്കുറിച്ചു പഠിച്ചപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞത് പ്ലസ്വണ്ണിനു മാതാപിതാക്കളുടെ നിര്‍ബന്ധംമൂലം അവള്‍ക്കു സയന്‍സ് ഗ്രൂപ്പ് എടുത്തു പഠിക്കേണ്ടിവന്നു. മാത്രമല്ല പ്ലസ്ടു കഴിഞ്ഞു നഴ്സിംഗിനു പോകാനും മാതാപിതാക്കള്‍ നിര്‍ബന്ധിച്ചേക്കുമെന്ന് അവള്‍ ഉൗഹിച്ചു. അവളുടെ മനസിന് ഒരുതരത്തിലും സ്വീകാര്യമല്ലാത്തതാണ് ഈ രണ്ടുകാര്യങ്ങളും. തെന്‍റ ഭാവി അവളുടെ ചിന്തയില്‍ ഇരുളടഞ്ഞതായി. ഇഷ്ടമില്ലാത്തതു പഠിക്കുക, ഇഷ്ടമില്ലാത്ത ജോലി ജീവിതകാലം മുഴുവന്‍ ചെയ്യുക. അവള്‍ക്ക് ഒന്നും പ്രതീക്ഷിക്കാനുണ്ടായിരുന്നില്ല.

വിഷാദരോഗം അവളെ പിടികൂടിയിരുന്നു. രോഗാവസ്ഥയിലേക്കു കടന്നാല്‍ ചികിത്സിക്കാതെ നിവൃത്തിയില്ല. ചികിത്സയോടൊപ്പം നഴ്സിംഗിനു പോകേണ്ട ആവശ്യമില്ല. മറിച്ച് ഇഷ്ടമുള്ള കോഴ്സ് തെരഞ്ഞെടുക്കാം എന്നുള്ള മാതാപിതാക്കളുടെ ഉറപ്പും അവളുടെ സുഖപ്രാപ്തിക്കു വലിയ സഹായകമായി. ഒരു ജേണലിസ്റ്റാകുക എന്നുള്ള സ്വപ്നത്തോടെ പൂര്‍വാധികം ഉത്സാഹത്തോടെ അവള്‍ കാര്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി.

ഭാരതത്തിലെ ജനസംഖ്യയുടെ 2025 ശതമാനം കൗമാരപ്രായക്കാരാണ്. ഇതില്‍ പകുതിയോളം പെണ്‍കുട്ടികളാണ്. കൗമാരം കടന്നുപോകലിെന്‍റ കാലഘമാണ് (Transition Period) അതുകൊണ്ടുതന്നെ മാറ്റത്തിനുള്ള ഏറെ സാധ്യതയുണ്ട്. കാറ്റും കോളും നിറഞ്ഞ കാലം എന്നൊക്കെ അതിനെ പലരും വിശേഷിപ്പിക്കാറുണ്ട്. ഇത് കുറെയൊക്കെ ശരിയുമാണ്. എന്നാല്‍ ഇതുമാത്രമല്ല ഏറെ കഴിവുകളും സാധ്യതകളും ഓരോ കുമാരീകുമാര·ാരിലും ഒളിഞ്ഞിരിപ്പുണ്ട്. 15ാമത്തെ വയസില്‍ ജര്‍മനിയിലെ ബര്‍ഗന്‍ ബല്‍സന്‍ കോണ്‍സന്‍ഡ്രേഷന്‍ ക്യാന്പില്‍ (Bergen-Belsen Concentration Camp, Germany) കൊല്ലപ്പെ ആന്‍ഫ്രാങ്കിെന്‍റ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്.

Every one has inside of him a piece
of good news:
The good news is that you really donÕt knowhow great you can be, how much you can love, What you can accomplish What your potential is!

തന്നിലും മറ്റുള്ളവരിലും വലിയ നിധി ഒളിഞ്ഞിരിപ്പുണ്ടെന്ന് ആ കൊച്ചുമിടുക്കി മനസിലാക്കിയിരുന്നു. ഇന്നത്തെ കൗമാരപ്രായക്കാരും അവരോടു ബന്ധപ്പെട്ടവരും എത്രമാത്രം ഈ യാഥാര്‍ഥ്യം തിരിച്ചറിയുന്നുവെന്നുള്ളത് വലിയൊരു ചോദ്യചിഹ്നമാണ്.

സ്വന്തം ബലവും ബലഹീനതയും മനസിലാക്കുന്നവനു മാത്രമേ സമഗ്ര വ്യക്തിത്വത്തിെന്‍റ ഉടമയായിത്തീരാന്‍ സാധിക്കൂ. സ്വന്തം ജീവിതംകൊണ്ട് അന്യനെ സ്നേഹിച്ച് അവനു ന·ചെയ്തു ജീവിതസാഫല്യമടയാന്‍ കഴിയൂ.

കൗമാരവും സാമൂഹ്യവ്യവസ്ഥിതിയും

ഏതൊരു വ്യക്തിത്വത്തിനും സര്‍ഗാത്മകവും (Positive Side) നിഷേധാകവുമായ (Negative Side or Shadows) ഘടകങ്ങളുണ്ട്. പ്രസിദ്ധ മനഃശാസ്ത്രജ്ഞനായ കാള്‍യുംഗ് വ്യക്തിത്വത്തിെന്‍റ ഇരുളടഞ്ഞ വശത്തെ നിഴല്‍ എന്നാണ് പറയുന്നത്. കൗമാരമനസുകളുടെ നിഴലാര്‍ന്ന വശങ്ങള്‍ മനസിലാക്കി അതിലൂടെ അവരെ ചൂഷണംചെയ്യാന്‍ ശ്രമിക്കുന്നവരുടെ എണ്ണം സമൂഹത്തില്‍ പെരുകിവരികയാണ്. ഉദാഹരണത്തിന് ജിജ്ഞാസ കൗമാരക്കാരുടെ പ്രത്യേകതയും അതോടൊപ്പം ബലഹീനതയുമാണ്. ലൈംഗിക ഹോര്‍മോണുകള്‍ പ്രവര്‍ത്തനനിരതമാകുന്നതിെന്‍റ ഫലമായി ലൈംഗികകാര്യങ്ങള്‍ അറിയുന്നതിനും ആസ്വദിക്കുന്നതിനുമുള്ള ത്വര അവരില്‍ ജനിക്കുന്നു. ഇത് ചൂഷണംചെയ്ത് അവരുടെ കണ്ണിനും കാതിനും ഏറ്റവും ആകര്‍ഷണീയമായവിധമുള്ള കാര്യങ്ങള്‍ ദൈനംദിനമെന്നോണം മീഡിയകളിലൂടെയും അല്ലാതെയും അവര്‍ക്ക് സംലഭ്യമാക്കിക്കൊണ്ടിരിക്കുന്നു. പോര്‍ണൊഗ്രഫി തുടങ്ങി ബ്ലൂവെയില്‍ ഗെയിംവരെയുള്ള സംഗതികള്‍ ഇതിനുദാഹരണങ്ങളാണ്.

സ്വന്തം ജിജ്ഞാസയെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി എന്തും ചെയ്യാന്‍ അവര്‍ തയാ റാവുകയും അതിനുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുക്കാന്‍ സമൂഹത്തിലെ ഒരുവിഭാഗം തുനിഞ്ഞിറങ്ങുകയും ചെയ്താലുള്ള അവസ്ഥ എത്ര ഗുരുതരമാണ്.

ലഹരി ഉപയോഗം

മദ്യവും മയക്കുമരുന്നും എവിടെയും സുലഭമായിരിക്കുന്ന ഒരവസ്ഥാവിശേഷമാണ് ഇന്ന് കേരളത്തിലുള്ളത്. കേരളജനതയുടെ അഞ്ചുശതമാനം മദ്യത്തിനടിമയാണ്. NDDTC (National Drug Dependence Treatment Centre) Dw AIIMS ( All India Institute of Medical Science ഉം ചേര്‍ന്ന് നടത്തിയ പഠനമനുസരിച്ച് പത്തുപേരില്‍ ഒരാള്‍ മദ്യപാനിയാണ്. എുലിറ്റര്‍ മദ്യം ഒരാള്‍ ഒരുവര്‍ഷം ഉപയോഗിക്കുന്നു. മൂന്നുവയസുകാരനുപോലും മദ്യമൊഴിച്ചുകൊടുക്കുന്ന സംസ്കാരമാണ് കേരളത്തിനുള്ളത്. അമേരിക്കയിലെ സിഡിസി (Centre for Disease Control and Prevention)യുടെ കണക്കനുസരിച്ച് അഞ്ചു ഹൈസ്കൂള്‍ വിദ്യാര്‍ഥിനികളിലൊരാള്‍ മദ്യം ഉപയോഗിക്കുന്നുണ്ട്. കൗമാരക്കാരുടെയിടയില്‍ ഒറ്റപ്രാവശ്യംകൊണ്ട് കൂടുതല്‍ മദ്യം ഉപയോഗിക്കുന്ന രീതി വര്‍ധിച്ചുവരുന്നു.

കേരളത്തിലെ പെണ്‍കുട്ടികളുടെയിടയില്‍ മദ്യപാനം ഇത്രയുമായിട്ടില്ലെന്നതു ശരിയാണ്. എന്നാല്‍ അതിനുള്ള സാഹചര്യങ്ങള്‍ സമൂഹംതന്നെ ഒരുക്കിക്കൊടുത്തിരിക്കുകയാണ്. അച്ഛനും സഹോദരനും മദ്യപാനികളായ കുടുംബത്തിലെ പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കും? അവള്‍ക്ക് സ്വസ്ഥമായി പഠിക്കാനാകുമോ? സഹപാഠികളുടെയിടയില്‍ അവളുടെ സ്ഥാനമെന്തായിരിക്കും? സ്വന്തം അച്ഛനെക്കുറിച്ച് അവള്‍ക്ക് അഭിമാനിക്കാനാകുമോ? കുടുംബജീവിതം സന്തോഷപ്രദമെന്ന് പറയാനാകുമോ? സ്വന്തം അമ്മ ശാരീരികമാനസിക പീഡനത്തിനിരയാകുന്നതു കാണുന്ന അവള്‍ക്ക് സ്ത്രീയായി വളര്‍ന്നുവരുന്നതില്‍ സന്തോഷിക്കാനോ സ്ത്രീത്വത്തെ അംഗീകരിക്കാനോ കഴിയുമോ? പുരുഷ·ാരെക്കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട് എന്തായിരിക്കും? പിതാപുത്രിബന്ധം ആരോഗ്യകരമാകാത്തതുകൊണ്ട് വ്യക്തിത്വവികസനത്തില്‍ ഏറെ തടസങ്ങള്‍ അവള്‍ അനുഭവിക്കേണ്ടിവരും. മാനസികമോ ലൈംഗികമോ ആയ പീഡനങ്ങള്‍ അവള്‍ക്കു നേരിട്ടുണ്ടായാലുള്ള അവസ്ഥയോ? അച്ഛെന്‍റ മദ്യപാനംമൂലം സ്കൂളില്‍ പോകാന്‍പോലും കഴിയാത്ത കുട്ടികളുണ്ട്.

വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങള്‍

ഒന്നിലും താല്പര്യമില്ലായ്മ, ഉറക്കക്കുറവ്, ഉറക്കകൂടുതല്‍, പഠനത്തിലും ജോലിയിലും ശ്രദ്ധിക്കാന്‍കഴിയാത്ത അവസ്ഥ, ക്ഷീണം, ശാരീരിക തളര്‍ച്ച, വിശപ്പില്ലായ്മ, അമിത ക്ഷീണം, പെട്ടെന്നു ശുണ്ഠിപിടിക്കുക, ആരോടും ഇടപെടാന്‍ താല്പര്യമില്ലാതിരിക്കുക, കളിയിലും ടിവിയിലും താല്‍പര്യക്കുറവ് എന്നിവ ലക്ഷണങ്ങളാണ്. ഈ അവസ്ഥയില്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമാണ്. അതിന് അവരെ നിര്‍ബന്ധിക്കാതിരിക്കുക. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളില്‍ വിഷാദരോഗം കൂടുതലാണ്. പ്രശ്നങ്ങളെ കൂടുതല്‍ ആന്തരികവല്ക്കരിക്കുന്ന സ്വഭാവമാണ് അവര്‍ക്കുള്ളത്.

മനോജന്യ ശാരീരിക രോഗങ്ങള്‍

മനോജന്യ ശാരീരിക രോഗങ്ങള്‍ കൗമാര പെണ്‍കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്ന ഒന്നാണ്. ഒന്പതാം ക്ലാസില്‍ പഠിക്കുന്ന ലിസയ്ക്ക് ആറേഴു മാസമായി തുടര്‍ച്ചയായ തലവേദനയാണ്. എല്ലാ ടെസ്റ്റുകളും ചെയ്തെങ്കിലും കുഴപ്പമൊന്നും കാണുന്നില്ല. ലിസയുടെ അമ്മയ്ക്ക് പഠനത്തെക്കുറിച്ചു മാത്രമേ അവളോടു സംസാരിക്കാനുള്ളൂ. പരീക്ഷയ്ക്ക് ഉന്നതസ്ഥാനം കരസ്ഥമാക്കാന്‍ സാധിച്ചില്ലെങ്കില്‍ അമ്മയ്ക്കു വിഷമമാകില്ലേ? അവളുടെ കഴിവിനപ്പുറത്തുംവള്‍ ശ്രമിക്കുകയാണ്.

വള്‍ ശ്രമിക്കുകയാണ്.

 

 

About Web Desk